ലെനോവോ ഐഡിയ പാഡ് ലാപ്ടോപ് വിപണിയിൽ
ലെനോവോ ഐഡിയ പാഡ് ലാപ്ടോപ് വിപണിയിൽ
Monday, September 5, 2016 5:11 AM IST
മുൻനിര പിസി ടാബ്ലറ്റ്സ്, സ്മാർട്ഫോൺ നിർമാതാക്കളായ ലെനോവോ, ഐഡിയപാഡ് 110 ലാപ്ടോപ് വിപണിയിലെത്തിച്ചു. വില 20,490 രൂപ മുതൽ 24,990 രൂപ വരെ. അപ്രതീക്ഷിത അപകടങ്ങളിൽ നിന്ന് ലാപ്ടോപ്പിന് സംഭവിക്കുന്ന കേടുപാടുകൾക്ക് പരിരക്ഷ നൽകുന്ന ആക്സിഡന്റ് ഡാമേജ് പ്രൊട്ടക്ഷനും ലെനോവോ ഉറപ്പു നൽകുന്നു.

ഇന്റലിന്റെ അതിനൂതന സെലിറോൺ ഡ്യുവൽ കോർ, പെന്റിയം ക്വാഡ് കോർ പ്രോസസർ എന്നിവയോടു കൂടിയ, ഐഡിയപാഡ് 110 –ന്റെ ഭാരം 2.2 കിലോഗ്രാം മാത്രമാണ്.

വിൻഡോസ് 10, മൈക്രോഫോണോടുകൂടിയ വെബ്കാം, 4 മണിക്കൂർ മീഡിയാ പ്ലേ ബാക്, പരമാവധി 8 ജിബി വരെ ലഭിക്കുന്ന 4 ജിബി ഡിഡിആർ3 മെമ്മറി, ബ്ലൂടൂത്ത്, വൈഫൈ എന്നിവയാണ് മറ്റ് ഘടകങ്ങൾ.