സ്വഭാവവൈകല്യം തിരിച്ചറിയാം
സ്വഭാവവൈകല്യം തിരിച്ചറിയാം
Tuesday, July 26, 2016 4:03 AM IST
പതിനഞ്ചുകാരനായ ശ്യാം മാതാപിതാക്കൾക്ക് എന്നും തലവേദനയാണ്. അവൻ വിചാരിച്ച കാര്യം സാധിച്ചു കൊടുത്തില്ലെങ്കിൽ വീട് യുദ്ധക്കളമാക്കും. മാതാപിതാക്കൾ എന്തെങ്കിലും തിരിച്ചുപറഞ്ഞാൽ സാധനങ്ങൾ എറിഞ്ഞുടച്ച് അവൻ കൂടുതൽ ശബ്ദത്തിൽ ആക്രോശിക്കും. ഒടുവിൽ മാതാപിതാക്കൾ നിശബ്ദരായി അവൻ പറയുന്നതു സാധിച്ചു കൊടുക്കുമ്പോൾ ശ്യാം ശാന്തനാകും. ഇതാണ് സ്‌ഥിരം പതിവ്.

<യ> സ്വഭാവവൈകല്യങ്ങൾക്കു പിന്നിൽ

ഇത്തരം സ്വഭാവവൈകല്യങ്ങൾ നിലനിർത്തുന്നതിന് സഹായകമായ അനേകഘടകങ്ങളുണ്ട്. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അടുപ്പത്തിന്റെ കുറവ്, അമിതശിക്ഷണരീതി, കുട്ടികൾ വാശിപിടിച്ച് ബഹളമുണ്ടാക്കുമ്പോൾ സമാധാനത്തിനുവേണ്ടി കീഴടങ്ങുന്ന രീതി എന്നിവയാണത്. അക്രമാസക്‌തമായി സംസാരിച്ചാൽ മാതാപിതാക്കളെ കീഴടക്കി കാര്യം സാധിക്കാൻ കഴിയുമെന്ന അറിവ് അവൻ നേടുന്നു. പിന്നീട് ആവശ്യമുള്ളപ്പോഴൊക്കെ അത് പ്രയോഗിക്കുകയും ചെയ്യും. മറ്റൊരു കാരണം, ചില അടിസ്‌ഥാനവിശ്വാസങ്ങളാണ്. വികൃതികാട്ടുന്ന കുട്ടികൾ അടിസ്‌ഥാനപരമായി ചീത്ത വ്യക്‌തികളാണ് എന്ന മാതാപിതാക്കളുടെ തെറ്റായ ധാരണയും പ്രശ്നങ്ങളുണ്ടാക്കും. മറിച്ച് സാഹചര്യങ്ങളാണ് കുട്ടിയെ അങ്ങനെ ആക്കിത്തീർത്തതെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് അവരോട് സഹിഷ്ണുതയോടെയും സ്നേഹത്തോടെയും പെരുമാറാൻ പഠിക്കണം. പ്രശ്നമുണ്ടാകുമ്പോൾ ബഹളംവച്ചാൽ മാതാപിതാക്കൾ പിൻമാറിക്കൊള്ളുമെന്ന കുട്ടിയുടെ അനുഭവത്തിന്റെ വെളിച്ചത്തിലുള്ള വിശ്വാസവും മിണ്ടാതിരുന്ന് കീഴടങ്ങിയാൽ സമാധാനം ലഭിക്കുമെന്ന മാതാപിതാക്കളുടെ അനുഭവവും പ്രശ്നത്തെ വളർത്താൻ സഹായകമാകുന്നു.

ഇങ്ങനെയുള്ള കുട്ടികൾ നിരന്തരം ശിക്ഷിക്കപ്പെടുന്നത് എപ്പോഴും സമൂഹത്തിൽനിന്ന് ഭീഷണികൾ ഉണ്ടാകാം എന്ന ഭയംമൂലം മുൻകരുതലോടെ കഴിയുന്നവരാണ്. അതുകൊണ്ട് നിസാരകാര്യങ്ങളെപ്പോലും സംശയത്തോടെ വീക്ഷിച്ചു മാതാപിതാക്കളോട് വിപരീതമായി പെരുമാറും.

