നാടാണു സ്വർഗം കൃഷിയാണു ലോകം
നാടാണു സ്വർഗം കൃഷിയാണു ലോകം
Thursday, August 11, 2016 5:04 AM IST
ജോലി അന്വേഷിച്ച് വിദേശത്തേക്ക് പറക്കുന്ന മലയാളിക്ക് അപവാദമാണ് സിൻസിയും ഭർത്താവ് ബിനുവും. വിദേശത്ത് സർക്കാർ മേഖലയിൽ നഴ്സ് ആയി ജോലി നോക്കിയിരുന്ന സിൻസിയുടെ കൃഷിയിലേക്കുള്ള ചുവടുമാറ്റം വ്യക്‌തമായ കാഴ്ചപ്പാടോടെ ആയിരുന്നു. ഭർത്താവ് ബിനു സെബാസ്റ്റ്യനും വിദേശത്ത് നല്ല ജോലിയിലായിരുന്നു. ഇത് ഉപേക്ഷിച്ചാണ് പാലക്കാട് ധോണിയിലേക്കുള്ള വഴിയിൽ മായാപുരത്ത് ഇവർ ആറുവർഷം മുമ്പ് ഫാം തുടങ്ങാൻ തീരുമാനിച്ചത്. ബിനുവിന് കുടുംബവകയായി കിട്ടിയ 10 ഏക്കർ റബർതോട്ടമാണ് ഇവർ ഫാം ആക്കി മാറ്റിയിരിക്കുന്നത്.

കാർഷിക മേഖലയിൽ തങ്ങളാൽ ലാഭകരമായി ചെയ്യാൻ കഴിയുന്ന കൃഷി ഏതെന്ന് മനസിലാക്കി അതിന്റെ വിപണന സാധ്യതകൾ അറിഞ്ഞാണ് കൃഷിയിൽ ഇറങ്ങിയത്. ഗ്രാമപ്രീയ അല്ലെങ്കിൽ ഗ്രാമലക്ഷ്മി ഇനത്തിൽപ്പെട്ട പൂവൻ കോഴികുഞ്ഞുങ്ങളെ സർക്കാർ ഫാമുകളിൽ നിന്നും മറ്റും വാങ്ങുന്നു. 45 ദിവസം കൃത്യമായ പരിപാലനത്തിൽ അവയെ വളർത്തുന്നു. അതിനു ശേഷം സ്വന്തം പുരയിടത്തിൽ തുറന്നു വിടും. അതുകൊണ്ടു തന്നെ അവയുടെ വളർച്ച വേഗത്തിലാണ്. ഹോർമോണുകളോ കൃത്രിമ ആഹാരങ്ങളോ അധികമായി നൽകില്ല. അഞ്ചാറു മാസം കൊണ്ട് 2.5–3 കിലോഗ്രാം തൂക്കമെത്തുന്ന കോഴികൾക്ക് നല്ല വിലകിട്ടുന്നു. അതുകൂടാതെ കരിങ്കോഴികളും ഇവരുടെ ഫാമിൽ ഉണ്ട്. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ മണ്ണുത്തിയിൽ നിന്നും വാങ്ങിപരിപാലിച്ചു വളർത്തുന്നു. ഇരുമ്പിന്റെ അംശം കൂടുതൽ ഉള്ളതാണ് കരിങ്കോഴി ഇറച്ചി. കൂടാ തെ കൊളസ്ട്രോൾ മുക്‌തവുമാണ്. അതുകൊണ്ട് നല്ല മാർക്കറ്റാണിവയ്ക്ക്. ഒരു മുട്ടയ്ക്ക് 60 രൂപ കിട്ടുന്നു. ഒരു കോഴിയിൽ നിന്നു തന്നെ 1000 മുതൽ 1200 രൂപ വരെ മാസവരുമാനമുണ്ട്. താറാവു കൃഷി തുടങ്ങുന്നതിനായി കുഞ്ഞുങ്ങൾക്ക് ഓർഡർ കൊടു ത്തു കാത്തിരിക്കുകയാണ് ഇവർ.

പന്നി വളർത്തലിലും ലാഭത്തിന്റെ കണക്കു മാത്രമാണ് ഇവർക്കു പറയുവാനുള്ളത്. ഏതാണ്ട് നൂറോളം പന്നികൾ ഇവിടെ വളരുന്നു. സാധാരണ ഉപയോഗിക്കുന്ന കോഴി അവശിഷ്ടങ്ങൾ പൂർണമായും ഒഴിവാക്കി ഹോട്ടലിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ മാത്രമാണ് ഇവയ്ക്കു നൽകുന്നത്. അതുകൊണ്ട് വളരെ പ്രയോജനമുള്ളതായി സിൻസി പറയുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ കേരളത്തിന്റെ ചെക്ക് പോസ്റ്റുകൾ കടന്നുവരുന്ന പന്നിമാംസം ധാരാളം ആരോഗ്യപ്രശ്നങ്ങൾക്കു വഴിവച്ചേക്കാം.


