കറുത്ത പൊന്നിനെ തോൽപ്പിച്ച കാന്താരി
കറുത്ത പൊന്നിനെ തോൽപ്പിച്ച കാന്താരി
Wednesday, July 27, 2016 4:20 AM IST
<യ> റെജി ജോസഫ്

കുഞ്ഞൻ കാന്താരിക്ക് കറുത്ത പൊന്നിനേക്കാൾ വില കയറിയെന്ന വാർത്തയറിഞ്ഞ് സമീപകാലത്ത് പലരും മൂക്കത്തു വിരൽവച്ചു. മറയൂരിൽ ആദിവാസികൾ വിളവെടുത്ത ജൈവ കാന്താരി കിലോക്ക് 800 രൂപ വരെ വില ഉയർന്നു. നാട്ടിൻപുറങ്ങളിലെ കടകളിൽ 300 രൂപ കാന്താരിക്കു വില കിട്ടുന്നു. രണ്ടു കൊല്ലമായി വില 250 രൂപയിൽ താഴുന്നുമില്ല.

ഇടവിളയായോ തടം തീർത്തോ വളർത്തി വിളവെടുത്ത് വിറ്റാലും കാന്താരി നേട്ടമാകുമെന്നും ഭാവിയിൽ ഇനിയും വില കയറുമെന്നുമാണ് മാർക്കറ്റ് സൂചന.

കുടുംബശ്രീകളുടെയും അയൽ ക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ അച്ചാർ ബിസിനസ് വ്യാപകമായ തോടെയാണ് കാന്താരിക്ക് പ്രിയമേറിയത്. ഈ അച്ചാറുകളുടെ മുഖ്യ ചേരുവ കാന്താരിയാണ്. നാരങ്ങ, പാവയ്ക്ക, മാങ്ങ തുടങ്ങിയ അച്ചാറുകളിലെല്ലാം കാന്താരി അഭികാമ്യം. ഇതിനൊപ്പമാണ് വിദേശത്തും കാന്താരിക്ക് പ്രിയമേറിവന്നിരിക്കുന്നത്.

പുരയിടങ്ങളിലെ മറ്റു കാർ ഷിക വിളകൾക്ക് പ്രാണി ശല്യം ഏൽക്കാതിരിക്കാനാണ് പഴമക്കാർ കാന്താരി നട്ടുപിടിപ്പി ച്ചിരുന്നത്. കാന്താരി മുളകിന്റെ എരിവേറിയ വാസനമൂലം വിളക ൾ തിന്നുനശിപ്പിക്കാൻ കീടങ്ങളും പ്രാണികളും എത്തില്ലായിരുന്നു. എന്നാൽ ഇടക്കാലത്ത് തോട്ടങ്ങളും നാണ്യവിളകളും വന്നതോടെ കാന്താരിച്ചെടി പലയിടങ്ങളിലും കാണാൻ പോലുമില്ലാതായി.

കാന്താരി വളരാത്ത പുരയിടങ്ങളൊന്നും നമ്മുടെ നാട്ടിലില്ല. വെറുതെ കിളിർക്കുന്നതല്ലാതെ കാന്താരി വച്ചുപിടിപ്പിക്കുന്ന രീതി തീരെ കുറവ്. കൊമ്പൻമുളകിനങ്ങൾ മാർക്കറ്റിൽ കിട്ടുന്ന ഇക്കാലത്ത് കുഞ്ഞൻ കാന്താരി ക്ഷമയോടെ പറിച്ചെടുത്ത് പാചകം ചെയ്യാൻ പലർക്കും താൽപര്യവുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും തേങ്ങയിലും ഉള്ളിയിലും നാലു കാന്താരിവച്ച് അരകല്ലിൽ അരച്ചുകൂട്ടിയിരുന്ന കാലം നാം മറന്നുകൂടാ. കറിയൊന്നുമില്ലെങ്കിൽ കാന്താരി പൊട്ടിച്ചു കൂട്ടും എന്നത് ഗ്രാമീണജീവിതത്തിലെ ചൊല്ലാണല്ലോ.