കുട്ടികൾ ക്ഷിപ്രകോപികൾ അഥവാ മുൻകോപി–കളോ അറ്റൻഷൻ ഡഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി രോഗം ഉള്ളവർ ആണെങ്കിലും അവർക്കു സ്വഭാവവൈകല്യങ്ങളുണ്ടാകാൻ സാധ്യതയേറും. കാരണം, അവർക്ക് അവരുടെ തെറ്റായ വികാരങ്ങളെ നിയന്ത്രിക്കാൻ സ്വമേധയാ സാധിക്കാതെ വരും. ഇത്തരം സാഹചര്യങ്ങളിൽ ചിട്ടയുള്ളതും ശക്‌തമായതും സ്നേഹപൂർണവുമായ ശ്രദ്ധ മാതാപിതാക്കളിൽനിന്നു ലഭിക്കണം.

കുറ്റവാളികളോ മാനസികരോഗികളോ മദ്യപാനികളോ കുട്ടികളെ വളർത്തുന്നതിനുള്ള അറിവ് കുറഞ്ഞവരോ ആയ മാതാപിതാക്കളുടെ മക്കളും അപകടസാധ്യതയുള്ളവരാണ്. കുട്ടികൾക്കു ശരിയായ മാതൃക കണ്ടുപഠിക്കാൻ സാധിക്കാതെ പോകുന്നതാണ് ഇതിനു കാരണം. വ്യക്‌തിവൈകല്യം, വിഷാദരോഗം എന്നിവയുള്ളവരുടെ കുട്ടികളും സ്വഭാവവൈകല്യമുള്ളവരായിത്തീരാം.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗഹ്യ26മെ2.ഷുഴ മഹശഴി=ഹലളേ>

<യ>ബലിയാടാകുന്ന കുരുന്നുകൾ

മാതാപിതാക്കളുടെ ദാമ്പത്യപ്രശ്നങ്ങളും കുട്ടികളെ ബാധിക്കും. പരസ്പരം വഴക്കടിക്കുന്ന മാതാപിതാക്കൾ കുട്ടികളെ നിയന്ത്രിക്കുന്ന കാര്യത്തിൽ എപ്പോഴും ഭിന്നാഭിപ്രായം പ്രകടിപ്പിക്കും. ഇതു കുട്ടികൾക്ക് ആരു പറയുന്നതാണ് കേൾക്കേണ്ടത് എന്ന ചിന്താക്കുഴപ്പമുണ്ടാക്കുകയും അവർ വികലമായി പെരുമാറുകയും ചെയ്യും. മാതാപിതാക്കൾ തമ്മിലടിക്കുന്നതു കണ്ടുപഠിക്കുന്ന അവർ മറ്റുള്ളവരോടും അപ്രകാരം പെരുമാറുന്നു. പരസ്പരം വിദ്വേഷത്തിൽ കഴിയുന്ന മാതാപിതാക്കൾ പലപ്പോഴും മറ്റേയാളോടുള്ള കോപം കുട്ടികളുടെമേൽ ചൊരിയുകയും അവരെ കഠിനമായി ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യും. ഈ കുട്ടികൾ സഹപാഠികളോടും ഇതേ രീതിയിൽ പെരുമാറാനിടയാകും. മാതാപിതാക്കൾ അടിച്ചുപിരിഞ്ഞാൽ തങ്ങൾ അനാഥരാകുമോ എന്നഭയവും സന്തോഷത്തോടെ കുടുംബത്തിൽ താമസിക്കുവാൻ കഴിയുന്നില്ലല്ലോ എന്ന ദുഃഖവും മാതാപിതാക്കളോടുള്ള ദേഷ്യവുമൊക്കെ ഉള്ളതുമൂലം ഈ കുട്ടികൾ പലപ്പോഴും വിപരീതമായി പെരുമാറുന്നവരായി കാണപ്പെടും. ഈ വിപരീതവികാരങ്ങൾ സ്വഭാവവൈകല്യങ്ങളായി പ്രകടമാകുന്നു.

