റാഗിംഗ് ആവശ്യമോ?
റാഗിംഗ്  ആവശ്യമോ?
Wednesday, August 31, 2016 4:40 AM IST
റാഗിംഗ് കേസുകൾ തലപ്പൊക്കി തുടങ്ങുന്ന കാലമാണ് അധ്യയന വർഷാരംഭം. ഒടുവിൽ നാം കേട്ടത് ബംഗളൂരൂ ഗുൽബർഗിലെ അൽഖമാർ നഴ്സിംഗ് കോളജിൽ സീനിയർ വിദ്യാർഥികളുടെ ക്രൂരമായ റാംഗിംഗിന് ഇരയായ എടപ്പാൾ പുള്ളുവൻപടി കളരിക്കൽ പറമ്പിൽ അശ്വതി (19)യുടെ കഥയാണ്. സീനിയർ വിദ്യാർഥികൾ ചേർന്ന് ബലം പ്രയോഗിച്ച്, ബാത്ത്റൂം വൃത്തിയാക്കാനുപയോഗിക്കുന്ന ഫിനോൾ കുടിപ്പിച്ചതിനെത്തുടർന്ന് അന്നനാളത്തിനു പൊള്ളലേറ്റ നിലയിലാണ് അശ്വതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സീനിയർ വിദ്യാർഥികളായ കൊല്ലം സ്വദേശിനി ലക്ഷ്മി പിള്ള, ഇടുക്കി സ്വദേശിനികളായ ആതിര റെജി, കൃഷ്ണപ്രിയ എന്നിവർ ജയിലിലാണ്. നിർധന ദളിത് കുടുംബാംഗമായ അശ്വതി അഞ്ചുമാസം മുമ്പാണ് നഴ്സിംഗിനു ചേർന്നത്. നാലു ലക്ഷം രൂപ വായ്പയെടുത്ത് അതിൽ നിന്നു 75,000 രൂപ ഫീസടച്ചാണ് പ്രവേശനം നേടിയത്. പഠിക്കണമെന്നു ആഗ്രഹമുള്ളതുകൊണ്ടു മാത്രമാണ് താൻ അവിടെ തുടർന്നതെന്ന് അശ്വതി പോലീസിനു മൊഴി നൽകിയിരുന്നു.

1998 ൽ കേരള നിയമസഭ പാസാക്കിയ റാഗിംഗ് പ്രിവൻഷൻ ആക്ട് നിലവിലുണ്ടെങ്കിലും സംസ്‌ഥാനത്തെ പല കോളജുകളിലും റാഗിംഗ് ഇന്നുമുണ്ടെന്നതാണ് വാസ്തവം. നിയമപ്രകാരം അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണിത്. റാഗിംഗ് നടന്നാൽ സുപ്രീംകോടതി വിധി പ്രകാരം പ്രിൻസിപ്പലിന് അന്വേഷിച്ച് ശിക്ഷ വിധിക്കാം. പക്ഷേ കേസ് ലോക്കൽ പോലീസ് സ്റ്റേഷനിൽ അറിയിക്കണം.

പരിചയപ്പെടൽ എന്ന വ്യാജേന നടക്കുന്ന റാഗിംഗിൽ പലപ്പോഴും അരങ്ങേറുന്നത് ക്രൂരത തന്നെയാണ്. മറുനാടുകളിൽ വിദ്യാഭ്യാസത്തിനായി പോകുന്ന മലയാളി വിദ്യാർഥികളാണ് കൂടുതലും ഇത്തരത്തിലുള്ള ചൂഷണത്തിന് ഇരയാകുന്നത്. സംസ്‌ഥാനത്ത് ആഗ്രഹിക്കുന്ന കോളജുകളിൽ പ്രവേശനം ലഭിക്കാത്തതും മറുനാടുകളിൽ പ്രവേശന പരീക്ഷ ഇല്ലാത്തതുമാണ് വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കുന്നത്. എന്നാൽ അവിടെ അവർക്കു ലഭിക്കുന്ന പഠനസൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും വളരെ പരിതാപകരമാണ്. ഇത്തരം സ്‌ഥാപനങ്ങളുടെ ആധികാരികതയൊന്നും രക്ഷിതാക്കൾ ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം.

