കൂടുതൽ ചിരിക്കാനും കുറച്ചു പേടിക്കാനും പ്രേതം’..!
കൂടുതൽ ചിരിക്കാനും കുറച്ചു പേടിക്കാനും പ്രേതം’..!
Tuesday, August 9, 2016 5:21 AM IST
പാസഞ്ചർ, പുണ്യാളൻ അഗർബത്തീസ്, വർഷം, സു സു.. സുധി വാത്മീകം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്കു വ്യത്യസ്ത ചലച്ചിത്രാനുഭവം സമ്മാനിച്ച രഞ്ജിത്ത് ശങ്കറിന്റെ പുതിയ ചിത്രം ‘പ്രേതം’ വെള്ളിയാഴ്ച (ഓഗസ്റ്റ് 12ന്) തിയറ്ററുകളിൽ. പുണ്യാളൻ അഗർബത്തീസ്, സുസു സുധി വാത്മീകം എന്നിവയ്ക്കു ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം. ഹൊറർ കോമഡി ചിത്രത്തെക്കുറിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ ദീപിക ഡോട് കോമുമായി സംസാരിക്കുന്നു...

<യ>‘പ്രേതം‘ പേടിപ്പിക്കുമോ?

പേരു സൂചിപ്പിക്കുന്നതുപോലെ ഇതൊരു ഹൊറർ സിനിമയാണ്. പക്ഷേ, ശുദ്ധമായ ഹൊറർ എന്നതിലുപരി ഹൊറർ–കോമഡിയാണ് ചിത്രത്തിന്റെ ടോണർ. ഈ മിക്സിംഗ് കൃത്യമായി വന്നാൽ അതു കൊമേഴ്സ്യലി വിജയഘടകമാകും. വെള്ളിയാഴ്ച പ്രേക്ഷകരാണ് അതു പറയേണ്ടത്. കൂടുതൽ ചിരിക്കാനും കുറച്ചു പേടിക്കാനുമുള്ള ഒരു ചിത്രം എന്ന രീതിയിലാണ് പ്രേതം ഒരുക്കിയിരിക്കുന്നത്.

<ശാഴ െൃര=/ളലമേൗൃല/ഖമ്യമൌൃ്യമബ080916.ഷുഴ മഹശഴി=ൃശഴവേ>

<യ>തുടർച്ചയായി ജയസൂര്യയെ കാസ്റ്റ് ചെയ്യുന്നതിനു പിന്നിൽ...?

എന്റെ ചിത്രങ്ങളിൽ ജയസൂര്യ സ്‌ഥിരമായി വരുന്നില്ല. വർഷത്തിൽ മമ്മൂട്ടി. ദിലീപ്, പൃഥ്വിരാജ്, അനൂപ് എന്നിവരും മുൻ ചിത്രങ്ങളിൽ വന്നിട്ടുണ്ട്.. വാസ്തവത്തിൽ ഒരു കഥയാണ് ആദ്യമുണ്ടാകുന്നത്. അല്ലാതെ, ജയസൂര്യയെ വച്ച് ഇനി അടുത്ത സിനിമ ചെയ്യാം എന്ന ഒരു സങ്കല്പമില്ല. ഒരു കഥാപാത്രം വരുമ്പോൾ ആ കാരക്ടർ ആർക്കാണ് ഏറ്റവും നന്നായി ചെയ്യാനുവുക എന്നു നോക്കുന്നു. അതിൽ പലപ്പോഴും ജയന്റെ മുഖം വരുന്നുണ്ട്. നമ്മുടെ കംഫർട്ട് ലെവൽ അതിന് ഒരു ഘടകം തന്നെ ആയിരിക്കാം.

<യ>മുമ്പു ചെയ്ത ചിത്രങ്ങളിൽ നിന്നു ‘പ്രേത‘ത്തോടുള്ള സമീപനത്തിലെ വ്യത്യസ്തത...?

