ഗർഭാശയമുഖ കാൻസറിനെ അറിയാം
ഗർഭാശയമുഖ കാൻസറിനെ അറിയാം
Wednesday, August 17, 2016 4:31 AM IST
തുടക്കത്തിൽ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നൊരു രോഗമാണ് ഗർഭാശയമുഖ കാൻസർ. നമ്മുടെ സമൂഹത്തിൽ പതിവു പരിശോധനകൾക്കായി ഗൈനക്കോളജിസ്റ്റിനെ കാണുന്ന രീതിയില്ലാത്തതുകൊണ്ടാണ് പലപ്പോഴും ഈ രോഗം തുടക്കത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്നത്. ഗർഭാശയമുഖ കാൻസറിനെ അറിയാം...

<യ> രോഗകാരണങ്ങൾ

യോനിയിലേക്ക് തുറക്കുന്ന ഗർഭാശയത്തിന്റെ താഴ്ഭാഗമായ ഗർഭാശയമുഖത്ത് അസാധാരണമായ രീതിയിൽ കോശങ്ങൾ നിയന്ത്രണമില്ലാതെ വളരുന്നതുമൂലമാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്. ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) മൂലമാണ് പ്രധാനമായും ഈ രോഗമുണ്ടാകുന്നത്. ലൈംഗികബന്ധത്തിലൂടെ പകരാൻ സാധ്യതയുള്ളവയാണിവ. ചില എച്ച്പിവി വൈറസുകൾ മൂലം ഗർഭാശയമുഖ കാൻസറുണ്ടാകുമ്പോൾ മറ്റു ചില ഇനം എച്ച്പിവി വൈറസുകൾ വഴി സ്ത്രീകളുടെ ജനനേന്ദ്രിയത്തിൽ അരിമ്പാറകൾ പോലെയുള്ള ചില കുരുക്കൾ ഉണ്ടാകുന്നു. മറ്റു ചില എച്ച്പിവി വൈറസ് ബാധകൾക്കു യാതൊരു ലക്ഷണങ്ങളുമുണ്ടാകില്ല.

<യ> ലക്ഷണങ്ങൾ

ആർത്തവക്രമത്തിനിടയ്ക്ക് അസാധാരണമായ രക്‌തംപോക്കുണ്ടാവുക, ലൈംഗികബന്ധത്തിനുശേഷമോ, ആർത്തവവിരാമത്തിനുശേഷമോ അടിവയറ്റിൽ അല്ലെങ്കിൽ വസ്തിപ്രദേശത്ത് (പെൽവിസ്) വേദനയുണ്ടാകുക, യോനിയിൽനിന്ന് അസാധാരണമായ സ്രവം പുറത്തേക്കു പോകുക എന്നിവയാണ് ആദ്യകാലലക്ഷണങ്ങൾ.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മൗഴ17മുമ2.ഷുഴ മഹശഴി=ഹലളേ>

<യ> പരിശോധനകൾ

ഗർഭാശയമുഖ കാൻസർ നേരത്തെ തന്നെ കണ്ടെത്താനും പടരുന്നതിനു മുമ്പു ചികിത്സിക്കാനും കഴിയും. അതിനുമപ്പുറം ഈ രോഗം വരാതിരിക്കാൻ മുൻകരുതലെടുക്കാനും കഴിയും. സ്ത്രീകളിൽ എച്ച്പിവി വൈറസ്ബാധയുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ഇവ തിരിച്ചറിയുന്നതിനു കൃത്യമായ ഇടവേളകളിൽ പാപ് ടെസ്റ്റ് നടത്തണമെന്നു നിർദ്ദേശിക്കാറുണ്ട്. ഗർഭാശയമുഖത്തെ കോശങ്ങളിലെ മാറ്റങ്ങൾ തിരിച്ചറിയാനും കാൻസറാകുന്നതിന് മുമ്പുതന്നെ കണ്ടെത്താനും പാപ് പരിശോധനവഴി കഴിയും. ഗർഭാശയമുഖ കാൻസറിലേക്ക് നയിക്കാവുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ വളരെപ്പെട്ടെന്നു തിരിച്ചറിയാനും ഇതു വഴിയൊരുക്കും.


കേരളത്തിൽ പാപ് പരിശോധനയിൽനിന്നു സ്ത്രീകൾ ഒഴിഞ്ഞുമാറുന്നതായാണു കാണുന്നത്. ഡോക്ടറുടെ മേശയിലെ ആ അഞ്ചുമിനിട്ട് നേരത്തെ പരിശോധനയിൽ ലജ്‌ജിതരായാണിത്. പന്ത്രണ്ട് വയസ് മുതൽ പതിമൂന്ന് വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിൻ നല്കുന്നതാണ് ഏറ്റവും ഉചിതമായത്. ഇതുവഴി വൈറസിനെതിരേ പ്രതിരോധശേഷി വളർത്തിയെടുക്കാൻ സാധിക്കും. 2008 മുതൽ അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ഇതു പാലിക്കപ്പെടുന്നുണ്ട്. ഇതുവഴി ഗർഭാശയമുഖ കാൻസറിന്റെ എണ്ണം കുറച്ചുകൊണ്ടുവരാൻ സാധിക്കുന്നു.

നേരത്തെയുള്ള പാപ് പരിശോധനയ്ക്കും രോഗപ്രതിരോധ കുത്തിവയ്പിനും ശേഷം കൃത്യമായ ഇടവേളയിൽ തുടർപരിശോധനകളും നടത്തണം. ഇരുപത്തിയൊന്നു മുതൽ നാൽപ്പത്തിയൊൻപതു വയസുവരെ പ്രായമുള്ളവരിൽ മൂന്നുവർഷത്തിലൊരിക്കലും അൻപതു വയസിന് മുകളിൽ 65 വയസ് വരെ പ്രായമുള്ളവരിൽ അഞ്ചുവർഷത്തിലൊരിക്കലും പരിശോധന നടത്തണം.

ഗർഭാശയമുഖ കാൻസറിനുള്ള ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി അതല്ലെങ്കിൽ ഇവ സംയുക്‌തമായി ചെയ്യേണ്ടി വരാം. മുഴയുടെ വലിപ്പം, കാൻസർ പടർന്നിട്ടുണ്ടോ, രോഗബാധിതയായവർ വീണ്ടും ഗർഭിണിയാകാൻ സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണു ചികിത്സ നിശ്ചയിക്കുന്നത്. ചില രോഗചികിത്സകൾക്കു സാരമായതും നീണ്ടുനിൽക്കുന്നതുമായ പാർശ്വഫലങ്ങളുണ്ടായേക്കാം. ആർത്തവവിരാമം, വന്ധ്യത എന്നിവ ഇതിൽ ചിലതാണ്.

ഗർഭധാരണസമയത്തു ഗർഭാശയമുഖ കാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഗർഭാവസ്‌ഥയിൽ കാൻസർ ചികിത്സ ദുഷ്കരമായിരിക്കുകയും ഗർഭകാല പരിചരണങ്ങളെ ബാധിക്കുകയും ചെയ്യും. കുടുംബാംഗങ്ങളുടെ പിന്തുണയും കൗൺസലിംഗും ചികിത്സയിലെ പ്രധാനഘടകങ്ങളാണ്.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മൗഴ17മുമ3.ഷുഴ മഹശഴി=ഹലളേ>

<യ> ഡോ. മായാദേവി കുറുപ്പ്
സീനിയർ കൺസൾട്ടന്റ്, ആസ്റ്റർ വിമൻസ് ഹെൽത്ത്, ആസ്റ്റർ മെഡ്സിറ്റി.