ദും: ശ്രിദ്ധാ ശിവദാസ് നായിക
ദും: ശ്രിദ്ധാ ശിവദാസ് നായിക
Thursday, July 21, 2016 4:28 AM IST
തിരുവനന്തപുരം നഗരത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ സമാന്തര ഭരണം നടത്തുന്ന രണ്ടു ഗ്രൂപ്പുകാരുടെ കഥ പറയുന്ന ചിത്രമാണ് ദും. അനുരാം തിരക്കഥ രചിച്ചു സംവിധാനംചെയ്യുന്നു. ജെ.ജെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ജൂഡ് ആഗ്നൽ സുധീർ ഈ ചിത്രം നിർമിക്കുന്നു. കല്യാണിസം എന്ന ചിത്രത്തിനുശേഷം അനുരാം തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മുമ്പ് സ്പിരിറ്റ് കള്ളക്കടത്തിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ സേവ്യർ ഇന്ന് നഗരത്തിലെ വിവിധ മാർക്കറ്റുകളിൽ അല്പം ഗുണ്ടായിസമൊക്കെയായി കൂടുന്നു. പഴയ സ്പിരിറ്റ് മുതലാളിക്ക് നാട്ടുകാരുടെ ഇടയിൽ അല്പം ബഹുമാനമൊക്കെയുണ്ട്. സേവ്യറിനു താങ്ങും തണലുമായി ഒരു സംഘം ചെറുപ്പക്കാരും എത്തി. നഗരത്തിലെ ചെങ്കൽത്തോപ്പ് കോളനിയിലുള്ള അഞ്ചു ചെറുപ്പക്കാർ. ആന്റണിയാണ് ഈ കൂട്ടത്തിലെ പ്രമുഖൻ.

സേവ്യറിന്റെ ഗ്യാങ്ങിലുണ്ടായിരുന്ന ദത്തനാണ് ഇന്ന് അയാളുടെ പ്രധാന എതിരാളി. നഗരത്തിൽ നാർക്കോട്ടിക് ബിസിനസ് നടത്തുന്ന ഇയാൾക്കു പോലീസ് ഫോഴ്സിന്റെ ശക്‌തമായ പിന്തുണയുമുണ്ട്. ഇതിൽ പ്രധാനി എസ്.ഐ കിഷോറാണ്. എസ്ഐ കിഷോറും ആന്റണിയും ബദ്ധശത്രുക്കളാണ്.


<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ21ംമ2.ഷുഴ മഹശഴി=ഹലളേ>

ഒരു പ്രത്യേക സാഹചര്യത്തിൽ മനോജ് നമ്പൂതിരി എന്ന ഐ.പി.എസ് ഓഫീസർ നഗരത്തിന്റെ ചുമതലയേൽക്കുന്നു. അതോടെ പുതിയ സംഭവങ്ങളും അരങ്ങേറുകയായി.

ആക്ഷനും നർമവും പ്രണയവും പ്രതികാരവുമെല്ലാം കോർത്തിണക്കിയ ഒരു ക്ലീൻ എന്റർടെയ്നറായിരിക്കും ഈ ചിത്രം.

സേവ്യറിനെ ലാൽ അവതരിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോ ആണ് ആന്റണിയെ അവതരിപ്പിക്കുന്നത്. മനോജ് നമ്പൂതിരിയായി ജോജു ജോർജ് എത്തുന്നു. ശ്രിദ്ധാ ശിവദാസാണ് നായിക. ശ്രീജിത് രവി, കൊച്ചുപ്രേമൻ, നെൽസൺ തുടങ്ങിയവരും പ്രധാന താരങ്ങളാണ്.

വാഴൂർ ജോസ്

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ21ംമ3.ഷുഴ മഹശഴി=ഹലളേ>