20 വർഷംകൊണ്ട് 60 ഇഞ്ച്, ടിഷ്യൂ കൾച്ചർ തേക്കുമായി മൂലേച്ചാലിൽ
20 വർഷംകൊണ്ട് 60 ഇഞ്ച്, ടിഷ്യൂ കൾച്ചർ തേക്കുമായി മൂലേച്ചാലിൽ
Thursday, August 4, 2016 4:27 AM IST
<യ> ടോം ജോർജ്

ഇരുപതു വർഷം കൊണ്ട് 60 ഇഞ്ച് വലിപ്പം ലഭിക്കുന്ന ടിഷ്യൂകൾച്ചർ തേക്ക് വിപണിയിൽ താരമാകുന്നു. നിലവിലെ വിപണിവിലയനുസരിച്ച് ഒരു മരത്തിന് രണ്ടു ലക്ഷം രുപവരെ ലഭിക്കും. റീപ്ലാന്റേഷനായി റബർ മുറിക്കുന്ന തോട്ടങ്ങളിൽ കുറച്ചു സ്‌ഥലത്തെങ്കിലും പരീക്ഷിക്കാവുന്ന ഒന്നാണിതെന്ന് ടിഷ്യൂകൾച്ചർ തേക്കെന്ന് ഇത് കേരളത്തിലെത്തിച്ച ഈരാറ്റുപേട്ട മൂലേച്ചാലിൽ ബയോടെക്ക് ടിഷ്യൂകൾച്ചർതേക്ക് നഴ്സറി ഉടമ റെജിജോസഫും സുഹൃത്ത് സോജൻ കെ. ജോസഫും പറയുന്നു.

ടിഷ്യൂക്കൾച്ചർ തേക്കു തൈകൾ നൽകുന്ന കേരളത്തിലെ ഏക നഴ്സറി തങ്ങളുടേതാണെന്നു റെജി പറഞ്ഞു. അമേരിക്കയിൽ ബിസിനസും കടുത്തുരുത്തിയിൽ കേരളാ ടിമ്പേഴ്സ് എന്ന സ്‌ഥാപനവും നടത്തുന്ന റെജി വുഡൻ ഫ്ളോറിംഗ് ജോലികൾ ചെയ്യുന്നുണ്ട്. ഇതിനായി തേക്കുമന്വേഷിച്ചു മഹാരാഷ്ട്ര അതിർത്തിയിലെത്തിയപ്പോൾ ബലാഷ എന്ന സ്‌ഥലത്തെ തേക്കുകൾ റെജിയെ അദ്ഭുതപ്പെടുത്തി. നല്ല വളർച്ചയുള്ള തേക്കുകൾ. ഇതിൽ നിന്നു ടിഷ്യുകൾച്ചർ വഴി തേക്കിൻതൈകൾ നിർമിച്ചാലെന്തെന്ന ചിന്തയാണ് ടിഷ്യൂകൾച്ചർ തേക്ക് എന്ന ആശയത്തിലേക്കത്തിച്ചതിനു പിന്നിൽ.

ഇവിടുത്തെ മാതൃവൃക്ഷത്തിൽ നിന്നെത്തിച്ച് ഹൈദരാബാദിലെ നഴ്സറിയിലാണ് ടിഷ്യൂക്കൾച്ചർ തൈകൾ ഉത്പാദിപ്പിക്കുന്നത്. റെജിയുടേയും സോജന്റെയും വീട്ടിൽ നട്ടിരിക്കുന്ന തേക്ക് ഒരു വർഷം കൊണ്ട് 25 അടി പൊക്കം വച്ചു. 27 വർഷമായി തടി ബിസിനസ് നടത്തുകയാണ് റെജി. തടിയുടെ വിലയിലുണ്ടാകുന്ന വർധനവാണ് ഈ കൃഷിക്ക് സാധ്യത കൂട്ടുന്നത്. 27 വർഷം മുമ്പ് ഒരു കുബിക്കടി തേക്കിന് 250 രൂപയായിരുന്നത് ഇപ്പോൾ 4000 രൂപയിലെത്തി നിൽക്കുന്നു. തേക്ക് കേരളത്തിലെവിടെയും വളരുമെന്നും എന്നാൽ പശ്ചിമഘട്ട താഴ്വരകളിലാണ് കൂടുതൽ സാധ്യതയെന്നും റെജി പറയുന്നു.

