ഫോർഡിന്റെ ന്യൂജെൻ ഫിഗോ; ആളു സൂപ്പറാ...
ഫോർഡിന്റെ ന്യൂജെൻ ഫിഗോ; ആളു സൂപ്പറാ...
Monday, August 8, 2016 4:24 AM IST
<യ> അജിത് ടോം

ഒരേ സ്വഭാവമുള്ള ഒരു ഹാച്ച്ബാക്ക്, ഒരു സെഡാൻ ഈ ഒരു ട്രെൻഡാണ് കുറച്ചുനാളായി ഒട്ടുമിക്ക വാഹനനിർമാതാക്കാളും പിന്തുടരുന്നത്. എന്നാൽ, ഇവയിൽ ഉൾപ്പെടാതെ മാറിനിന്നിരുന്ന ഒരു പ്രമുഖ കമ്പനിയാണ് ഫോർഡ്. ഹാച്ച്ബാക്ക്, സെഡാൻ വിഭാഗങ്ങളിൽ നിരവധി മോഡലുകൾ പരിചയപ്പെടുത്തിയെങ്കിലും ഒരേ സീരീസിൽ ഈ പരീക്ഷണത്തിന് ഫോർഡ് മുതിർന്നിരുന്നില്ല. എന്നാൽ, നാട് ഓടുമ്പോൾ നടുവെ എന്നത് ഫോർഡ് ഫിഗോ, ആസ്പയർ എന്നീ മോഡലുകൾ പുറത്തിറക്കി അവരും അന്വർഥമാക്കി.

വിദേശ ടെക്നോളജിയും ഉയർന്ന കോസ്റ്റുമാണ് മുഖമുദ്രയെങ്കിലും ഇന്ത്യൻ നിരത്തിലും വ്യക്‌തമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞ അമേരിക്കൻ വാഹനനിർമാതാക്കളാണ് ഫോർഡ്. ഇന്ത്യൻ നിരത്തിന് ഒരു പുതുതലമുറ ഫിഗോയെകൂടി നല്കിയിരിക്കുകയാണ് ഫോർഡ് ഇപ്പോൾ.

<യ> ന്യൂജനറേഷൻ എക്സ്റ്റീരിയർ

ഒരു കാറിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുമ്പോൾ നല്കുന്ന വിശേഷണം മതിയാവില്ല പുതിയ ഫോർഡ് ഫിഗോയുടെ രൂപകല്പനയെ വിശേഷിപ്പിക്കാൻ. മുമ്പുണ്ടായിരുന്ന ഫിഗോയുമായി പേരിനുപോലും സാമ്യം തോന്നിക്കാത്ത രീതിയിലാണ് എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ബോണറ്റിന്റെ പകുതിയിൽനിന്നു തന്നെ ആരംഭിക്കുന്ന വലിയ ഹെഡ്ലാമ്പും ഫോർഡിനായി മാത്രം തയാറാക്കിയിരിക്കുന്ന ഗ്രില്ലുമാണ് പുതിയ ഫിഗോയിലെ പ്രധാന കൗതുകം. പതിവിനു വിപരീതമായി കമ്പനി ലോഗോയുടെ സ്‌ഥാനം ഗ്രില്ലിൽനിന്നു ബമ്പറിലേക്ക് മാറ്റിയതിലും ബമ്പറിന്റെ ലോവർ ഹാഫിൽ നല്കിയിരിക്കുന്ന ചെറിയ ഫോഗ് ലാമ്പിലും പുതുമ ദർശിക്കാൻ കഴിയും.

<ശാഴ െൃര=/ളലമേൗൃല/4ംലലഹബ2016മൗഴ08ളമ2.ഷുഴ മഹശഴി=ഹലളേ>

എയറോ ഡൈനാമിക് ബോഡി ഡിസൈനിംഗും ഫിഗോയെ ആകർഷകമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ബോഡിയിൽനിന്ന് ഇരുഡോറുകളിലേക്കും നീളുന്ന ഷോൾഡർ ലൈനും വീൽ ആർച്ചുകളിൽ അവസാനിക്കുന്ന ലൈനും വശങ്ങളിലെ സൗന്ദര്യം വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. വശങ്ങളിലെ ഇൻഡിക്കേറ്റർ സ്‌ഥാപിച്ചിരിക്കുന്നതിലും മാറ്റം വരുത്താൻ ശ്രദ്ധിച്ചിട്ടുണ്ട്. 14 ഇഞ്ച് അലോയി വീലുകളാണ് വാഹനത്തിനു നല്കിയിരിക്കുന്നത്.

