ഹ്യുണ്ടായ് കാറുകളുടെ വില കൂട്ടി
ഹ്യുണ്ടായ് കാറുകളുടെ വില കൂട്ടി
Saturday, August 6, 2016 4:06 AM IST
ന്യൂഡൽഹി: മാരുതി സുസുകിക്കു പിന്നാലെ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും കാറുകളുടെ വില വർധിപ്പിച്ചു. 3000 മുതൽ 20,000 രൂപ വരെയാണ് വർധിപ്പിച്ചത്. ഹ്യുണ്ടായിയുടെ എല്ലാ മോഡലുകൾക്കും വില കൂടിയിട്ടുണ്ട്. പുതുക്കിയ നിരക്ക് ഈ മാസം 16 മുതൽ പ്രാബല്യത്തിൽ വരും.

രൂപയുടെ മൂല്യം ഇടിഞ്ഞതും അസംസ്കൃത വസ്തുക്കളുടെ വില കൂടിയതും ഉത്പാദനച്ചെലവ് വർധിപ്പിച്ചു. ഇതാണ് വില വർധിപ്പിക്കാൻ കാരണമെന്ന് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് രാകേഷ് ശ്രീവാസ്തവ പറഞ്ഞു.