മറുപടി
മറുപടി
Wednesday, July 20, 2016 5:00 AM IST
അതിശക്‌തമായ ഒരു കുടുംബകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് വി.എം. വിനു സംവിധാനംചെയ്യുന്ന മറുപടി. ഉത്തരേന്ത്യയിൽ നടന്ന ഒരു സംഭവകഥയുമായി ബന്ധപ്പെട്ടതാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ നീതി ലഭിക്കാതെ പോകുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ഏറെ ഹൃദയസ്പർശിയായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

റഹ്മാൻ, ഭാമ, ബേബി നയൻതാര എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുടുംബപ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന കഥാപാത്രങ്ങളിലൂടെ ശക്‌തമായ കടന്നുവരവിനുള്ള വഴിയൊരുക്കുകയാണ് റഹ്മാനും ഭാമയും. ഈ ചിത്രത്തിലെ എബി, സാറ എന്നീ കഥാപാത്രങ്ങളെയാണ് അവർ അവതരിപ്പിക്കുന്നത്.

ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന ഒരു പെൺകുട്ടിയാണ് സാറ. കർത്താവിന്റെ മണവാട്ടിമാരുടെ തണലിലായിരുന്നു സാറയുടെ ജീവിതം. ഒരു ഘട്ടത്തിൽ സാറയ്ക്കു ജീവിത സഖിയാകുന്നത് ബാങ്കുദ്യോഗസ്‌ഥനായ എബിയാണ്. അവരുടെ മധുരതരമായ ദാമ്പത്യജീവിതത്തിൽ ഒരു പെൺകുഞ്ഞും അവർക്കുണ്ടായി. ജീവിതത്തിലെ സന്തോഷപ്രദാനമായ ദിനങ്ങൾ.


എബിക്കു തന്റെ ജോലി സംബന്ധമായി കോൽക്കത്തയിലേക്കു സ്‌ഥലംമാറ്റമുണ്ടാകുന്നതോടെ കുടുംബവും അവിടേക്കു പറിച്ചുനടപ്പെടുകയാണ്. കോൽക്കത്തയിലെ ഒരു ദുരന്തമാണ് ഇവരുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾക്കു തുടക്കംകുറിക്കുന്നത്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ20ൂമ2.ഷുഴ മഹശഴി=ഹലളേ>

ഈ ദുരന്തത്തിൽനിന്നും അതിജീവിക്കാനുള്ള ഈ കുടുംബത്തിന്റെ ശ്രമങ്ങൾ, ഫലപ്രാപ്തി ഇവയൊക്കെ എന്തായിരിക്കും? ഈ ചിത്രത്തിലൂടെ വി.എം. വിനു തേടുന്നത് ഇതിനുള്ള ഉത്തരമാണ്.
ജനാർദ്ദനൻ, സന്തോഷ് കീഴാറ്റൂർ, ദേവൻ, ടെസ, വത്സലാ മേനോൻ, സുധീപ് ചാറ്റർജി തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

കഥ, തിരക്കഥ– ജൂലൈനാ അഷ്റഫ്, സംഭാഷണം– ജോസഫ് പുന്നവേലി. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് എം. ജയചന്ദ്രൻ ഈണം പകർന്നിരിക്കുന്നു. വേണുഗോപാൽ ഛായാഗ്രഹണവും മിഥുൻ എഡിറ്റിംഗും നിർവഹിക്കുന്നു.

വാഴൂർ ജോസ്

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ20ൂമ3.ഷുഴ മഹശഴി=ഹലളേ>