പ്രധാനപ്പെട്ട നികുതി ലാഭ ഉപകരണങ്ങൾ
പ്രധാനപ്പെട്ട നികുതി ലാഭ ഉപകരണങ്ങൾ
Tuesday, July 26, 2016 4:04 AM IST
നികുതി ലാഭത്തിനായുള്ളതും എന്നാൽ ദീർഘകാലത്തിൽ മികച്ച നിക്ഷേപമായി തീരുകയും ചെയ്യുന്ന നികുതി ലാഭ ഉപകരണങ്ങളെ പരിചയപ്പെടാം.

<യ>ഇഎൽഎസ് ഫണ്ടുകൾ

ലിക്വിഡിറ്റിയും സുതാര്യതയുമുള്ള ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎൽഎസ് ഫണ്ട്) ടാക്സ് സേവിംഗിനുള്ള മികച്ച മാർഗങ്ങളിലൊന്നാണ്. മൂന്നു വർഷമാണ് ഏറ്റവും കുറഞ്ഞ ലോക്ക് ഇൻ പിരീഡ്. എസ്ഐപി വഴിയായും നിക്ഷേപം നടത്താം. കെവൈസി രേഖകളെല്ലാം ശരിയാക്കി വെച്ചിരിക്കുകയാണെങ്കിൽ ഓൺലൈൻ വഴിയായി നിക്ഷേപം നടത്താം. മ്യൂച്വൽ ഫണ്ടുകൾ നൽകുന്ന റിട്ടയർമെന്റ് പദ്ധതികൾക്കും നികുതി കിഴിവു ലഭിക്കും.

<യ>യുലിപ്

ഇതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിനു നികുതിയില്ല. അഞ്ചു വർഷമാണ് ലോക്ക് ഇൻ പിരീഡ്. റിട്ടേണിനു ഗാരന്റിയില്ല. വിപണിയുടെ പ്രകടനവുമായി റിട്ടേൺ ബന്ധിപ്പിച്ചിരിക്കുന്നു. പ്രീമിയം സം അഷ്വേഡിന്റെ 120 ശതമാനത്തിൽ കൂടുതലായാൽ സം അഷ്വേഡിന്റെ 10 ശതമാനത്തിനേ ഇളവു ലഭിക്കുകയുള്ളു. അതേപോലെ ലോക്ക് ഇൻ പീരിയഡ് കാലയളവിൽ ഏതെങ്കിലും വർഷത്തിൽ പ്രീമിയം സം അഷ്വേഡിന്റെ 10 ശതമാനത്തിൽ കൂടുതൽ ആയാൽ മച്യുരിറ്റി തുകയ്ക്കു പൂർണമായും നികുതി നൽകണം.

<യ>നാഷണൽ പെൻഷൻ സിസ്റ്റം

ആകർഷകമായ മറ്റൊരു ടാക്സ് സേവിംഗ് ഉപകരണമാണ് നാഷണൽ പെൻഷൻ സിസ്റ്റം. ഒന്നര ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. കൂടാതെ 50000 രൂപവരെയുള്ള അധിക നിക്ഷേപത്തിനും നികുതിയിളവുണ്ട്. നിക്ഷേപത്തിന്റെ 40 ശതമാനമെങ്കിലും ആന്വയിറ്റി വാങ്ങുവാൻ ഉപയോഗിക്കണം. ആന്വയിറ്റിയിൽ നിന്നുമുള്ള വരുമാനത്തിന് സാധാരണ നിരക്കിൽ നികുതി ഈടാക്കും.

<യ>പബ്ലിക് പ്രെവിഡന്റ് ഫണ്ട്

പതിനഞ്ചു വർഷമാണ് പിപിഎഫിന്റെ കാലാവധി. തുടർന്ന് അഞ്ചു വർഷം കൂടി വേണമെങ്കിൽ നീട്ടാം. ഗവൺമെന്റ്് ഓരോ ക്വാർട്ടറിലും പലിശ പുതുക്കി നിശ്ചയിക്കും. പിപിഎഫിലും വരുമാനത്തിന് നികുതിയില്ല. നീണ്ട ലോക്ക് ഇൻ പീരിയഡാണ് പ്രശ്നം.

