മഴക്കാല രോഗങ്ങൾക്ക് ആയുർവേദ പരിഹാരം
മഴക്കാല രോഗങ്ങൾക്ക് ആയുർവേദ പരിഹാരം
Wednesday, July 20, 2016 5:02 AM IST
പകർച്ചപ്പനികൾ, വയറിളക്കം, ഛർദ്ദി, മഞ്ഞപ്പിത്തം എന്നിവ വർഷകാലത്തിന്റെ ആരംഭത്തോടുകൂടിത്തന്നെ പടർന്നുപിടിക്കുന്ന രോഗങ്ങളാണ്. ദുഷിച്ച ജലസ്രോതസുകളും കീടങ്ങളുമാണ് ഇവയ്ക്കുള്ള പ്രധാന കാരണം. വേനൽക്കാലത്തിന്റെ രൂക്ഷതമൂലം അന്തരീക്ഷത്തിൽ അടിഞ്ഞുനിൽക്കുന്ന പൊടിപടലങ്ങൾ, രോഗാണുക്കൾ എന്നിവ പുതുമഴയോടുകൂടി ഭൂമിയിൽ എത്തുന്നു. അതോടൊപ്പം ഭൂമിയിൽ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങളുംകൂടിയാകുമ്പോൾ പരമ്പരാഗതമായ ജലസ്രോതസുകളായ കിണർ, കുളങ്ങൾ, തോടുകൾ, പുഴകൾ മുതലായവും പൂർണമായും മലിനമാകുന്നു. ഇതിനെല്ലാം പുറമേ വർഷകാലാരംഭത്തോടുകൂടി വർധിക്കുന്ന ക്ഷുദ്രജീവികളായ ഈച്ച, കൊതുക്, പാറ്റകൾ എന്നിവയും രോഗകാരികളാണ്.

<യ> ഇതു ശ്രദ്ധിക്കാം

ആഹാരം പാകംചെയ്യുമ്പോഴും തെരഞ്ഞെടുക്കുമ്പോഴും പാകംചെയ്ത ആഹാരം സൂക്ഷിക്കുമ്പോഴും അത്യധികം ശ്രദ്ധവേണം. ജലജന്യ രോഗങ്ങളിൽനിന്നു രക്ഷനേടുന്നതിനായി കുടിക്കുന്ന വെള്ളവും ആഹാരം പാകംചെയ്യുന്നതിനായി എടുക്കുന്ന വെള്ളവും വൃത്തിയുള്ള ജലസ്രോതസുകളിൽനിന്നു ലഭിക്കുന്നതാണെന്ന് ഉറപ്പുവരുത്തണം. കുടിക്കുന്ന വെള്ളം നല്ലതുപോലെ തിളപ്പിച്ച് ഉപയോഗിക്കുക. വെള്ളം സാധാരണ തിളയ്ക്കുന്ന സമയം കഴിഞ്ഞും കുറച്ചുസമയംകൂടി തീയിൽത്തന്നെ വെച്ചുകൊണ്ടിരിക്കുന്നതു ജലത്തിൽ ഉണ്ടായിരിക്കുന്ന ഭൂരിഭാഗം രോഗാണുക്കളെയും നശിപ്പിക്കാൻ സഹായിക്കും.

<യ>മഞ്ഞപ്പിത്തം

നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന മഞ്ഞപ്പിത്തത്തിന്റെ മുഖ്യകാരണം വൈറസ് രോഗാണുബാധയാണ്. ഇവ കൂടുതലായും പകരുന്നതു ദുഷിച്ച ജലത്തിലൂടെയും ആഹാരപദാർഥങ്ങളിലൂടെയും തന്നെയാണ്. ലളിതമായ ഭക്ഷണക്രമവും പരിപൂർണ വിശ്രമവും മഞ്ഞപ്പിത്തം ഭേദമാക്കാൻ സഹായിക്കും. മഞ്ഞപ്പിത്ത രോഗം ബാധിച്ചവർ രോഗവിമുക്‌തിക്കു ശേഷം കുറഞ്ഞത് ആറുമാസത്തേക്കെങ്കിലും കഠിനാധ്വാനം ചെയ്യരുത്. കഴിവതും വിശ്രമം എടുക്കുന്നത് രോഗംമൂലം ശരീരത്തിനുണ്ടാകുന്ന ക്ഷീണം മാറുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും സഹായിക്കും.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗഹ്യ20ൂമ2.ഷുഴ മഹശഴി=ഹലളേ>

