പ്ലംബിംഗ് ജോലിക്കാർക്കു പാരയായി റോബോട്ട്
പ്ലംബിംഗ് ജോലിക്കാർക്കു പാരയായി റോബോട്ട്
Saturday, July 23, 2016 3:46 AM IST
‘അഴുക്കുചാൽ വൃത്തിയാക്കാൻ ഇറങ്ങിയ ആൾ ശ്വാസംമുട്ടി മരിച്ചു’– ഏതാനും മാസങ്ങൾക്കുമുമ്പ് പത്രങ്ങൾ പ്രധാന്യത്തോടെ നൽകിയ വാർത്തയാണിത്. ഇത്തരം അപകടങ്ങൾ കേരളത്തിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. മാൻഹോളിൽ കുടുങ്ങി മരണം ചൈനയിലും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇതിനൊരു പരിഹാരം ചൈനക്കാർ കണ്ടുപിടിച്ചിരിക്കുകയാണ്.

ഒരു വയർലെസ് റോബോട്ട്. 20 സെന്റിമീറ്റർ മാത്രം ഉയരമുള്ള ഈ റോബോട്ടിന്റെ സഞ്ചാരം ആറു ചക്രങ്ങളിലായിട്ടാണ്. വഴിയിൽ എന്തെങ്കിലും തടസമുണ്ടായാൽ ചാടികടക്കാനും ഈ റോബോട്ടിന് കഴിയും. റോബോട്ടിന്റെ തലയിൽ ഘടിപ്പിച്ചിരിക്കുന്ന കാമറ ഉപയോഗിച്ചാണ് അഴുക്കു ചാലിലെ തടസങ്ങളും ചോർച്ചയും കണ്ടെത്തുന്നത്. ഒരു കിലോമീറ്റർ ദൂരംവരെ അഴുക്കുചാലിലൂടെ റോബോട്ടിന് സഞ്ചരിക്കാൻ കഴിയും. ഇത്തരം റോബോട്ടുകൾ ഇവിടെയും ഉപയോഗിച്ചാൽ ഇനിയെങ്കിലും ചില ജീവനുകൾ രക്ഷിക്കാൻ കഴിയും.

<യ> –സോനു