ജാഗ്വറിന്റെ എക്സ്ഇ പ്രസ്റ്റീജ് ഇന്ത്യൻ നിരത്തിൽ
ജാഗ്വറിന്റെ എക്സ്ഇ പ്രസ്റ്റീജ് ഇന്ത്യൻ നിരത്തിൽ
Saturday, July 16, 2016 4:17 AM IST
ജാഗ്വർ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ ജാഗ്വർ എക്സ്ഇ പ്രസ്റ്റീജ് ഇന്ത്യൻ വിപണിയിൽ. സ്ലൈഡിംഗ് സൺറൂഫ്, ഡ്രൈവർ സീറ്റ് മെമ്മറിയോടു കൂടിയ ടോറസ് ലെതർ സീറ്റുകൾ, ഇന്റീരിയർ മൂഡ് ലൈറ്റിംഗ്, 380 വാട്ട് മെറിഡിയൻ സൗണ്ട് സിസ്റ്റം, റിയർ വ്യൂ കാമറ തുടങ്ങിയ സവിശേഷതകൾ പ്രസ്റ്റീജിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പതിപ്പിന് 43.69 ലക്ഷം രൂപയാണ് വില (എക്സ് ഷോറൂം മുംബൈ).

ഭാരം കുറഞ്ഞതും എന്നാൽ അതി ശക്‌തവുമായ അലുമിനിയം ആർക്കിടെക്ചറാണ് ജാഗ്വറിന്റെ പുതിയ തലമുറയുടെ പ്രത്യേകത.