മഞ്ഞപ്പിത്ത രോഗം ഉണ്ടായിരിക്കുമ്പോൾ കൊഴുപ്പ് അധികമായി അടങ്ങിയിരിക്കുന്ന ആഹാരം കഴിക്കരുത്. പ്രത്യേകിച്ചും മത്സ്യം, മാംസം, മുട്ട എന്നിവ. മഞ്ഞപ്പിത്തരോഗം കരളിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കും എന്നതിനാൽ, കൊഴുപ്പിന്റെ ദഹനത്തെയും ആഗീരണത്തെയും ഇതു ബാധിക്കും. അതുകൊണ്ടുതന്നെ ദഹനക്കുറവ്, മനംപിരട്ടൽ, ഛർദ്ദി, വയറിനു കമ്പനം മുതലായ അസ്വസ്‌ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ പഴവർഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഉപയോഗിക്കുന്നതുകൊണ്ട് ക്ഷീണം കുറയാനും രോഗിക്ക് എളുപ്പത്തിൽ രോഗവിമുക്‌തി ഉണ്ടാകുവാനും സഹായകമാകും. ഇവയിൽ അടങ്ങിയിരിക്കുന്ന അന്നജം ഈ പ്രവർത്തനങ്ങളെയെല്ലാം ത്വരിതപ്പെടുത്തുന്നവയാണ്.

<യ>ഛർദ്ദി, വയറിളക്കം

ഈ രണ്ടു രോഗങ്ങളും പൊതുവിൽ മലിനജലത്തിൽനിന്നും മലിനമായതും പഴകിയതുമായ ആഹാരസാധനങ്ങളിൽനിന്നും ഉണ്ടാകുന്നവയാണ്. ഇവയെ പ്രതിരോധിക്കുന്നതിനായി നല്ലതുപോലെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും ആഹാരം വൃത്തിയായ അന്തരീക്ഷത്തിൽ പാകം ചെയ്യുകയും വേണം. ആഹാരസാധനങ്ങളും വെള്ളവും വൃത്തിയായി അടച്ചു സൂക്ഷിക്കേണ്ടതാണ്. ആഹാരപദാർഥങ്ങളും കുടിക്കുന്ന വെള്ളവും ചൂടോടുകൂടിത്തന്നെ കഴിവതും ഉപയോഗിക്കണം. തൊലി കളയാതെ ഉപയോഗിക്കുന്ന പഴങ്ങളും ഫലവർഗങ്ങളും നല്ലതുപോലെ തിളപ്പിച്ച വെള്ളത്തിൽ കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.

വർഷകാലാരംഭത്തിൽ പെരുകുന്ന ക്ഷുദ്രജീവികളുടെ വർധനവിനെ തടയുന്നതിനായി പ്രത്യേക ശ്രദ്ധവേണം. മാലിന്യങ്ങൾ തുറസായ സ്‌ഥലത്തും പൊതുസ്‌ഥലങ്ങളിലും നിക്ഷേപിക്കാതിരിക്കുക, പരിസരശുചിത്വം, സാനിട്ടറി കക്കൂസുകളുടെ ഉപയോഗം, വ്യക്‌തിശുചിത്വം മുതലായ മാർഗങ്ങൾ പിൻതുടരുക.
കൊതുക്, ഈച്ച മുതലായ ക്ഷുദ്രജീവികൾ വീടിന്റെയുള്ളിൽ കടക്കാതെയിരിക്കുന്നതിനായി ഔഷധദ്രവ്യങ്ങൾ ഉപയോഗിച്ചുള്ള പുക വീടിന്റെ ഉള്ളിലും പരിസരങ്ങളിലും ദിവസത്തിൽ ഒരുപ്രാവശ്യമെങ്കിലും ഉപയോഗിക്കുക.

