ഒലിവേറി മുളക്കൃഷി– മനാഫിന്റെ പരീക്ഷണം വിജയം
ഒലിവേറി മുളക്കൃഷി– മനാഫിന്റെ പരീക്ഷണം വിജയം
Thursday, July 28, 2016 5:03 AM IST
<യ> ടോം ജോർജ്

മുളയുടെ സാധ്യതകൾ മനസിലാക്കി വ്യാവസായികാടിസ്‌ഥാനത്തിൽ മുളക്കൃഷി തുടങ്ങിയ മനാഫിന്റെ പരീക്ഷണം വിജയം. കേരളത്തിലങ്ങോളമിങ്ങോളം ഇന്ന് മുള ആവശ്യമുള്ളവർ ആദ്യം ഡയൽ ചെയ്യുന്നത് പാലക്കാട് മണ്ണാർകാട് ആലനെല്ലൂർ സ്വദേശി കളത്തിൽ മനാഫിന്റെ നമ്പരാണ്. മൂന്നേക്കറിനു മുകളിൽ ഒലിവേറി എന്ന മുള കൃഷിചെയ്യുന്നുണ്ട് മനാഫ്. വയനാട്ടിൽ മുളക്കൃഷിക്കു നേതൃത്വം നൽകുന്ന ഉറവ് എന്ന സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുമുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട യാത്രക്കിടയിലാണ് മനാഫ് ഒലിവേറി മുളകണ്ടെത്തുന്നത്. പിന്നെ അതിന്റെ തൈവാങ്ങി വച്ചു. ഒരേക്കറിൽ 200 തൈവരെ വയ്ക്കാം. 15ഃ15 ഇടയകലത്തിൽ അടിവളമായി എല്ലുപൊടി, ആട്ടിൻകാഷ്‌ടം എന്നിവയിട്ടാണ് നടുന്നത്. എല്ലാവർഷവും രണ്ടുവളപ്രയോഗം. എൻപികെ യാണ് വളമായി നൽകുന്നത്. എട്ടു വർഷമാകുമ്പോൾ മുതൽ വെട്ടിത്തുടങ്ങാം. ഒരു ചുവട്ടിൽ നിന്ന് ആറ്– ഏഴ് മുള ഒരു വർഷം വെട്ടാം. ഒരുമുളയ്ക്ക് 200 രൂപ പ്രകാരമാണ് വിൽപന. തോട്ടി, ഊന്നുവടി, വാർക്കൽ താങ്ങ് തുടങ്ങിയ ആവശ്യങ്ങൾക്കായാണ് മനാഫിന്റെ മുള ഉപയോഗിക്കുന്നത്. എന്നാൽ പുതിയൊരു പരീക്ഷണം ഈ രംഗത്തു നടന്നതായും മനാഫ് പറയുന്നു. വയനാട് തൃക്കൈപറ്റയിൽ ഉറവിന്റെ മുൻ സെക്രട്ടറി ബാബുരാജ് കല്ലൻമുള ട്രീറ്റ് ചെയ്ത് വാർക്കൽ കമ്പിക്കു പകരം അദ്ദേഹത്തിന്റെ വീടിനുപയോഗിച്ചു. മുളയുടെ സാധ്യതകളുടെ വിശാലലോകം ഇതിൽ നിന്ന് തിരിച്ചറിയണമെന്ന് മനാഫ് പറയുന്നു.

സാധരണ മഞ്ഞമുള ഉപയോഗിച്ച് ഓഫീസ് ഫയൽ, ഫർണിച്ചർ, ബാഗ്, ലൈറ്റ് ഫിറ്റിംഗ്സ്, കൊട്ട, വട്ടി, വീട്ടുസാധനങ്ങൾ, ആഭരണങ്ങൾ, കരകൗശലവസ്തുക്കൾ എന്നിവയൊക്കെ നിർമിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. എല്ലാ വർഷവും കോയമ്പത്തൂരിൽ മുള ഉത്പന്നങ്ങളുടെ പ്രദർശനം നടക്കുന്നുണ്ട്്. ഹരിത ബാംബു നഴ്സറി എന്നപേരിൽ മുളനഴ്സറി നടത്തുന്നുണ്ട് കൃഷി സൂപ്പർ മാർക്കറ്റിന്റെ ഉടമകൂടിയായ മനാഫ്.