അന്യസംസ്‌ഥാനങ്ങളിൽ നടക്കുന്ന റാഗിംഗ് കേസുകളിൽ മലയാളി വിദ്യാർഥികൾ തന്നെയാണ് പലപ്പോഴും പ്രതികളായി വരുന്നത്. ഗുൽബർഗ സംഭവവും അതുതന്നെയാണ് സൂചിപ്പിക്കുന്നത്.
റാഗിംഗ് എന്ന ക്രൂരതയെക്കുറിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ പ്രതികരണങ്ങൾ...

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മൗഴ31്മ2.ഷുഴ മഹശഴി=ഹലളേ>

<യ> കുട്ടികളുടെ മനസ് പരുവപ്പെടുത്താൻ റാഗിംഗിന്റെ ആവശ്യമില്ല

ഡോ.സി.ജെ ജോൺ
ചീഫ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം

ഞാൻ മെഡിക്കൽ കോളജിൽ പഠിക്കുന്ന കാലത്തു മുതൽ റാഗിംഗ് ഉണ്ട്. അന്നൊക്കെ നവാഗതർക്ക് ചോര കണ്ട് പേടി മാറാനുള്ള നടപടിക്രമമെന്നു മാത്രമാണ് റാഗിംഗിനെക്കുറിച്ച് പറഞ്ഞിരുന്നത്. അക്കാലത്ത് മെഡിക്കൽ കോളജുകളിലും എൻജിനിയറിംഗ് കോളജുകളിലും മാത്രമായിരുന്നു റാഗിംഗ് എന്ന ക്രൂരവിനോദം അരങ്ങേറിയിരുന്നത്. ഇന്ന് ഒട്ടുമിക്ക കോളജുകളിലും റാഗിംഗ് ഉണ്ട്. പുതിയ വിദ്യാർഥികളുടെ മനസൊരുക്കാൻ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്യേണ്ട ആവശ്യമൊന്നുമില്ല. റാഗിംഗ് എന്നത് തോന്നാസ്യം കാണിക്കാനുള്ള ലൈസൻസായി ആരും കാണേണ്ടതുമില്ല. പല കോളജുകളിലും പണ്ടുമുതലേയുള്ള ഒരു കീഴ്വഴക്കമായാണ് റാഗിംഗിനെ കാണുന്നത്. അതുനല്ലതാണെന്നും കുട്ടികളുടെ മനസ് പരുവപ്പെടുത്തിയെടുക്കാനാണെന്നുമുള്ള ധാരണ പരക്കെയുണ്ട്.

സീനിയർ വിദ്യാർഥികളിൽ എല്ലാവരും റാഗ് ചെയ്യാറില്ല. അധികാരം പ്രയോഗിക്കാൻ വാസനയുള്ളവർ അതിൽ തന്നെ അക്രമവാസനയും സാഡിസ്റ്റ് മനോഭാവവും ഉള്ളവരാണ് റാഗിംഗ് നടത്തുന്നത്. മൊത്തം സീനിയർ വിദ്യാർഥികളെ എടുത്താൽ അതിൽ 15–20 ശതമാനം മാത്രമേ റാഗിംഗ് എന്ന ക്രൂരവിനോദത്തിൽ ഏർപ്പെടൂ. റാഗ് ചെയ്യുമ്പോൾ അതു കണ്ടുനിൽക്കാനും ഒപ്പം ചേർന്ന് ഏറ്റെടുക്കാനും കുറച്ചുപേർ കാണും. ഈ ക്രൂരത ചെയ്യരുതെന്ന് കാഴ്ചക്കാരായി നിൽക്കുന്ന സീനിയർമാരിൽ ഭൂരിപക്ഷം പേരും പറയാറില്ലെന്നതാണു വാസ്തവം. അത് നാട്ടുനടപ്പാണെന്നും തങ്ങളും ഈ തമാശയ്ക്ക് ഇരയായവരാണെന്നുമുള്ള ധാരണയിലാണ് പലരും പ്രതികരിക്കാത്തത്. ചില അധ്യാപകർപോലും ഇക്കൂട്ടത്തിൽപ്പെടും. റാഗിംഗിന് ഇരയാകുന്നവരും ഇക്കാര്യം ആരോടും പറയാറില്ല. കാരണം ഇതിനെതിരേ പരാതിപ്പെട്ടാലും കോളജിലും കൂട്ടുകാർക്കിടയിലും തങ്ങൾ ഒറ്റപ്പെട്ടുപോകുമോയെന്ന ഭീതിയാണ് നവാഗതർക്കുള്ളത്.