ഛർദ്ദി, വയറിളക്കം എന്നിവയുളള രോഗികളിൽ ശരീരത്തിൽനിന്നു ധാരാളം ജലാംശം നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. അതോടൊപ്പംതന്നെ ശരീരത്തിലെ ലവണങ്ങളുടെ അളവും കുറയാൻ സാധ്യതയുണ്ട്. അതു രോഗപ്രതിരോധ സംവിധാനത്തെ ആകമാനം തകരാറിലാക്കാൻ പര്യാപ്തവുമാണ്. അതിനാൽ ജലാംശം കൂടുതൽ അടങ്ങിയ ആഹാരങ്ങളും പാനീയങ്ങളും ഉപയോഗിക്കണം. കഞ്ഞിവെള്ളം ഉപ്പുചേർത്തത്, കരിക്കിൻവെള്ളം, മാതളപ്പഴത്തിന്റെ ചാറ്, മലരിട്ടു വെന്ത വെള്ളം, ഏലക്കായ പൊടിച്ചുചേർത്ത കരിക്കിൻ വെള്ളം, കട്ടൻ ചായ മുതലായവ കൊടുക്കാം. ഇവയിൽ കട്ടൻ ചായ, ഉപ്പിട്ട കഞ്ഞി വെള്ളം, മാതളപ്പഴത്തിന്റെ നീര് എന്നിവയ്ക്ക് വയറിളക്കത്തെ തടഞ്ഞുനിർത്താനുള്ള കഴിവും മലരിട്ടു വെന്തവെള്ളം, ഏലക്കായ പൊടിച്ചുചേർത്ത കരിക്കിൻവെള്ളം എന്നിവയ്ക്കു ഛർദ്ദിയെ കുറയ്ക്കാനുള്ള കഴിവുമുണ്ട്.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗഹ്യ20ൂമ3.ഷുഴ മഹശഴി=ഹലളേ>

അതിനാൽ ഛർദ്ദി, വയറിളക്കം എന്നീ രോഗാവസ്‌ഥകളിൽ എത്രയും വേഗത്തിൽത്തന്നെ ഉചിതമായ ഔഷധസേവയും മേല്പ്പറഞ്ഞ തരത്തിലുള്ള പാനീയസേവകളും പ്രാധാന്യം അർഹിക്കുന്നു.


<യ>പകർച്ചപ്പനി

അടുത്തകാലത്തായി പകർച്ചപ്പനി ബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. പരമ്പരാഗത മലിനീകരണങ്ങളാണ് രോഗത്തിന്റെ പ്രധാന കാരണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കളിൽ മഴക്കാലത്ത് വെള്ളം കെട്ടിനിന്നു കൊതുകിന്റെ പ്രജനനം വർധിക്കുന്നു. ഈ കൊതുകുകളാണ് പനിയിൽ ഏറെയും പരത്തുന്നത്. ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം, മലമ്പനി തുടങ്ങിയവ കൊതുകുകൾ മുഖേന പരക്കുന്ന രോഗങ്ങളാണ്.

