സക്കറിയാ പോത്തൻ ജീവിച്ചിരിപ്പുണ്ട്
സക്കറിയാ പോത്തൻ ജീവിച്ചിരിപ്പുണ്ട്
Sunday, August 14, 2016 3:26 AM IST
പീരുമേട്ടിലെ മനോ ഹരമായ എസ്റ്റേറ്റും അതിനോട് ചേർന്ന ബംഗ്ലാവും. അവിടെ ചുറു ചുറുക്കുള്ള യുവതീ യുവാ ക്കളെപ്പോലെ, വിവാഹ ജീവിതം അസ്വദിക്കുന്ന നാല്പതുകാരായ റിട്ടയേർഡ് മേജർ സക്കറിയാ പോത്തനും, ഭാര്യ മരിയയും. ഇവരുടെ ദുരൂഹത നിറഞ്ഞ ജീവിതകഥ ചിത്രീക രിക്കുകയാണ്, സക്കറിയാ പോത്തൻ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രം. നവാഗത സംവിധായകനായ ഉല്ലാസ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഉടൻ തിയറ്ററിലെത്തും. തരംഗിണി ന്യൂഫിലിം സിനുവേണ്ടി കെ. ഉദയ കുമാറും, ഔർഡ്രീം സിനിമാ സിനുവേണ്ടി ഉല്ലാസ് ഉണ്ണികൃഷ്ണനും ചേർന്നാണ് നിർമ്മാണം.

ലാൽ, മനോജ് കെ. ജയൻ, ബാബു ആന്റണി, പൂനംബജ്വ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ലാലും, മനോജ് കെ. ജയനും, മേജർമാരായി മത്സരാഭി നയമാണ് കാഴ്ചവച്ചിരിക്കുന്നത്.
സാഹസികനും, സത്യസന്ധ നുമായ മേജറായിരുന്നു സക്കറിയാ പോത്തൻ (മനോജ് കെ. ജയൻ), ജോലിയിലെ കൃത്യനിഷ്ഠ കൊണ്ടാകാം വിവാഹത്തെപ്പറ്റി ആലോചിച്ചില്ല. റിട്ടയേർഡ് ആയപ്പോഴാണ് വിവാഹത്തെപ്പറ്റി ചിന്തിച്ചത്. പ്രായം അപ്പോൾ നാല്പ്പത്തഞ്ചിന്റെ പടിവാ തിൽക്കൽ എത്തിയപ്പോഴാണ് മരിയയെ (പൂനംബജ്വ) ആണ് ഭാര്യയായി ലഭിച്ചത്. വിവാഹശേഷം, പോത്തനും, മരിയയും പീരുമേട്ടിലെ സ്വന്തം എസ്റ്റേറ്റിൽ താമസമാക്കി.


<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ14്വമ2.ഷുഴ മഹശഴി=ഹലളേ>

നല്ലൊരു കുടുംബ ജീവിതമായിരുന്നു അവരുടേത്. ചെറുപ്പക്കാർ വിവാഹശേഷം മധുവിധു ആഘോ ഷിക്കുന്നപോലെ അവർ ജീവിതം ആഘോഷമാക്കി.
രാവിലെയുള്ള മരിയയുടെ പിയാനൊ വായനയിൽ നിന്നാണ് ഇവരുടെ ഒരു ദിവസം ആരംഭിക്കുന്നത്. അത് കേൾക്കുമ്പോൾ പോത്തന്റെ എല്ലാമെല്ലാമായ ആശ്രിതൻ ചാമി (ബാബു ആന്റണി) ഓടിയെത്തും. ആദിവാസിയായ ചാമിക്ക് മരിയയുടെ സംഗീതം ഇഷ്‌ടമായിരുന്നു. അതുപോലെ, പോത്ത ന്റെയും മരിയയുടെയും ജീവിതവും. അസൂയ യോടെയാണ് ചാമി ഇവരുടെ ജീവിതം നോക്കിക്കണ്ടത്. പോത്ത ന്റെയും മരിയയുടെയും സംഗീതമ യമായ ജീവിതം സുഗമമായി ഒഴുകുന്ന തിനിടയിലാണ് പഴയ സുഹൃത്തായ മേജർ സച്ചിദാനന്ദനും (ലാൽ) സുഹൃത്തുക്കളായ, ഉണ്ണികൃ ഷ്ണനും (രാഹുൽ മാധവ്), ശബ്നവും (അഞ്ജന) സക്കറി യാ പോത്തനെ അന്വേഷിച്ച് പീരുമേട്ടി ലെത്തിയത്. ഒരു പ്രത്യേക ലക്ഷ്യവുമായാണ് അവർ എത്തിയത്. അതോടെ, പോത്തന്റെയും, മരിയയുടെയും ശാന്തമായ ജീവിതം സംഘർഷഭരിതമായി.

ലാൽ, മനോജ് കെ. ജയൻ, ബാബു ആന്റണി, രാഹുൽ മാധവ്, ജയൻ ചേർത്തല, മുരളികൃഷ്ണ, പൂനംബജ്വ, അഞ്ജന, കെ.പി.എ.സി. ലീലാമണി എന്നിവർ അഭിനയിക്കുന്നു.
അയ്മനം സാജൻ

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ14്വമ3.ഷുഴ മഹശഴി=ഹലളേ>