കാന്താരിമുളക് ഉടച്ചതും പഴങ്കഞ്ഞിയുമുണ്ടെങ്കിൽ പ്രാതൽ കുശാൽ എന്നതു പഴമക്കാരുടെ പ്രമാണവുമായിരുന്നു. കാന്താരിയുടെ ഗുണവും രുചിയും നാട്ടിലെ പുത്തൻ തലമുറ അറിയുന്നില്ലെങ്കിലും വിദേശികൾ ഗുണമറിഞ്ഞ് കാന്താരി വിലയ്ക്കുവാങ്ങുകയാണ്. വിശപ്പ് വർധിപ്പി ക്കാനും കൊഴുപ്പു കുറയ്ക്കാനും സഹായിക്കുന്ന ഘടകങ്ങൾ കാന്താരിയിലുണ്ടെന്നറിഞ്ഞ് വിദേശരാജ്യങ്ങൾ, വിശേഷിച്ചും അറേബ്യൻ രാജ്യങ്ങളിൽ പ്രധാന ഭക്ഷണചേരുവകളിലൊന്നായി കാന്താരി മുളകിനെ മാറ്റിയിരിക്കുന്നു. എരിവിനെ പ്രതിരോധി ക്കാൻ ശരീരം ധാരാളം ഊർജം ഉത്പാദിപ്പിക്കേണ്ടി വരുമെന്ന തിനാൽ കൊളസ്ട്രോളിന്റെ അളവു നിയന്ത്രിക്കുന്നതിന് കാന്താരി പ്രയോജനപ്പെടുന്നു.

രക്‌തത്തെ നേർപ്പിക്കുന്ന ചില ഘടകങ്ങളും കാന്താരിയിലുണ്ട്. കേരളം, മേഘാലയ, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലാണ് കാന്താരി നന്നായി വളരുന്നത്. ഏറ്റവും അനുകൂല കാലാവസ്‌ഥയുള്ള കേരളത്തിൽ കാന്താരി കൃഷി വ്യാപകമായി വരുന്നതേയുള്ളു.

വാതം, അജീർണം,വായുക്ഷോ ഭം, പൊണ്ണത്തടി,പല്ലുവേദന, കൊളസ്ട്രോൾ എന്നിവ കുറയ് ക്കാൻ കാന്താരി മെച്ചമാണ്. ജീവകം സിയുടെ ഉറവിടമാണ് കാന്താരി മുളക്. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പലയിനങ്ങളുള്ളതിൽ പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതൽ. കറികളിൽ ഉപയോഗി ക്കുന്നതിനു പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറാണ്ട്.

ഏതു കാലാവസ്‌ഥയിലും കാന്താരി നന്നായി വളരും. വെയിലോ മഴയോ പ്രശ്നമല്ല. നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും വളരും. പൊതുവെ ഇടുക്കി, വയനാട് ജില്ലകളിൽ വലിയ സാധ്യതയാണ് കാന്താരികൃഷിക്കുള്ളത്. പരിചരണം ഒന്നും വേണ്ടാത്ത കാന്താരി ഒരു നല്ല കീടനാശിനി കൂടിയാണ്. കാന്താരി മുളക് അരച്ച് സോപ്പ് ലായനിയിൽ കലക്കി കീടനാശിനി ആയി ഉപയോഗിക്കാം. കാന്താരി യും ഗോമൂത്രവും ചേർന്നാൽ കീടങ്ങൾ നാടുവിടും. ചുവടുപിടിച്ചാൽ നാലഞ്ചുവർഷം വരെ ഒരു ചെടി നിലനിൽക്കും.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ഖൗഹ്യ27സമ2.ഷുഴ മഹശഴി=ഹലളേ>

എരിവു കൂടുന്തോറും ഔഷധ മൂല്യവും കൂടുമെന്നാണ് വയ്പ്. കാന്താരിയിൽ അടങ്ങിയിരിക്കുന്ന രസത്തിന് രക്‌തക്കുഴലുകളെ വികസിപ്പിക്കാൻ കഴിവുണ്ട്. കാന്താരിയിലെ ജീവകം സി ശ്വാസകോശരോഗങ്ങളെ ചെറു ക്കുകയും പ്രതിരോധശേഷി വർധി പ്പിക്കുകയും ചെയ്യും. മാത്രമല്ല , ഹൃദ്രോഗത്തിനു കാരണമാക്കുന്ന െരടെ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ നിയന്ത്രിക്കും ഈ കുഞ്ഞൻ മുളക്.