ഞാൻ ചെയ്ത രണ്ടാമത്തെ ഫുൾടൈം കൊമേഴ്സ്യൽ സിനിമയാണു പ്രേതം. പുണ്യാളൻ അഗർബത്തീസ് ആയിരുന്നു അത്തരത്തിലുള്ള ആദ്യ സിനിമ. അതിനിടയിൽ ചെയ്ത സിനിമകളെല്ലാം വിജയിച്ചിട്ടുണ്ട്. അവയൊക്കെ കുറച്ചു സീരിയസ് വിഷയങ്ങളും സീരിയസായ അപ്രോച്ചുമൊക്കെയായിരുന്നു. കുട്ടികൾ, കുടുംബം, സുഹൃത്തുക്കൾ എന്നിവർക്കൊപ്പം വന്നു രണ്ടു മണിക്കൂർ എൻജോയ് ചെയ്തു പോകാവുന്ന ഒരു സിനിമയാണു പ്രേതം. എന്റർടെയ്ൻമെന്റ് പല രീതിയിൽ.. തമാശയാവാം, സസ്പെൻസാവാം, പേടിയാവാം, ത്രില്ലറാവാം. അതു കൊടുക്കാനാണു ശ്രമിച്ചിട്ടുള്ളത്. നമ്മുടെ ഭാഗത്തു നിന്ന് സമ്പൂർണമായ ഒരു ശ്രമം– ടീം വർക്ക്– അതിനുവേണ്ടി ഉണ്ടായിട്ടുണ്ട്. അതു വിജയിച്ചോ എന്നു പറയേണ്ടതു പ്രേക്ഷകരാണ്.

<യ>പ്രേതത്തിന്റെ രചന...?

ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം എല്ലാം ഞാൻ തന്നെയാണു ചെയ്തത്.

<യ>ഹൊറർ ഫീൽ ചെയ്യിക്കുന്നതിൽ സംഗീതത്തിനും പാട്ടിനും വലിയ പ്രാധാന്യം ഉണ്ടാകുമല്ലോ...?

പാട്ടും പശ്ചാത്തല സംഗീതവും ചെയ്തതു ആനന്ദ് മധുസൂദനൻ എന്ന യുവ സംഗീത സംവിധായകൻ. അടുത്തിടെ ഇറങ്ങിയ പാ.വ, മുമ്പു ഞാൻ ചെയ്ത മോളി ആന്റി റോക്സ് തുടങ്ങിയ ചിത്രങ്ങൾ ചെയ്തയാൾ. അദ്ദേഹമാണ് ഇതിന്റെ റീ റിക്കോർഡിംും മ്യൂസിക്കും ചെയ്തത്.

<യ>‘പ്രേത’ത്തിലെ പാട്ടിന്റെ പ്രത്യേകത..?

ഇതിൽ ഒരു പാട്ടാണുള്ളത്. കുറേ കൂട്ടുകാർ കോളജിൽ പഠിച്ചിരുന്നപ്പോൾ പാടിയ പാട്ടാണ്. വിനീത് ശ്രീനിവാസൻ തന്നെ മെയിൽ വോയിസിലും ഫീമെയിൽ വോയിസിലും പാടി എന്നതാണ് ഈ പാട്ടിന്റെ സ്പെഷാലിറ്റി. വരികളിലും സംഗീതത്തിലും നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്ന ഒരു പാട്ടാണത്. മൂന്നു കൂട്ടുകാരുടെ ഏറെ വർഷങ്ങൾക്കുശേഷമുള്ള കൂടിച്ചേരലാണ് ആ പാട്ടിലൂടെ പറയുന്നത്.


<ശാഴ െൃര=/ളലമേൗൃല/ജൃലവേമാബുശരബ080916.ഷുഴ മഹശഴി=ഹലളേ>

<യ>ജയസൂര്യയെ കൂടാതെ പ്രേതത്തിലെ പ്രധാന താരങ്ങൾ...?

മൂന്നു സുഹൃത്തുക്കളെന്നു ഞാൻ മുമ്പു സൂചിപ്പിച്ച വേഷങ്ങൾ ചെയ്യുന്നത് അജു വർഗീസ്, ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി, ഷറഫുദീൻ എന്നിവരാണ്. കൂടാതെ ധർമജൻ ബോൾഗാട്ടി, സുനിൽ സുഖദ, ഹരീഷ് പേരടി, പേളി മാണി തുടങ്ങിയവരും പ്രേതത്തിലുണ്ട്.

<യ>നായിക–നായകൻ എന്ന ഒരു കോൺസപ്റ്റിലാണോ കഥ പറയുന്നത്..?

ഇതിൽ കുറേ കഥാപാത്രങ്ങളാണുള്ളത്. വർഷമോ, സുസു സുധി..യോ, പുണ്യാളനോ... പോലെ ഒരു കാരക്ടറിലൂടെ വളർച്ച പ്രാപിക്കുന്ന സിനിമയല്ല പ്രേതം. ഒരുപാടു കഥാപാത്രങ്ങളുണ്ട്. അതിലൊരു കാരക്ടറാണു ജയസൂര്യ. അജു വർഗീസും ഷറഫുദീനുമൊക്കെ അതിലുള്ള ഓരോ കഥാപാത്രങ്ങൾ. എല്ലാ കഥാപാത്രങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്.