<യ> സ്വർണമുഖിയും മലവേപ്പും

സ്വർണമുഖി ഏത്തവാഴ രണ്ടരഏക്കറിൽ കൃഷി ചെയ്യുന്നുണ്ട് മനാഫ്. ഹാഫി ബയോടെക്കിൽ നിന്നും വാങ്ങി നട്ട ടിഷ്യൂകൾച്ചർ സ്വർണമുഖി വാഴത്തൈ മികച്ച വരുമാനമാണ് മനാഫിനു നൽകിയത്. 2000 വാഴ നട്ടതിൽ ഒരെണ്ണം പോലും മോശം വന്നില്ല. ഒരു കുലയ്ക്ക് 30–35 കിലോ വിളവു കിട്ടി. 15–20 രൂപയ്ക്കു വിറ്റിട്ടും ഒരു വാഴയിൽ നിന്ന് 1200 രൂപകിട്ടി. ഒരു ചുവട്ടിൽ നിന്ന് കിട്ടിയ 10 വാഴക്കന്നു കൂടി കൂട്ടിയാണിത്. കുലയുടെ അത്രയും തന്നെ വില വാഴക്കന്നുവിറ്റും കിട്ടി. 9ഃ9 അടി അകലത്തിലാണ് വാഴ നട്ടത്. അടിവളമായി വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക്്, ചാണകം എന്നിവയാണ് നൽകിയത്. കുഴിവെട്ടി കുമ്മായമിട്ട് 15 ദിവസം കഴിഞ്ഞാണ് അടിവളമിട്ട് കന്നു നട്ടത്. ഒരുവാഴക്ക് 15 കിലോ ചാണകം, അരക്കിലോ വീതം വേപ്പിൻപിണ്ണാക്കും കടലപ്പിണ്ണാക്കും 40 ദിവസം ഇടവിട്ട്് മൂന്നു പ്രാവശ്യം നൽകി. യൂറിയ, പൊട്ടാഷ്, ഫോസ്ഫേറ്റ് എന്നിവ ജൈവവളത്തോടൊപ്പം ചേർത്തു നൽകും. ഒരു കന്നിന് ഇവ 100,150, 300 ഗ്രാം എന്ന അനുപാതത്തിലാണ് ചേർക്കുന്നത്. അതിനു ശേഷം യുറിയ, പൊട്ടാഷ് എന്നിവമാത്രം നൽകും. ട്രൈക്കോഡർമ 15 ദിവസം ഇടവിട്ടു നൽകും. സ്യൂഡോമോണസ് ഇലകളിൽ തളിക്കും. ഇതിനാൽ ഒരു വാഴപോലും പോയില്ല.


<ശാഴ െൃര=/ളലമേൗൃല/സമൃബ2016ഖൗഹ്യ28ൗമ2.ഷുഴ മഹശഴി=ഹലളേ>

<യ> വേഗം തടിവയ്ക്കുന്ന മലവേപ്പ്്

പ്ലൈവുഡ്ഡ്, തക്കാളിപ്പെട്ടി എന്നിവയ്ക്കെല്ലാം ഉപയോഗിക്കുന്ന മലവേപ്പും മനാഫിന്റെ കൃഷിയിലെ അപൂർവതയാണ്. വൻ മരമാകുന്ന ഇത് എട്ടുവർഷം കൊണ്ട്് 60 ഇഞ്ച് വണ്ണം വയ്ക്കും. ഏക്കറിൽ 100 മരം വരെ വയ്ക്കാം. ഒരു മരത്തിനു 10000 രൂപവരെ ലഭിക്കും. എട്ടാം വർഷം വെട്ടുന്നതിനു പ്രായമാകും. 6ഃ6 അടി വച്ച് ആദ്യം മരം നടും ശിഖരങ്ങളില്ലാതെ മരം മുകളിലേക്കു പോകുന്നതിനാണ് അടുപ്പിച്ചു നടുന്നത്. രണ്ടു വർഷം കഴിയുമ്പോൾ ഇടയ്ക്കുള്ള ഒരു മരം മുറിച്ച് 12ഃ12 അകലത്തിലാക്കും. നാലു വർഷം കഴിയുമ്പോൾ 12 അടി 24 ആക്കും. ആദ്യം 1000 മരം വയ്ക്കുന്നത് വെട്ടാൻ പ്രായമാകുമ്പോൾ 100 മരമാകും. ഇടയ്ക്കു മുറിക്കുന്ന മരത്തിൽ നിന്നും ആദായം ലഭിക്കും.

പച്ചോളി– ഔഷധ സസ്യം

കൂർക്കപോലിരിക്കുന്ന പച്ചോളി എന്ന ഔഷധസസ്യവും മനാഫ് കൃഷി ചെയ്യുന്നു. തൃശൂരാണ് ഇതിന്റെ മാർക്കറ്റ്. ഇതിന്റെ കമ്പിൽ നിന്നും തൈലം എടുക്കും. സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ഈ തൈലം ഉപയോഗിക്കുക. ഇതിനോടൊപ്പം കൃഷിയെക്കുറിച്ച് ക്ലാസുകൾ എടുക്കാനും മനാഫ് സമയം കണ്ടെത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് : ഫോൺ– മനാഫ്–9495323551.