മഹാരാഷ്ട്രയിലെ മഴയില്ലാ പ്രദേശത്തുനിന്ന് തേക്ക് ഇവിടെയെത്തിയപ്പോൾ മൂന്നിരട്ടി വളർച്ചയുള്ളതായി ഇവർ പറയുന്നു. ഹൈദരാബാദിലെ ലാബിൽ നിന്നും വിമാനമാർഗമാണ് തൈകൾ ഇവിടെയെത്തിക്കുന്നത്. ഒരു തൈയ്ക്ക് 120 രൂപ നിരക്കിലാണ് വിൽപ്പന.


<യ> കൃഷിരീതി

10 ഃ 10 അടി ഇടയകലത്തിൽ നടാം. നടുന്ന കുഴിയിൽ എല്ലുപൊടി, ചാണകപ്പൊടി എന്നിവയിടാം. നട്ട ശേഷം ആഴ്ചയിലൊരിക്കൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ച് ഒഴിച്ചുകൊടുക്കും.

മൂന്നു വർഷം ജൈവവളങ്ങൾ മാത്രം നൽകിയാൽ മതിയാകും. ചെടികൾ നേർകണയായി വളരുന്നതിനാൽ താങ്ങു നൽകണം. കയർകെട്ടി വളയാതെ സൂക്ഷിക്കുകയുമാകാം. നേർകണയായി പോകുന്ന മരങ്ങൾക്ക് മാർക്കറ്റിൽ 30 ശതമാനം വില അധികം ലഭിക്കും.

നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്‌ഥലമാണ് കൃഷിക്കനുയോജ്യം. നിലവിൽ ബർമ്മ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മരങ്ങളുടെ വരവു നിന്നിരിക്കുന്നതിനാൽ നാടൻ തടിക്ക് വൻഡിമാൻഡാണ്.

ഒരേക്കറിൽ 250–300 മരങ്ങൾ നടാം. ഒരു മരത്തിന് നിലവിലെ വിലയിൽ രണ്ടുലക്ഷം രൂപവച്ചു ലഭിക്കും.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016മൗഴ04്മ3.ഷുഴ മഹശഴി=ഹലളേ>

<യ> ഇടവിള

ഇടവിളക്കൃഷിക്ക് വർധിച്ച സാധ്യതയാണ് തേക്കിൻ തോട്ടത്തിൽ. കൈത, കൊക്കോ, കാപ്പി, തീറ്റപ്പുല്ല്, പച്ചക്കറികൾ മരച്ചീനി എന്നിവയെല്ലാം ഇടവിളയായി ചെയ്ത് ലാഭമുണ്ടാക്കുകയുമാകാം. വിപണിയിൽ ഇന്ന് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ഒന്നാണ് തേക്ക്. ബ്രിട്ടണിലെ ബക്കിംങ്ങ്ഹാം കൊട്ടാരത്തിൽ വരെ കേരളത്തിലെ തേക്കിന്റെ പെരുമ എത്തിനിൽക്കുന്നു. കേരളത്തിലെ തേക്കിൽ കാണുന്ന എണ്ണയുടെ സാന്നിധ്യം മിനുസവും ഈടും നൽകുന്നു.

തന്റെ വീട്ടിലെ 25 വർഷം കൊണ്ട് 80 ഇഞ്ചായ മൂന്നു മരങ്ങളിൽ നിന്ന് കൾച്ചർ ചെയ്ത് എം–1, എം–2, എം–3, എം–4 എന്നീ ഇനങ്ങൾ മൂന്നു മാസത്തിനകം വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് റെജി. ലാബിൽ ഏഴുമാസത്തെ പ്രോസസിംഗിനൊടുവിലാണ് ഒരു തൈ വെളിച്ചം കാണുന്നത്. ഈ തൈകൾ ഇപ്പോൾ ബുക്കുചെയ്യാനുമാകും.

ഫോൺ: റെജി– 9447662405, 9446985716.