<യ>കടൽ പശ്ചാത്തലമാകുന്ന സിനിമയാണോ..?

ഒരു ബീച്ച് റിസോർട്ടിനെ ചുറ്റിപ്പറ്റി സംഭവിക്കുന്ന കഥയാണ്. അവിടെയുള്ള ഒരു പള്ളിയും മറ്റു സ്‌ഥലങ്ങളുമൊക്കെയാണ് ഏറെയും കഥയിൽ വരുന്നത്. ആദ്യാവസാനം കടൽ ഒരു സിംബലായിരിക്കും സിനിമയിൽ. ചെറായി, എറണാകുളം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

<യ>ഛായാഗ്രഹണം...?

ജിത്തു ദാമോദറാണ് ഛായാഗ്രഹണം നിർവഹിച്ചത്. കടലിന്റെ പശ്ചാത്തലത്തിലുള്ള ഒരു സിനിമ എന്ന ലുക്ക് കൊണ്ടുവരാൻ ജിത്തു ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്.

<യ>ഹൊറർ സിനിമയായതിനാൽ മേക്കപ്പിലൂടെ ആ ഫീൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടോ..?

പ്രേതത്തിൽ ആ രീതിയിലുള്ള കോസ്റ്റ്യൂം ഡ്രാമ, മേക്കപ്പ് ഡ്രാമ എന്നിവയ്്ക്കൊന്നും ശ്രമിച്ചിട്ടില്ല. കുറച്ചു റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണു ശ്രമിച്ചത്. പക്ഷേ, മേക്കപ്പിന്് അതിന്റേതായ പ്രാധാന്യമുണ്ട്. ഒരോ കാരക്ടറിനും അതിന്റേതായ വ്യക്‌തിത്വമുണ്ടല്ലോ. അതുകൊണ്ടു വരണ്ടേതു മേക്കപ്പിലൂടെയും കോസ്റ്റ്യൂമിലൂടെയുമാണ്.

<യ>പ്രേതത്തിലെ കാസ്റ്റിംഗിൽ ഗസ്റ്റ് അപ്പിയറൻസ് എന്ന മട്ടിൽ എന്തെങ്കിലും സവിശേഷതകൾ..?

ഇതിൽ വിജയ് ബാബു, നൈലാ ഉഷ എന്നിവർ ഗസ്റ്റ് വേഷത്തിൽ എത്തുന്നുണ്ട്. ചില പുതുമുഖങ്ങളുമുണ്ട്.

<യ>സബ്ജക്ട് ഹൊറർ ആണല്ലോ. ഷൂൂട്ടിംഗിനിടെ എന്തെങ്കിലും അസാധാരണ അനുഭവങ്ങൾ..?

പ്രേത സബ്ജക്ടിൽ ഉപരി ഇതൊരു ഫൺ സിനിമയാണ്. ഏറെ ആസ്വദിച്ച് ഷൂട്ട് ചെയ്ത സിനിമയാണ്. അത്തരം മുഹൂർത്തങ്ങൾ ഏറെയുണ്ട്. അല്ലാതെ ഷൂട്ടിംഗിനിടെ പ്രേതശല്യം പോലെയുള്ള ഒന്നും ഉണ്ടായിട്ടില്ല.

<യ>ഫാമിലി എന്റർടെയ്നർ എന്ന ലേബലിലാണല്ലോ ‘പ്രേതം’ തിയറ്ററുകളിലെത്തുന്നത്. ഇതു കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും..?

പ്രേതത്തിലൂടെ എന്താണു പറയാൻ ശ്രമിക്കുന്നതെന്നു ഇതിന്റെ മാർക്കറ്റിംഗിലൂടെ ജനങ്ങളിൽ എത്തിയിട്ടുണ്ട്. നിങ്ങൾ ഒരു ടിക്കറ്റ് പൈസ കൊടുത്ത് എടുക്കുമ്പോൾ ആ പൈസയുടെ മൂല്യം തിരിച്ചുകൊടുക്കുന്ന സിനിമയാണ് ഒരുക്കിയിട്ടുള്ളത്. കണ്ട് ഇഷ്‌ടപ്പെട്ടാൽ സുഹൃത്തുക്കളുമായി അതു പങ്കുവയ്ക്കുക, അങ്ങനെ സപ്പോർട്ട് ചെയ്യുക.

<യ>ടി.ജി.ബൈജുനാഥ്