<യ>സുകന്യ സമൃദ്ധി പദ്ധതി

പത്തു വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്കായി ആരംഭിക്കാവുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി നിക്ഷേപ പദ്ധതി. ആയിരം രൂപ നിക്ഷേപിച്ച് പദ്ധതി ആരംഭിക്കാം. ഒരു വർഷത്തെ നിക്ഷേപ പരിധി ഒന്നര ലക്ഷം രൂപയാണ്. പെൺകുട്ടിക്ക് 21 വയസാകുമ്പോഴാണ് നിക്ഷേപം മച്ച്യൂരിറ്റി നേടുന്നത്. പെൺകുട്ടിക്ക് 18 വയസാകുമ്പോൾ പകുതി തുക പിൻവലിക്കാം.


<യ>സീനിയർ സിറ്റിസൺസ് സ്കീം

റിട്ടയർ ചെയ്തവർക്ക് നികുതി ലാഭത്തിനുള്ള ഏറ്റവും മികച്ച വഴിയാണിത്. പതിനഞ്ചു ലക്ഷം രൂപയാണ് നിക്ഷേപ പരിധി. അഞ്ചു വർഷമാണ് ലോക്ക് ഇൻ പിരീഡ്.

<യ>ഫിക്സ്ഡ് ഡിപ്പോസിറ്റ്

ബാങ്കിലെ സ്‌ഥിര നിക്ഷേപങ്ങളും എൻഎസ്സിയും നികുതി ലാഭിക്കാനുള്ള വഴികളാണ്. ഇവയിൽ നിന്നുള്ള വരുമാനത്തിനു നികുതി നൽകണമെന്നു മാത്രം. അഞ്ചുവർഷത്തെ ലോക്ക് ഇൻ പീരിയഡുണ്ട്. പലിശ വരുമാനത്തിനു നികുതി നൽകണം.

<യ>നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്

സ്‌ഥിരവരുമാന പദ്ധതികളിൽ ഏറ്റവും ജനപ്രീതിയുള്ള പദ്ധതിയാണിത്. ഇതിലെ നിക്ഷേപത്തിനു നികുതിയിളവു ലഭിക്കും. അഞ്ച്, 10 വർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉണ്ട്. പലിശയ്ക്കു നികുതി നൽകണം

<യ>ഇൻഷുറൻസ് പോളിസികൾ

പരമ്പരാഗതമായി നിലവിലുള്ള ഇൻഷുറൻസ് പോളിസികൾ നികുതി ലാഭത്തിനുള്ള ഏറ്റവും മികച്ച വഴിയാണ്. നികുതി അടക്കുന്ന നിരവധി പേരാണ് ഓരോ വർഷവും ഇത്തരം പോളിസികൾ വാങ്ങിക്കുന്നത്. മൂന്നു നേട്ടങ്ങളാണ് ഇൻഷുറൻസ് പോളിസികൊണ്ടുള്ളത്. ലൈഫ് ഇൻഷുറൻസ് കവറേജ്, ദീർഘകാല നിക്ഷേപം, നികുതി ലാഭത്തിനുള്ള വഴി എന്നിവയാണവ. പക്ഷേ റിട്ടേൺ കുറവാണ്.

<യ>ഇൻകം ടാക്സ് റിട്ടേൺ എങ്ങനെയാണ് ഇ–ഫില്ല് ചെയ്യേണ്ടത്?

ഇലകട്രോണിക്കലി ടാക്സ് അടയ്ക്കാൻ മൂന്നു വഴികളാണുള്ളത്

1. ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്. ഇപ്രകാരമാണെങ്കിൽ മറ്റു നടപടി ക്രമങ്ങളൊന്നും ആവശ്യമായി വരുന്നില്ല.

2. ഡിജിറ്റൽ സിഗ്നേച്ചർ ഇല്ലാതെ ഫയൽ ചെയ്യുക. ഇപ്രകാരമാണെങ്കിൽ ഐടിആർ– ് ഫോം ആവശ്യമാണ്. ഫോം ഡൗൺലോഡ് ചെയ്ത് ഒപ്പിട്ട് വേണം സിപിസിയിൽ സമർപ്പിക്കാൻ, ആദായ നികുതി ഓഫീസിൽ ഓർഡിനറി പോസ്റ്റുവഴിയോ, സ്പീഡ് പോസ്റ്റ് വഴിയോ 120 ദിവസത്തിനുള്ളിൽ എത്തണം.

3. ഡിജിറ്റൽ സൈനോടു കൂടിയോ അല്ലാതെയോ ഇ–റിട്ടേൺ ഇന്റർമീഡിയറി വഴി ഇൻകം ടാക്സിന്റെ ഇ–ഫയൽ സമർപ്പിക്കാം.