കാന്താരിമുളക് ലായനി ചെടികളുടെയും പച്ചക്കറികളുടെയും ഇലകളെ നശിപ്പിക്കുന്ന പുഴുക്കളെ നശിപ്പിക്കാൻ അത്യുത്തമാണ്. തണ്ടുതുരപ്പൻ പുഴുക്ക ൾക്ക് പ്രതിവിധിയായും കാന്താരി മുളകു ലായനി ഉപയോഗിക്കുന്നു.

25 ഗ്രാം കാന്താരിമുളക് ഒരു ലിറ്റർ ഗോമൂത്രത്തിൽ അരച്ച് ചേർത്ത് ഈ മിശ്രിതത്തിൽ 10 ലിറ്റർ വെള്ളം ചേർത്തു നേർപ്പിച്ച് പുഴുക്കളുടെ മേൽ തളിച്ചാൽ കീടബാധ തടയാം.

കൃഷിരീതി

പഴുത്തു ചുവന്ന കാന്താരി മുളകുകൾ പേപ്പർ കവറിലോ കടലാസിലോ നിരത്തുക. കടലാ സിന്റെ ഒരുഭാഗംകൊണ്ട് മുളകു മൂടി അവയുടെ മുകളിൽ നന്നായി അമർത്തി ഉരസുക. വിത്ത് ഒരു പാത്രത്തിൽ ശേഖരിച്ച് അതി ലേക്ക് ചെറു ചൂടുള്ളം ഒഴിക്കുക. പതിനഞ്ചു മിനിറ്റ് വിത്ത് ചൂടുവെള്ളത്തിൽത്തന്നെ വയ്ക്കണം. തുടർന്ന് വിത്തു കഴുകി മാംസളഭാഗങ്ങൾ ഒഴിവാക്കണം. ഒരുതവണ പച്ചവെള്ളത്തി ൽക്കൂടി വിത്തു കഴുകണം. രണ്ടോ മൂന്നോ ദിവസത്തെ ഉണക്കിനു ശേഷം വിത്തു വിതയ്ക്കാം. മണൽ, ചാണകപ്പൊടി, ചാരം എന്നിവ നന്നായി ചേർത്ത് ഇളക്കി വേണം തടം തയാറാക്കാൻ.

വിത്തു പാകി ആദ്യ രണ്ടു ദിവസങ്ങളിലും മൂന്നുമണിക്കൂർ ഇടവിട്ട് നയ്ക്കണം. ആറാം ദിവസം മുളച്ചുതുടങ്ങും.

മൂന്നാം ഇല വന്നാൽ തൈ പറിച്ചുനടാം. വാണിജ്യാടിസ്‌ഥാന ത്തിൽ കാന്താരി മുളക് കൃഷിചെ യ്യു മ്പോൾ 40 സെന്റി മീറ്റർ അകല ത്തിൽ വേണം തൈകൾ നടാൻ. കുഴികളിൽ തൈ ഒന്നിന് 500 ഗ്രാം ചാരം, ഒരുകിലോ ചാണകപ്പൊടി എന്നിവ ചേർക്കണം. പറിച്ചു നട്ട് മൂന്നാം മാസംമുതൽ കാന്താരി മുളക് പൂവിടും.

കീടരോഗബാധ

കാന്താരി മുളകിന് സാധാരണ കീടങ്ങളുടെ ആക്രമണസാധ്യത മറ്റു ചെടികളെക്കാൾ കുറവാണ്. ഇലപ്പേൻ രൂപത്തിലുള്ള ഒരു കീടം ഇലകൾക്കിടയിൽ വന്നുനിറയുന്ന താണ് പ്രധാന കീടബാധ. ഇതിനു പരിഹാരമായി വേപ്പെണ്ണ (10 ലിറ്റർ വെള്ളത്തിൽ 100 മില്ലി) നേർപ്പിച്ച് തളിക്കുകയോ ഗോമൂത്രം തളിക്കു കയോ ചെയ്താൽ മതി. കാന്താരി മുളകിന്റെ ഇലകൾ ചുരുണ്ട് വളർച്ച മുരടിക്കുന്നതും ഒരു രോഗമാണ്.