പിൻവശങ്ങളിലേക്കു വരുമ്പോൾ വലിയ ബമ്പറും ബ്രേക്ക് ലൈറ്റ്, റിവേഴ്സ് ഇൻഡിക്കേറ്റർ, സൈഡ് ഇൻഡിക്കേറ്റർ എന്നിവയെ ഒരു ലൈറ്റിൽ ഏകീകരിച്ച് പഴയ ഫിഗോയിൽനിന്നു വ്യത്യസ്തമാക്കുന്നു. നമ്പർ പ്ലേറ്റിന്റെ സ്‌ഥാനം ഹാച്ച് ഡോറിൽനിന്നു ബമ്പറിലേക്ക് മാറ്റി നല്കിയിട്ടുണ്ട്. ഈ സവിശേഷതകൾ എല്ലാം ഒന്നിക്കുന്നതിനാൽതന്നെ മറ്റെല്ലാ ഹാച്ച്ബാക്ക് മോഡലുകളെക്കാളും വലിയ കാർ എന്ന് ഫിഗോയെ നിസംശയം വിളിക്കാനാകും.

174 എംഎം ഗ്രൗണ്ട് ക്ലിയറൻസോടെ 2,491 എംഎം വീൽബേസും 3,886 എംഎം നീളവും 1,695എംഎം വീതിയും 1,525 എംഎം ഉയരവും നല്കി നിർമിച്ചിരിക്കുന്ന ഫിഗോ ഏഴ് വ്യത്യസ്ത നിറങ്ങളിലും വിസ്മയം തീർക്കുന്നു.

<യ> വിസ്മയിപ്പിക്കുന്ന ഇന്റീരിയർ

ഇന്റീരിയർ രൂപകല്പനയിൽ ഇക്കോ സ്പോർട്ടിന്റെ പിൻമുറക്കാരനാണ് ഫിഗോ. ബ്ലാക്ക് തീം ഡാഷ്ബോർഡിൽ ഓവൽ ഷേയ്പ്പിൽ നല്കിയിരിക്കുന്ന സിൽവർ സെന്റർ കൺസോളാണ് ഈ വിശേഷണത്തിനു കാരണം. കൂടാതെ ഫോർഡിന്റെ മറ്റ് മോഡലുകളിൽനിന്നു വ്യത്യസ്തമായി ലെതർ സീറ്റിൽനിന്നു മാറി ഫാബ്രിക് ഫിനീഷിംഗ് നല്കിയിരിക്കുന്നത് ഉൾഭാഗത്തിന് ആഡംബരഭാവം പകരുന്നു.


സ്റ്റീരിയോയിലേക്ക് എത്തുമ്പോൾ മറ്റു കമ്പനികളുടെ സമാന മോഡലുകൾ അല്പം സ്കോർ ചെയ്യുന്നു. കാരണം, മറ്റെല്ലാ മോഡലുകളും വൺടച്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നല്കുന്ന സ്‌ഥാനത്ത് ഇതിൽ മാന്വൽ സിസ്റ്റമാണ് നല്കിയിരിക്കുന്നത്. താമസിക്കാതെ ടച്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഫിഗോയിലുമെത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ, ബ്ലൂടൂത്ത്, ഓക്സിലറി എന്നിവയ്ക്കു പുറമേ ഫോർഡിന്റെ സിങ്ക് സിസ്റ്റം വഴി വോയിസ് കമാൻഡ് ഇതിൽ നല്കിയിട്ടുണ്ട്.

ഫിഗോയുടെ ടോപ് എൻഡ് മോഡലായ ടൈറ്റാനിയം പ്ലസിൽ ഓട്ടോ ക്ലൈമറ്റ് കൺട്രോളിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിൽ നല്കിയിരിക്കുന്ന മാക്സ് എസി ഓപ്ഷന്റെ സഹായത്തോടെ അതിവേഗം ഉൾവശം തണുപ്പിക്കാൻ സാധിക്കും.