കുട്ടികളുടെ മനസ് പരുവപ്പെടുത്താൻ റാഗിംഗിന്റെ ആവശ്യമില്ല. റാഗിംഗ് എന്നത് ഒരു അനാവശ്യ ഏർപ്പാടാണ്. നവാഗതരെ സൗഹാർദപരമായി സ്വാഗതം ചെയ്യുന്നതിനു പകരം ക്രൂരതയും പരിഹാസവും നിറഞ്ഞ രീതിയിൽ വരവേൽക്കുന്നതിൽ എന്തു ന്യായമാണുള്ളത്.

റാഗിംഗ് നിയമങ്ങളുണ്ട്. എങ്കിലും റാഗിംഗിനെതിരേ പരാതിപ്പെടാനുള്ള സംവിധാനം കാമ്പസിൽ ഉണ്ടാകണം. പരാതിപ്പെടുന്നവർ ആരാണെന്ന് അറിയാതെത്തന്നെ വിവരം കൈമാറാൻ സഹായിക്കുന്ന ഹെൽപ്പ്ലൈൻ നമ്പറുകൾ കോളജിൽ വേണം. റാഗിംഗ് ചെയ്യുന്നവർക്കുള്ള ശിക്ഷയെക്കുറിച്ച് കാമ്പസിൽ ബോർഡ് സ്‌ഥാപിക്കണം. അതോടൊപ്പം തന്നെ സീനിയർ വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസുകൾ നടത്തണം.

<യ>കോളജുകളിൽ റാഗിംഗ് വേണ്ട

ടി.കെ. രാജൻ
പ്രിൻസിപ്പൽ, ഗവ. വിക്ടോറിയ കോളജ്, പാലക്കാട്

കോളജുകളിൽ റാഗിംഗ് അനാവശ്യമാണെന്നുതന്നെയാണ് എന്റെ അഭിപ്രായം. നവാഗതരെ സൗഹാർദപരമായി സ്വാഗതം ചെയ്യുന്നതുതന്നെയാണ് നല്ലത്. ഞങ്ങളുടേത് റാഗിംഗ് വിരുദ്ധ കാമ്പസ് ആണ്. ഇവിടെ ആന്റി റാഗിംഗ് സ്ക്വാഡ് ശക്‌തമാണ്. സ്ക്വാഡിന്റെ കോ–ഓർഡിനേറ്റർമാർ അധ്യാപകരാണ്. വിദ്യാർഥികളും പ്രതിനിധികളായുണ്ട്. അതുകൊണ്ടുതന്നെ റാഗിംഗ് സംഭവിച്ച കേസുകളൊന്നും ഇത്തവണ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞവർഷം റാഗിംഗ് സംബന്ധിച്ച് മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും അന്വേഷണത്തിൽ അത് കെട്ടിച്ചമച്ചതാണെന്ന് മനസിലായി. കോളജിൽ വിദ്യാർഥികൾക്കായി റാഗിംഗ് വിരുദ്ധ ബോധവത്കരണക്ലാസുകൾ എല്ലാവർഷവും സംഘടിപ്പിക്കാറുണ്ട്. അതിൽ പോലീസ് എക്സൈസ് ഉദ്യോഗസ്‌ഥരാണ് ക്ലാസെടുക്കാൻ എത്തുന്നത്. നവാഗതർക്കായി പ്രത്യേക ക്ലാസുകളും ഉണ്ടാകും.

