4 ജിബി റാമുമായി സോപോ ഇന്ത്യയിൽ
4 ജിബി റാമുമായി സോപോ ഇന്ത്യയിൽ
Tuesday, July 19, 2016 4:15 AM IST
ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ സോപോയുടെ പുതിയ സ്മാർട്ട് ഫോൺ സ്പീഡ് 8 ജൂലൈ 20–ന് ഇന്ത്യൻ വിപണിയിൽ. 4 ജിബി റാം ഉൾപ്പെടെയുള്ള ഈ ഫോണിന്റെ കരുത്ത് മീഡിയാടെക്സ് ഡെക്കാ കോർ ഹെലിയ പ്രോസസറാണ്.

സോണി ഐമാക്സിന്റെ 21 മെഗാപിക്സൽ റിയർ കാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. എട്ട് എംപി ഫ്രണ്ട് കാമറ, 3,600 എംഎഎച്ച് ബാറ്ററി, ആൻഡ്രോയ്ഡ് മാർഷ്മലോ, 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 32 ജിബി ഇന്റേണൽ മെമ്മറി, 4 ജി സൗകര്യമുള്ള ഡ്യൂവൽ സിം, ബ്ലൂടൂത്ത് പുതിയ വേർഷൻ, മൈക്രോ യുഎസ്ബി എന്നീ സൗകര്യങ്ങളും സ്പീഡ് 8ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.


136 ഗ്രാം മാത്രമാണ് ഈ ഫോണിന്റെ ഭാരം. കഴിഞ്ഞ വർഷം വിപണിയിലെത്തിയെ സോപോ സ്പീഡ് 7ന്റെ പരിഷ്കരിച്ച മോഡലാണ് ഇത്. വെള്ള, കറുപ്പ് നിറങ്ങളിൽ ലഭ്യമാകുന്ന ഈ ഫോണിന്റെ എക്സ്റ്റേണൽ മെമ്മറി എസ്ഡി കാർഡുവഴി വർധിപ്പിക്കാൻ സാധിക്കില്ലെന്നതാണ് ഏക പോരായ്മ. ഏതാണ്ട് 21,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില. –ജെനറ്റ്