ഇതിൽ ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി എന്നിവ പരത്തുന്നത് ‘ഈഡിസ്’ വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ്. ഇവയാകട്ടെ തുറസായ സ്‌ഥലത്തു കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുട്ടയിട്ട് പെരുകുന്നവയാണ്. ‘ക്യൂലക്സ്’ വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ജപ്പാൻജ്വരത്തെ പരത്തുന്നത്. മലമ്പനി പരത്തുന്നത് ‘അനോഫിലോസ്’ വർഗത്തിൽപ്പെട്ട കൊതുകുകളും. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകിന്റെ ലാർവ നശിപ്പിക്കുന്നതരം ലായനികൾ ഉപയോഗിച്ചും രോഗം ബാധിച്ചവരുടെ വ്യക്‌തിഗത സംരക്ഷണത്തിനായി കൊതുകുവല മുതലായവ ഉപയോഗിക്കുകയും മറ്റുമാണു രോഗ പ്രതിരോധമാർഗം.

സാധാരണ വൈറൽ പനിയും വർഷകാലത്തു പടർന്നുപിടിക്കാറുണ്ട്. എല്ലാത്തരം വൈറൽ പനിക്കും ശക്‌തമായ പനിയും ശരീരവേദനയും പ്രധാന ലക്ഷണങ്ങളാണ്.

<യ>പകർച്ചപ്പനി ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ടവ

പനി പല രോഗങ്ങളുടെയും ലക്ഷണമാകയാൽ ഒരിക്കലും സ്വയം ചികിത്സയ്ക്കു മുതിരരുത്. മറ്റുള്ളവർ ഇതേപോലെതന്നെ പനിവന്നപ്പോൾ ഉപയോഗിച്ച മരുന്നുകൾ ഒരിക്കലും സ്വന്തം രോഗാവസ്‌ഥയിൽ പരീക്ഷിക്കരുത്. പനിയുടെ തുടക്കത്തിൽത്തന്നെ ഒരു ഡോക്ടറുടെ ഉപദേശം തേടുക. പനി ഏതുതരം തന്നെയായാലും പരിപൂർണ വിശ്രമവും ധാരാളം വെള്ളം കുടിക്കുന്നതും ശീലമാക്കുക.

രോഗബാധിതരിൽനിന്നും കൊതുകുവഴിയും രോഗം മറ്റുള്ളവരിലേക്കു പകരാതെയിരിക്കുന്നതിനായി പനിബാധിതർ പകലും രാത്രിയും കൊതുകുവല നിർബന്ധമായും ഉപയോഗിക്കുക.

ഈ രോഗാവസ്‌ഥയിൽ ആഹാര–വിഹാരാദികൾക്കു ഔഷധത്തോടൊപ്പം തുല്യപ്രാധാന്യം രോഗികളും ബന്ധുക്കളും നൽകുക. അപ്രകാരം ചെയ്യാത്തപക്ഷം രോഗാവസ്‌ഥയെ തുടർന്നുണ്ടാകുന്ന ദേഹാസ്വാസ്‌ഥ്യങ്ങൾ വർധിക്കാനിടവരും.

ശരീരത്തിൽ കടന്നുകൂടിയിരിക്കുന്ന രോഗവാഹികളായ വൈറസിനെ പുറംതള്ളുന്നതിനായി ദഹനവ്യൂഹം വരെ ശക്‌തിയായി പരിശ്രമിക്കുന്ന അവസ്‌ഥയിൽ ദഹിക്കാൻ പ്രയാസമുള്ളവയും കട്ടിയുള്ളതുമായ ആഹാരങ്ങൾ ഉപയോഗിക്കുന്നത് ഒട്ടും നന്നല്ല.

വൈറസിനെ ശരീരത്തിൽനിന്നു പുറന്തള്ളാനുള്ള ശരീരത്തിന്റെ പ്രതിപ്രവർത്തനഫലമായുണ്ടാകുന്ന പനിയെ ഒരിക്കലും ശക്‌തമായ ഔഷധ സേവകൊണ്ടു പെട്ടെന്നു പിടിച്ചുനിർത്തരുത്.

