ഓപ്പോയുടെ എഫ്വൺഎസ് സ്മാർട്ട്ഫോൺ വിപണിയിൽ
ഓപ്പോയുടെ എഫ്വൺഎസ് സ്മാർട്ട്ഫോൺ വിപണിയിൽ
Thursday, August 11, 2016 3:59 AM IST
കൊച്ചി: പ്രമുഖ സ്മാർട്ട് ഫോൺ ബ്രാൻഡായ ഓപ്പോ സെൽഫി എക്സ്പേർട്ട് എഫ് സീരീസിലെ പുതിയ ഫോണായ എഫ്വൺഎസ് വിപണിയിലിറക്കി. വിപണിയിൽ ഇപ്പോഴുള്ള സെൽഫി എക്സ്പേർട്ട് എഫ് വണ്ണിനേക്കാളും കൂടുതൽ വിശേഷ ഗുണങ്ങൾ എഫ്വൺഎസിൽ ഉണ്ട്.

16 എംപി ഫ്രണ്ട് കാമറ, 0.22 സെക്കൻഡ് കൊണ്ട് പ്രവർത്തിക്കുന്ന അതിവേഗ ഫിംഗർ പ്രിന്റ് റീഡർ, 5.5 ഇഞ്ച് സ്ക്രീൻ ഒക്റ്റ കോർ പ്രോസസർ, 3 ജിബി റാം, 32 ജിബി റോം, ഒരു ദിവസം മുഴുവൻ ഉപയോഗിക്കാവുന്ന 3075 എംഎഎച്ച് ബാറ്ററി എന്നിവ എഫ്വൺഎസിന്റെ പ്രത്യേകതകളാണ്. വില 17,990 രൂപ.


ഓപ്പോ കേരള സിഇഒ സൈമൺ ആണ് പുതിയ പ്രോഡക്ട് വിപണിയിലിറക്കിയത്. ചടങ്ങിൽ സ്റ്റീവൻ, ട്രെയിനിംഗ് മാനേജർ ബിബിൻ കൊല്ലറയ്ക്കൽ എന്നിവരും പങ്കെടുത്തു.