<ശാഴ െൃര=/ളലമേൗൃല/സമൃബ2016മൗഴ11ിമ2.ഷുഴ മഹശഴി=ഹലളേ>

ഒരു വർഷം പ്രായമായ പന്നി 100–150 കിലോ വരെ തൂക്കം വരും. പന്നിക്കുട്ടികൾക്ക് അവശ്യക്കാർ ഏറെയാണ്. രണ്ടു മാസമായ കുട്ടിക്ക് 3000–3500 രൂപവരെ വിപണിയിൽ കിട്ടുന്നു.
ഡാഷ്ഹണ്ട്, ജർമൻ ഷെപ്പേ ർഡ്, ഗ്രേറ്റ്ഡെയ്ൻ, ലാബ്രഡോർ ഇനങ്ങളിൽപ്പെട്ട മുന്തിയ ഇനം നായ്ക്കളും ഫാമിൽ ഉണ്ട്. നല്ലയിനം നായ്ക്കുട്ടികളെ അന്വേഷിച്ച് ധാരാളം പേർ എത്തുന്നു.
പശുക്കളില്ലാത്ത ഫാമിനെക്കുറിച്ച് ചിന്തിക്കാനാവില്ല. ഏഴു പശുക്കളും കുട്ടികളുമു ണ്ട്. പൂന്തോട്ടത്തിലും പച്ചക്കറികൃഷിയിലും ഇവയുടെ ചാണക മുപയോഗിക്കുന്നു. അടുക്കളയിലേക്ക് ഗോബർ ഗ്യാസും പൂർണമായും നിർമിക്കുന്നത് ചാണകത്തിൽ നിന്നാണ്. ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറികളെല്ലാം തന്നെ അവർ ഇവിടെ ഉത്പാദിപ്പിക്കുന്നു.

മലബാറിയിനത്തിലും സങ്കരയിനത്തിലുംപ്പെട്ട ആടുകളും സിൻസിക്കുണ്ട്. ഇവയ്ക്കെല്ലാം പരിപാലനവുമായി നിൽക്കുന്ന പുറം നാട്ടുകാരനായ തൊഴിലാളി ബാദലിനെ ഇവർ പ്രത്യേകം സ്മരിക്കുന്നു.
ഫാമിന്റെ സിംഹഭാഗവും റബറാണ്. റബറിനുണ്ടായ വിലത്തകർച്ച ഒരു വിധത്തിലും ബാധിക്കാതെ തക്ക സമയത്ത് മറ്റു വരുമാന മാർഗങ്ങൾ കണ്ടെത്താൻ ശ്രമിച്ചെ ന്നതാണ് ഇവരുടെ വിജയം
നാടൻ കോഴി, കാട, ലൗബേർ ഡ്സ്, കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികൾ വിപുലമാക്കി ഫാം വലുതാക്കാനാണ് സിൻസിയുടെ അടുത്ത ശ്രമം. സ്വപ്നഭവനത്തിന്റെ പണികൾ പുരോഗമിക്കുന്നത് കൃഷിയിൽ തന്റെ ശ്രദ്ധ കുറച്ചെന്ന് ഇവർ സങ്കടപ്പെടുന്നു. രണ്ട് ആൺകുട്ടികളാണ് ഈ ദമ്പതികൾക്ക.് തോമസും സെബാസ്റ്റ്യനും. ഗ്രാമീണ ജീ വിതം അടുത്ത തലമുറയ്ക്ക് നഷ്ടമാകരുതെന്ന നിഷ്ഠയോടെയാണ് ഈ കുടുംബം നാട്ടിലേക്കു തിരിച്ചെത്തിയത്. ഇന്നവർ സന്തുഷ്ടരാണ്. കൃഷിയുമായി അടുത്തബന്ധമുണ്ടായിരുന്നില്ല, എന്നാലും അതാണ് അവർ തെരഞ്ഞെടുത്ത മാർഗം. ഗൾഫിലെ ജീവിതച്ചെലവ് താരതമ്യം ചെയ്യുമ്പോൾ ഇതാണു ലാഭം. തന്നെയുമല്ല കുടുംബത്തിനൊപ്പം സുഖകരമായ സ്വപ്നജീവിതവും– ഇവരുടെ അഭിപ്രായമിതാണ്. കൂടുതൽ വിവരങ്ങൾക്ക് : ബിനു – 9605055415.

<യ> –പ്രശാന്ത് വിശ്വനാഥ്

<ശാഴ െൃര=/ളലമേൗൃല/സമൃബ2016മൗഴ11ിമ3.ഷുഴ മഹശഴി=ഹലളേ>