<യ>ഭക്ഷണത്തിൽ കരുതൽ വേണം

ധാരാളം ജലാംശം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കും. കുടലിലും ശരീരകോശങ്ങളിലും ജലനഷ്‌ടം സംഭവിക്കുകമൂലം ദഹനപ്രക്രിയയെ അതു സാരമായി ബാധിക്കും. ഈ അവസ്‌ഥയിലാണു ധാരാളം വെള്ളം കുടിക്കുന്നതിന്റെയും ലഘുവായ ആഹാരങ്ങൾ കഴിക്കുന്നതിന്റെയും പ്രസക്‌തി.

പൊതുവേ ദഹിക്കാൻ പ്രയാസമുള്ളവയും മത്സ്യമാംസാദികളും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ ഉപയോഗിക്കാതെയിരിക്കുക. പച്ചക്കറി വർഗത്തിൽപ്പെട്ട പാവയ്ക്കാ, നെല്ലിക്ക, ഇലവർഗങ്ങളായ മുരിങ്ങയില, തഴുതാമ, ചീര മുതലായവ എളുപ്പം ദഹിക്കുന്നവയും അതിലുപരി ഇവയിലെ പ്രധാനഘടകങ്ങളായ വിറ്റാമിൻ സി, അയൺ എന്നിവ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന് അനുകൂലമായവയുമാണ്. ഇവ കറികളായോ, അല്ലെങ്കിൽ ചതച്ചിട്ട് തിളപ്പിച്ച വെള്ളത്തിൽ നവരയരി, പൊടിയരി എന്നിവയിൽ ഏതെങ്കിലും ചേർത്തു കഞ്ഞിയാക്കിയതു കുരുമുളകുപൊടിയും ചുക്കുപൊടിയും ചേർത്തു പനി തുടങ്ങിയ രോഗാവസ്‌ഥകളിൽ പറ്റിയ ഔഷധമായും ആഹാരമായും ഉപയോഗിക്കാം.

വെള്ളം കുടിക്കുന്നതിനായി ഔഷധദ്രവ്യങ്ങൾചേർത്തു തിളപ്പിച്ച വെള്ളം തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.

തുളസി, മുത്തങ്ങാ, പർപ്പടകപ്പുല്ല്, ചുക്ക്, ഞെരിഞ്ഞിൽ, തഴുതാമ എന്നിവ ചതച്ചിട്ട് തിളപ്പിച്ച വെള്ളം ശരീരത്തിൽ അധികമായി ഉണ്ടാകുന്ന ചൂടിനെ കുറയ്ക്കുന്നതിനും നീര് കുറയ്ക്കുന്നതിനും ഉത്തമമായ ഒരു പാനീയമാണ്.

തഴുതാമ, മുരിങ്ങയില എന്നിവ ചതച്ചിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതു നീര് കുറയുന്നതിന് ഉത്തമമാണ്.
പകർച്ചപ്പനിയിലും തുടർന്നുണ്ടാകുന്ന ശരീര അസ്വാസ്‌ഥ്യങ്ങൾക്കും ആയുർവേദ ചികിത്സയിലെ പ്രധാനമായ കഷായം, അരിഷ്‌ടം, ഗുളികകൾ മുതലായവ അതീവ ഫലത്തെ പ്രധാനം ചെയ്യുന്നവയാണ്.
ഇവയെല്ലാം രോഗികളുടെ ശരീരപ്രകൃതിക്കനുസരിച്ചും രോഗാവസ്‌ഥയ്ക്കനുസരിച്ചും വൈദ്യനിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗഹ്യ20ൂമ4.ഷുഴ മഹശഴി=ഹലളേ>

<യ> ഡോ.ആർ രവീന്ദ്രൻ ബിഎഎംഎസ്
അസി.സീനിയർ മെഡിക്കൽ ഓഫീസർ, ദി ആര്യവൈദ്യ ഫാർമസി (കോയമ്പത്തൂർ) ലിമിറ്റഡ് ബ്രാഞ്ച്, സിഎംഎസ് കോളജ് റോഡ്, കോട്ടയം