<യ>റാഗിംഗിൽ പ്രകടമാകുന്നത് ജന്മി–കുടിയാൻ മേൽക്കോയ്മ

പ്രഫ. ജിതിൻ ജോൺ
ഇംഗ്ലീഷ് വിഭാഗം, ബസേലിയസ് കോളജ്, കോട്ടയം

സർവാധികാരത്തോടെ ഒന്നു കളിയാക്കാനും ആധിപത്യം സ്‌ഥാപിക്കാനുമൊക്കെ എല്ലാവർക്കും ഇഷ്ടമാണ്. അതിന്റെ തോത് പലരിലും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നു മാത്രം. ഈ ഒരു ‘അനുഭൂതി’യുടെ ഏറ്റവും സ്വതന്ത്രവും പ്രത്യക്ഷവുമായ പ്രകടനമായി റാഗിംഗിനെ കാണണമെന്നു തോന്നുന്നു. ഇടപെടുന്ന എല്ലാ മേഖലകളിലും അംഗീകാരം അർഹിക്കുന്നവരാണ് നമ്മളിൽ എല്ലാവരും. പലപ്പോഴും ആഗ്രഹിക്കും വിധം അംഗീകാരം കിട്ടാത്ത കുട്ടികൾക്ക് റാഗിംഗ് ഈഗോയുടെ വളരെ സ്വതന്ത്രമായ ആവിഷ്കാരമാണ്. കുറച്ചു മാസങ്ങൾക്കുമുമ്പ് കലാലയത്തിൽ വന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഒരുതരം ജന്മി–കുടിയാൻ മേൽക്കോയ്മ മനോഭാവത്തിന്റെ മനഃശാസ്ത്രമാണ് റാഗിംഗിൽ പ്രകടമാകുന്നത്.

റാഗിംഗ് എന്നു കേൾക്കുമ്പോൾ വലിയ എന്തോ ശാരീരിക/ മാനസിക പീഡനമാണെന്നും ‘ചെറിയ തോതി’ലൊക്കെ ഇതാകാമെന്നും (അതൊന്നും റാഗിംഗ്, പരിചയപ്പെടൽ മാത്രമാണ്) ഒരു അലിഖിത ധാരണ ആളുകളുടെ ഇടയിലുണ്ട്. എന്നാൽ അസ്വസ്‌ഥമാക്കുന്ന ഒരു നോട്ടം പോലും റാഗിംഗായാണ് നിയമം കാണുന്നതെന്നും റാഗിംഗിനെതിരേ പരാതി കിട്ടിയാൽ മുൻകൂർ ജാമ്യം പോലുമില്ലാത്ത കേസാണെന്നും എത്ര പേർക്കറിയാം. കുട്ടികളെ ‘മിടുക്ക’ന്മാരാക്കാൻ ഇതൊക്കെ വേണമെന്ന വാദത്തിൽ വല്ല കഴമ്പുമുണ്ടോ! ചിലയിടത്തൊക്കെ ‘റാഗിംഗ് പാരമ്പര്യം’ നിലനിർത്താൻ അത് തുടർന്നു പോരുന്ന പ്രവണതയുമുണ്ട്. ഹാർദ്ദമായ സ്വീകരണത്തിലൂടെയും മേന്മയേറിയ പെരുമാറ്റത്തിലൂടെയുമാണ് മതിപ്പ് സൃഷ്ടിക്കേണ്ടത്. ബഹുമാനം കൊടുത്താൽ തീർച്ചയായും അത് തിരിച്ചു കിട്ടും.

<യ>റാഗിംഗിനോട് യോജിക്കാനാവില്ല

ജോർജ് ഇടുക്കി എല്ലക്കൽ
രക്ഷകർത്താവ്
റാഗിംഗിനോട് ഒരുവിധത്തിലും യോജിക്കാനാവില്ല. വളരെ മോശമായ ഏർപ്പാടാണ് അത്. എന്റെ രണ്ടു പെൺമക്കളും നഴ്സിംഗിന് അന്യസംസ്‌ഥാനങ്ങളിലാണ് പഠിച്ചത്. പരിചയമില്ലാത്ത സ്‌ഥലമായതുകൊണ്ടു തന്നെ മക്കളെ അവിടെ ചേർക്കുമ്പോൾ വളരെയധികം പേടിച്ചിരുന്നു. കാരണം അന്യസംസ്‌ഥാനങ്ങളിലെ റാംഗിഗ് കേസുകളെക്കുറിച്ച് പത്രങ്ങളിൽ നിന്ന് അറിഞ്ഞിട്ടുണ്ട്. ഭാഗ്യവശാൽ മക്കൾ പഠിച്ച കോളജിൽ അങ്ങനെയൊരു സംഭവവും ഉണ്ടായില്ല. ലോണെടുത്തും മറ്റും മക്കളെ വളരെയധികം പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ പഠിക്കാൻ വിടുന്നത്. റാഗിംഗിന് ഇരയായ പല കുട്ടികൾക്കും പഠനം ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്. പല വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും റാഗിംഗ് പോലുള്ള പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. അതുകൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ കുറച്ചുകൂടി ശക്‌തമാക്കുകയും വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസുകൾ നൽകേണ്ടതുമാണ്.