മാതാപിതാക്കൾ വഴക്കുമൂലമോ ജോലിസംബന്ധിച്ചോ വേർപിരിഞ്ഞു താമസിക്കുമ്പോൾ ശരിയായ ശിക്ഷണവും സംരക്ഷണവും നല്കാൻ കഴിയാതെപോകുന്നതും സ്വഭാവവൈകല്യത്തിനു കാരണമാകും. കുടുംബത്തിലെ രണ്ടാമത്തെ കുട്ടിമൂത്തവരെയും ഇളയവരെയും പോലെ വേണ്ടത്ര ശ്രദ്ധ കിട്ടാത്തതുമൂലം വൈകല്യത്തിനു കൂടുതൽ സാധ്യതയുള്ളവരായിത്തീരുന്നു. മൂത്ത കുട്ടികളുടെ സ്വഭാവവൈകല്യം കണ്ടുപഠിച്ച് ഇളയവരും അപ്രകാരം ആയിത്തീരാനുള്ള സാധ്യതയേറെയുണ്ട്.


<യ>മാതൃകാ അധ്യാപകരാകാം

സ്കൂളുകളിൽ കുരുത്തക്കേടുകൾ കാണിക്കുന്നവരുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവരെ അവിടെനിന്നു പറഞ്ഞയച്ച് സ്വയം രക്ഷിക്കുന്ന സ്കൂൾ അധികൃതരുണ്ട്. ഇവർക്ക് വിദഗ്ധപരിചരണം കൊടുത്തു നന്നാക്കാൻ ശ്രമിക്കാത്തതുകൊണ്ടാ അതിനുള്ള സംവിധാനം സ്കൂളിൽ ഇല്ലാത്തതുകൊണ്ടോ ഇങ്ങനെ സംഭവിക്കാം. ചിലപ്പോൾ മക്കളെ ശിക്ഷിക്കുന്ന അധ്യാപകർക്കെതിരേ മാതാപിതാക്കൾ തിരിയുന്നതും പ്രശ്നം വഷളാക്കും.

പഠനവൈകല്യവും ബുദ്ധിമാന്ദ്യവും ഉള്ള കുട്ടികളെ തിരിച്ചറിയാൻ കഴിയാതെവന്നാലും അവരെ ഉപദ്രവകരമായ സ്വഭാവരീതികൾക്ക് അടിമകളാക്കും. അതുകൊണ്ട് സ്കൂളുകൾ ഇത്തരത്തിൽ സുസജ്‌ജമാകാതിരുന്നാൽ പാവം കുട്ടികൾ വഴിതെറ്റിപോകുവാൻ ഇടയാകും എന്ന കാര്യം സ്കൂൾ അധികൃതർ ഗൗരവത്തോടെ കാണണം. എന്തെങ്കിലും കുഴപ്പം കാണിക്കുന്നവരെ മറ്റു കുട്ടികൾ ഒറ്റപ്പെടുത്തുന്നതുമൂലം അവർ കുഴപ്പക്കാരുടെ സംഘത്തിൽ ചെന്നുചേരുകയും സംഗതികൾ കൂടുതൽ ഗുരുതരമാകുകയും ചെയ്യും. സാമ്പത്തിക പരാധീനത, ദാരിദ്ര്യം, തിങ്ങിപ്പാർക്കൽ, സാമൂഹ്യമായ ഒറ്റപ്പെടുത്തൽ തുടങ്ങിയവയും സ്വഭാവവൈകല്യത്തിനു വഴിതെളിക്കും.

