നല്ല ലൈംഗിക ജീവിതത്തിനുള്ള ഭക്ഷണക്രമം
നല്ല ലൈംഗിക ജീവിതത്തിനുള്ള ഭക്ഷണക്രമം
Thursday, August 11, 2016 4:02 AM IST
ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് പോഷകാഹാരം അനിവാര്യഘടകമാണ്. നല്ല ആരോഗ്യമുണ്ട് പക്ഷേ കിടക്ക കാണുമ്പോഴേ ഉറക്കം വരും. എങ്കിൽ സംശയിക്കേണ്ട ഭക്ഷണവും ഭക്ഷണരീതിയും തന്നെയാണ് വില്ലൻ. നല്ല ലൈംഗിക ജീവിതത്തിനുള്ള ഭക്ഷണക്രമത്തെക്കുറിച്ച് അറിയാം...

<യ>പഴങ്ങൾ കഴിക്കാം

പഴങ്ങളും പച്ചക്കറികളും കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണക്രമമാണ് നല്ല ലൈംഗിക ജീവിതത്തിന് ഉചിതം. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ് ശരീരത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കുകയും ലൈംഗികശേഷി കൂട്ടുകയും ചെയ്യും. ശരീരത്തിനും മനസിനും യൗവനം നിലനിർത്താൻ സഹായിക്കുന്നത് ഈ ആന്റി ഓക്സിഡന്റുകളാണ്. നെല്ലിക്ക, പേരക്ക, തക്കാളി, ആപ്പിൾ, മുന്തിരി, മാതളനാരങ്ങ, മാമ്പഴം, തേങ്ങ, ഏത്തപ്പഴം തുടങ്ങിയവയിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരപുഷ്‌ടിക്കും ധാതുപുഷ്‌ടിക്കും ഉത്തമമാണ്.

ലൈംഗിക ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ വിറ്റാമിൻ ഇ യുടെ സഹായം വേണം. മുളപ്പിച്ച പയറുവർഗങ്ങൾ, കടല, പരിപ്പ്, ഏത്തപ്പഴം എന്നിവയിൽ വിറ്റമിൻ ഇ ധാരാളമുണ്ട്. ഇവയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ക്ഷീണം അകറ്റാൻ ഏറെ സഹായിക്കും.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മൗഴ11ിമ2.ഷുഴ മഹശഴി=ഹലളേ>

<യ> സാച്ചുറേറ്റഡ് ഫാറ്റ് കുറയ്ക്കാം

സാച്ചുറേറ്റഡ് ഫാറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണം ലൈംഗികഅതൃപ്തി ഉണ്ടാകാൻ സാധ്യത കൂടുതലാണ്. വനസ്പതി, റെഡ്മീറ്റ്, കൊഞ്ച്, ഡാൽഡ, ബട്ടർ എന്നിവയാണ് സാച്യുറേറ്റഡ് ഫാറ്റ് അടങ്ങിയവ. സസ്യാഹാരം കൂടുതൽ കഴിക്കുന്നവർക്ക് താരതമ്യേന ലൈംഗികപ്രശ്നങ്ങൾ കുറവായിരിക്കും. മാംസാഹാരം ഇഷ്‌ടപ്പെടുന്നവർ മട്ടൻ, ചിക്കൻ, മുട്ടയുടെ മഞ്ഞ എന്നിവയുടെ ഉപയോഗം കുറച്ചുകൊണ്ടുവരണം. സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ രക്‌തത്തിൽ കൊഴുപ്പ് കൂടും. അതുമൂലം രക്‌തസഞ്ചാരം കുറയ്ക്കാനുള്ള സാധ്യത ഏറെയാണ്. മാത്രമല്ല ഹോർമോണുകൾ അസന്തുലിതമാവുകയും ചെയ്യും. കൊഴുപ്പ് കൂടുന്നത് അനുസരിച്ച് ഡയബറ്റീസ്, ഹാർട്ട് അറ്റാക്ക് എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്. ദേഷ്യം, സങ്കടം, ടെൻഷൻ തുടങ്ങിയ വികാരങ്ങൾ വർധിച്ചുവരുന്നതായും കാണാം. മീൻ വറുത്തതിനു പകരം മീൻകറി ഉപയോഗിക്കുക. ഗുലാബ്ജാമുൻ, ലഡു തുടങ്ങിയ അതിമധുരമുള്ള ഭക്ഷണസാധനങ്ങൾ കുറയ്ക്കൽ, കൊഴുപ്പ് കുറഞ്ഞ പാൽ കുടിക്കൽ എന്നിവ ശീലമാക്കുക.


30 വയസ് കഴിഞ്ഞവർ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കണം. 40 കഴിഞ്ഞാൽ എണ്ണ, നെയ്യ്, ചുവന്ന മാംസങ്ങൾ എന്നിവയും ഒഴിവാക്കണം. പകരം പുഴുങ്ങിയ ഭക്ഷണം ശീലമാക്കുക.

<യ> മുളപ്പിച്ച ചെറുപയർ സാലഡ്

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മൗഴ11ിമ3.ഷുഴ മഹശഴി=ഹലളേ>

ചേരുവകൾ

ചെറുപയർ മുളപ്പിച്ചത് – ഒരു കപ്പ്
സവാള (ചെറുതായി അരിഞ്ഞത്) – രണ്ട് ടേബിൾ സ്പൂൺ
സാലഡ് വെള്ളരിക്ക
(ചെറിയ കഷണങ്ങളാക്കിയത്) – അരകപ്പ്
തക്കാളി (ചെറുതായി മുറിച്ചത്) – ഒരെണ്ണം
ലെറ്റ്യൂസ് (ചെറുതായി അരിഞ്ഞത്) – രണ്ടെണ്ണം
പീനട്ട് (വെള്ളത്തിൽ കുതിർത്ത
ശേഷം തിളപ്പിച്ചത്) – ഒരു ടേബിൾ സ്പൂൺ
നാരങ്ങാനീര് – ഒരു ടേബിൾ സ്പൂൺ
മല്ലിയില (ചെറുതായി മുറിച്ചത്) – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മല്ലിയില ഒഴികെയുള്ള എല്ലാ ചേരുവകളും യോജിപ്പിക്കുക. ഇതിലേക്ക് നാരങ്ങാനീരും ചേർത്ത് മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

<യ> അനിത ജോൺസൺ
ചീഫ് ഡയറ്റീഷൻ, ലിസി ഹോസ്പിറ്റൽ, എറണാകുളം.