സ്പോർക്കുകളിൽ സിൽവർ ഫിനീഷിംഗ് നല്കിയിരിക്കുന്ന സ്റ്റിയറിംഗ് വീലിൽ ടിൽറ്റ് ടെലിസ്കോപ്പിക് അഡ്ജസ്റ്റ്മെന്റുകളും സാധ്യമാണ്. ഡ്രൈവർക്കും യാത്രക്കാർക്കും ഒരുപോലെ സുഖയാത്ര സമ്മാനിക്കുന്ന സീറ്റുകളാണ് ഫിഗോയുടേത്. വിശാലമായ ബൂട്ട് സ്പേസും സിൽവർ ഫിനീഷിംഗ് റിയർ ഡോർ ഹാൻഡിലും പിൻഭാഗത്തിന്റെ മുഖ്യ ആകർഷണീയതയാണ്. ഡിക്കി സ്പേസ് 257 ലിറ്റർ.

<യ> പവർ അല്പം കൂടുതൽ

രണ്ട് പ്രെട്രോൾ എൻജിനിലും ഒരു ഡീസൽ എൻജിനിലുമാണ് ഫിഗോ പുറത്തിറക്കുന്നത്. 1.2 ലിറ്റർ ടിഐ–വിസിടി പെട്രോൾ എൻജിൻ 1196 സിസിയിൽ 112 എൻഎം ടോർക്കും 86.6 ബിഎച്ച്പി പവറും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാന്വൽ ഗിയർ ബോക്സാണ് ഇതിനുള്ളത്.

ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡലിൽ പവർ അല്പം ഉയർത്തി 1.5 ലിറ്റർ ടിഐ–വിസിടി പെട്രോൾ എൻജിൻ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സും പ്രവർത്തിക്കുന്നു. 1499 സിസിയിൽ 136 എൻഎം ടോർക്കും 110.4 ബിഎച്ച്പി പവറുമാണ് കരുത്തു പകരുന്നത്.

ഡീസൽ മോഡലിലേക്കു വരുമ്പോൾ 1.5 ലിറ്റർ ടിഡിസിഐ എൻജിനാണ് പ്രവർത്തിക്കുന്നത്. അഞ്ച് സ്പീഡ് ഗിയർ ബോക്സ് 1498 സിസിയിൽ 215 എൻഎം ടോർക്കും 99 ബിഎച്ച്പി പവറുമാണ് ഉത്പാദിപ്പിക്കുന്നത്.

അഞ്ച് വേരിയന്റുകളിൽ പുറത്തിറങ്ങുന്ന ന്യൂ ജനറേഷൻ ഫിഗോയുടെ 1.2 പെട്രോൾ മോഡലിന് 18.6 കിലോമീറ്ററും 1.5 പെട്രോൾ എൻജിന് 17.01 കിലോമീറ്ററും ഡീസൽ എൻജിന് 20.9 കിലോമീറ്ററും മൈലേജാണ് കമ്പനി അവകാശപ്പെടുന്ന്.

പെട്രോൾ മോഡലുകൾക്ക് 5.19 മുതൽ 8.38 ലക്ഷം രൂപ വരെയും ഡീസൽ മോഡലുകൾക്ക് 6.53 മുതൽ 8.85 ലക്ഷം രൂപ വരെയുമാണ് ഓൺ റോഡ് വില.

ക്രൂയിസ് കൺട്രോൾ സംവിധാനം ഇല്ലാതെ തന്നെ ടോപ്പ് ഗിയറിൽ 40 കിലോമീറ്റർ സ്പീഡ് നിലനിർത്താൻ സഹായിക്കുന്നു എന്നതും ഡീസൽ മോഡലിന് അവകാശപ്പെടാൻ സാധിക്കുന്ന പ്രത്യേകതയാണ്.

<യ> സുരക്ഷയിൽ ഒന്നാമൻ

ബേസ് മോഡൽ ഉൾപ്പെടെയുള്ളവയിൽ രണ്ട് എയർബാഗും ടോപ് എൻഡ് വേരിയന്റിൽ ആറ് എയർബാഗും നല്കിയിരിക്കുന്നത് സുരക്ഷയ്ക്ക് പ്രാധാന്യം നല്കിയിരിക്കുന്നതിനാലാണ്. എബിഎസ് ബ്രേക്കിനു പുറമെ ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റവും(ഇബിഡി) ഹിൽ അസിസ്റ്റന്റ് സിസ്റ്റവും ഇതിൽ നല്കിയിരിക്കുന്നു. ഇവയ്ക്കെല്ലാം പുറമെ സെൻസിംഗ് സംവിധാനവും ഫിഗോയ്ക്കുണ്ട്. ഇത് പാർക്കിംഗ് സമയത്തെ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.

ടെസ്റ്റ് ഡ്രൈവ്: കൈരളി ഫോർഡ്, കോട്ടയം. ഫോൺ: 7034030729, 7034030737.