ചുരുണ്ടുനിൽകുന്ന ഭാഗങ്ങൾ മുറിച്ചുമാറ്റി കട്ടിയായ തണുപ്പിച്ച കഞ്ഞിവെള്ളം തളിച്ചു കൊടു ത്താൽ ഇല ചുരുളൽ മാറിക്കിട്ടും. കഞ്ഞിവെള്ളം കാന്താരി മുളകിന്റെ ചുവട്ടിൽ തുടർച്ചയായി ഒരാഴ്ച ഒഴിച്ചു കൊടുക്കുന്നത് മുളകിന്റെ വളർച്ച ത്വരിതപ്പെടുത്താനും ഇടയാക്കും.

<യ> ഇടവിളകൃഷിയിൽ മികച്ച നേട്ടം

വയനാട് ചെമ്പരത്തിക്കുന്ന് സുകുമാരൻ കെഎസ്എഫ്ഇയിൽ നിന്നു വിരമിച്ച ശേഷമാണ് കൃഷിയിൽ സജീവമായത്. കാപ്പി, ഏലം, വാഴ തുടങ്ങിയ കൃഷികളെല്ലാം ഇദ്ദേഹം കൃഷി ചെയ്യുന്നു. കൃഷിയിടത്തിൽ കുരങ്ങുശല്യം രൂക്ഷമായി സാഹചര്യത്തിലാണ് സുകുമാരൻ ഇടവിളയായി കാന്താരികൃഷി തുടങ്ങിയത്. 70 സെന്റ് സ്‌ഥലത്ത് കാപ്പിക്ക് ഇടവിളയായി കാന്താരി മുളകാണ് കൃഷി. കുരങ്ങിന് എരിവുള്ള കാന്താരി മുളകിനോടു തെല്ലും പ്രിയമില്ല. മറ്റു കൃഷിയെക്കാൾ കാന്താരിച്ചെടിക്ക് കീടബാധയുമില്ല. നന കൊടുത്താൽ മഴക്കാലത്തേക്കാൾ കൂടുതൽ വിള വേനൽക്കാലത്ത് ലഭിക്കുമെന്ന് സുകുമാരൻ പറഞ്ഞു. സുകുമാരനും ഭാര്യ സുമതിയും ചേർന്നാണ് കൃഷിയും വിളവെടുപ്പും. ചാണകം ചുവട്ടിൽ വിതറിക്കൊടുക്കുന്നതു മാത്രമാണ് വളം.

രണ്ടാഴ്ച ഇടവിട്ട് വിളവെടുപ്പു നടത്തും. ഒരു വർഷം ശരാശരി 150 കിലോ വരെ കാന്താരി മുളകു ലഭിക്കുന്നുണ്ട്. കൂടാതെ സുർക്ക ലായനിയിലും മുളക് പച്ചകെടാതെ സൂക്ഷിക്കുന്നു. തൈരിലിട്ട് ഉണക്കിയും അച്ചാറിട്ടും വിവിധ രൂപത്തിൽ വിപണിയിൽ എത്തിക്കാറുണ്ട്. വെളുപ്പു നിറങ്ങളിലുള്ള നാലിനം കാന്താരി സുകുമാരൻ കൃഷി ചെയ്യുന്നുണ്ട്. ഇപ്പോൾ കിലോയ്ക്ക് 300 രൂപയാണ് വില.

ഇടവിള കൃഷിയായതിനാൽ മറ്റു കൃഷികൾക്കും പുരയിടത്തിൽ ഇടമുണ്ട്. വിളവെടുത്താൽ വിറ്റഴിക്കാൻ വിപണിയില്ലെന്ന ആശങ്ക ഈ ദമ്പതികൾക്കില്ല. ഏറെപ്പേർ മുളക് വാങ്ങാൻ വീട്ടിൽ എത്തുന്നു. വെള്ള, പച്ച നിറങ്ങളിൽ വലുതും ചെറുതുമായ കാന്താരി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. അൽപം ക്ഷമ വേണമമെന്നാല്ലാതെ വിളവെടുക്കൽ ഏറെ ശ്രമകരമൊന്നുമല്ല. മൂന്നോ നാലോ മണിക്കൂർ ചെലവിട്ടാൽ നന്നായി വിളവുള്ള ചെടികളിൽനിന്ന് രണ്ടു കിലോ വരെ പറിച്ചെടുക്കാം.

ഫോൺ: സുകുമാരൻ 9847957629, 9895612202.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ഖൗഹ്യ27സമ3.ഷുഴ മഹശഴി=ഹലളേ>