<യ>റാഗിംഗിന് എതിരാണ്

ശ്രീലക്ഷ്മി ശ്രീകുമാർ
സെനറ്റ് മെംബർ, എം.ജി സർവകലാശാല, കോട്ടയം

റാഗിംഗിനോട് തികച്ചും എതിരഭിപ്രായമാണ് എനിക്കുള്ളത്. ആരെയും റാഗ് ചെയ്തിട്ടില്ല. റാഗ് ചെയ്യുന്നവരുടെ കൂട്ടായിട്ട് ഇതുവരെ നിന്നിട്ടുമില്ല. പരിചയപ്പെടാം, പേരു ചോദിക്കാം അതിൽ കവിഞ്ഞ് വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള റാഗിംഗ് നടപടികൾ ശരിയല്ല.

<യ>റാഗിംഗ് വ്യക്‌തിഹത്യയ്ക്ക് ഇടയാക്കരുത്

ഗായത്രി എ.ആർ
നാലാം വർഷ ഇന്റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് ലാംഗ്വേജസ്, അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസസ്, കൊച്ചി

എന്റെ ആദ്യ കോളജ് ദിനങ്ങളെക്കുറിച്ചുള്ള ഓർമകളിൽ പ്രധാനമായും നിറഞ്ഞുനിൽക്കുന്നത് റാഗിംഗ് തന്നെയാണ്. മഞ്ഞുരുകുന്ന ചിരി നിറഞ്ഞ ഓർമയായാണ് ഞാൻ അതിനെ കണക്കാക്കിയത്. കോളജ് ബസിൽ സീനിയർ വിദ്യാർഥികൾ എന്നെ എങ്ങനെയാണ് ഡാൻസ് ചെയ്യിപ്പിച്ചതെന്ന് ഇന്നും ഓർമയുണ്ട്. പക്ഷേ ഭൂരിഭാഗം വിദ്യാർഥികൾക്കും റാഗിംഗ് ഒരു സുഖമുള്ള ഓർമയല്ലെന്നു ഞാൻ മനസിലാക്കുന്നു. അവരുടെ ആ അവസ്‌ഥയോർക്കുമ്പോൾ സഹതാപമുണ്ട്.

എന്റെ കാഴ്ചപ്പാടിൽ റാഗിംഗ് ചെറിയ തമാശകൾ നിറഞ്ഞ കളിയാക്കലുകൾ ആകണം. അത് ഒരിക്കലും വ്യക്‌തിഹത്യകളിലേക്കും അധിക്ഷേപങ്ങളിലേക്കും എത്തുന്നത് ആകരുത്. മൂടിവയ്ക്കപ്പെടുന്ന പല റാഗിംഗ് കേസുകളും പുറത്തുകൊണ്ടുവരുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നാഷണൽ ആന്റി റാഗിംഗ് ഹെൽപ്പ്ലൈനും റാഗിംഗ് വിരുദ്ധബോധവത്കരണക്ലാസുകളും പല കോളജുകളിലുമുണ്ടെങ്കിലും ഇന്നും ഒറ്റപ്പെട്ട റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നതാണ് വാസ്തവം.