സംഘർഷജനകമായ ജീവിതാനുഭവങ്ങളാണ് മറ്റൊരു പ്രധാനഘടകം. പഠിച്ചുകൊണ്ടിരുന്ന സ്കൂളിൽനിന്ന് മാതാപിതാക്കളുടെ ജോലിസംബന്ധമായോ അല്ലാതെയോ മറ്റൊരു സ്‌ഥലത്തേക്കു മാറിപ്പോകേണ്ടിവരുന്നതു കുട്ടികൾക്ക് വലിയ ആഘാതമാണുണ്ടാക്കുക. ചിലപ്പോൾ ഇങ്ങനെയുള്ള ഘട്ടങ്ങളിൽ ഒളിച്ചോടി എന്നും വരാം. സാമ്പത്തികബുദ്ധിമുട്ടാകുമ്പോൾ ഇത്തരം കാര്യങ്ങൾ ക്ഷമയോടെ കൈകാര്യം ചെയ്യാൻ സാധിക്കാതെവരുകയും ഏറ്റുമുട്ടൽ ഉണ്ടാകുകയും ചെയ്യും. കൗമാരത്തിൽ കൂട്ടുകെട്ടുകൾ വികസിക്കുമ്പോൾ മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരുടെ സംഘത്തിൽ ചെന്നുപെടാനും സാധ്യതയുണ്ട്. മറ്റുള്ളവരാൽ തിരസ്കരിക്കപ്പെടുക കൂടി ചെയ്യുമ്പോൾ അവർ അത്തരം കൂട്ടുകെട്ടുകളിൽ അഭയം കണ്ടെത്തും.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗഹ്യ26മെ3.ഷുഴ മഹശഴി=ഹലളേ>

<യ>മക്കളുടെ നല്ല കൂട്ടുകാരാകാം

മാതാപിതാക്കളും കുട്ടികളും തമ്മിൽ നന്നേ ചെറുപ്പത്തിൽ തന്നെ സുരക്ഷിതമായ ഒരു ബന്ധം സൃഷ്‌ടിച്ചെടുക്കണം. കുട്ടികളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ചെയ്തുകൊടുക്കുകയും തിരുത്തേണ്ടവ സ്നേഹത്തോടെ തിരുത്തുകയും പ്രതിസന്ധികളിൽനിന്നു കരകേറാൻ സഹായിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ കുട്ടികൾ ആരോഗ്യകരമായ ഒരു ബന്ധം സ്‌ഥാപിക്കും. അവർ സമൂഹത്തിൽ വിശ്വാസത്തോടെയും സഹകരണത്തോടെയും പ്രവർത്തിക്കും. അങ്ങനെയുള്ള പരിചരണം ലഭിക്കാത്ത കുട്ടികൾ മാതാപിതാക്കളുമായി അയഞ്ഞ ബന്ധത്തിലോ തീരെ ബന്ധമില്ലാത്ത അവസ്‌ഥയിലോ ആയിത്തീരുന്നതുമൂലം അവരോടു പ്രതികൂലമായി പ്രതികരിക്കും. സമൂഹത്തിൽ ചെല്ലുമ്പോഴും മറ്റുള്ളവരെ സംശയത്തോടെ വീക്ഷിക്കുന്നതുമൂലം ബന്ധങ്ങൾ സ്‌ഥാപിക്കാൻ പ്രയാസം നേരിടും. വിവാഹജീവിതത്തിലും ബന്ധപ്രശ്നങ്ങളുണ്ടാകും.

കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയവും ദേഷ്യം നിയന്ത്രിക്കാനുള്ള കഴിവും സുഹൃദ്ബന്ധം ഉണ്ടാക്കാനും നിലനിർത്താനും കുടുംബത്തിൽ നിന്നു ലഭിച്ചിട്ടുള്ള പരിശീലനവുമൊക്കെ ഇത്തരം വൈകല്യങ്ങളും അതിജീവിക്കാൻ സഹായിക്കും. പഠനവൈകല്യം, സ്വഭാവവൈകല്യം ഇതു കാര്യക്ഷമമായി പരിഹരിക്കാൻ പര്യാപ്തമായ സ്കൂൾ സാഹചര്യം വളരെ പ്രധാനപ്പെട്ട ഘടകമാണ്.

<യ> ഡോ. പി. എം. ചാക്കോ പാലക്കുന്നേൽ
പ്രിൻസിപ്പൽ നിർമൽ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി,
പത്തനംതിട്ട.