<യ>ആന്റി റാഗിംഗ് സെൽ വളരെ ശക്‌തം

അലൻ ഷിബു
ഒന്നാം വർഷ ബികോം, സേക്രഡ്ഹാർട്ട് കോളജ്, തേവര

ആന്റി റാഗിംഗ് സെൽ വളരെ ശക്‌തമായ കോളജിലാണ് ഞാൻ പഠിക്കുന്നത്. സാഹസികത നിറഞ്ഞതും മാനസികവും ശാരീരികവുമായി മുറിവേൽപ്പിക്കുന്ന തരത്തിലുമുള്ള ഒരു റാഗിംഗും ഇവിടെയില്ല. ഇവിടെ റാഗിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത് പാട്ടു പാടാനും ഡാൻസ് കളിക്കാനും മാത്രമേയുള്ളൂ. ഞങ്ങൾ ഒന്നാം വർഷ ബിരുദവിദ്യാർഥികളോട് ഓറിയന്റേഷന്റെ സമയത്ത് അധ്യാപകർ പറഞ്ഞത് കോളജിലെ സീനിയേഴ്സ് ഞങ്ങളെക്കൊണ്ട് പാട്ടു പാടിക്കുന്നതും ഡാൻസ് കളിപ്പിക്കുന്നതും റാഗിംഗ് ആയി കാണരുതെന്നാണ്. മറിച്ച് ഞങ്ങളുടെ മനസിലെ പേടി മാറ്റാനും നല്ല സൗഹൃദ വലയങ്ങൾ ഉണ്ടാക്കാനുമുള്ള സംഗതിയായി കാണണമെന്നാണ്. കോളജിന് സ്വയംഭരണാവകാശം ഉള്ളതുകൊണ്ടും പരീക്ഷകളും മറ്റും ചിട്ടയായി നടക്കുന്നതുകൊണ്ടും ഇവിടെ മൂന്നാംവർഷ വിദ്യാർഥികളായ സീനിയേഴ്സിന് റാഗിംഗിന് സമയം കിട്ടുന്നില്ലെന്നതാണ് വാസ്തവം.

<യ>കർശന നടപടിയെടുക്കണം

അഷിത ജോർജ്
സ്റ്റാഫ് നഴ്സ്, തെർന സഹ്യാദ്രി ഹോസ്പിറ്റൽ, മുംബൈ

റാഗിംഗിന് നേതൃത്വം കൊടുക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കണം. ശിക്ഷ കഠിനമായാൽ കുറ്റം കുറയ്ക്കാൻ സാധിക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഞാൻ നഴ്സിംഗ് പഠിച്ചത് അന്യസംസ്‌ഥാനത്താണ്. പുറത്തുള്ള കോളജുകൾ ആകുമ്പോൾ അവിടെ റാഗിംഗ് ഉണ്ടാകുമെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. അവിടെ ചേർന്നപ്പോൾ ആ പേടി മനസിനെ അലട്ടിയിരുന്നു. പക്ഷേ പറയുന്ന തരത്തിലുള്ള റാഗിംഗ് ഒന്നും ആ കോളജിൽ ഉണ്ടായില്ല. കോളജ് അധ്യാപകരും മാനേജ്മെന്റും സ്ട്രിക്ട് ആയിരുന്നു.

<യ>രക്ഷിതാക്കൾ ശ്രദ്ധിക്കാൻ

* കഴിയുന്നതും കുട്ടികളെ അടുത്തുതന്നെ പഠിക്കാൻ വിടുന്നതാണ് നല്ലത്.

* മറുനാട്ടിലേക്ക് കുട്ടികളെ പഠനത്തിനായി അയയ്ക്കുമ്പോൾ ആ സ്‌ഥാപനത്തെക്കുറിച്ച് നന്നായി അന്വേഷിക്കണം.

* ഉത്തരവാദിത്വമില്ലാത്ത സ്‌ഥാപനങ്ങളിലേക്കു ഫീസ് കുറവിന്റെ പേരിലോ എജന്റുമാരുടെ വാക്കു കേട്ടോ കുട്ടികളെ അയയ്ക്കരുത്.

* രക്ഷിതാക്കൾ മാനേജ്മെന്റ് പ്രതിനിധികളുമായി ആശയ വിനിമയം
നടത്തണം.

* കുട്ടികളോട് കോളജിലെയും ഹോസ്റ്റലിലെയും വിവരങ്ങൾ അന്വേഷിക്കണം. കുട്ടികൾ കഠിനമായ റാഗിംഗിനെക്കുറിച്ച് പറഞ്ഞാൽ അത് കുട്ടിക്കളിയായി തള്ളിക്കളയരുത്.

<യ> –സീമ മോഹൻലാൽ