ഉരുവിനെ ശ്രദ്ധിച്ചാൽ ഉത്പാദനം കൂട്ടാം
ഉരുവിനെ ശ്രദ്ധിച്ചാൽ ഉത്പാദനം കൂട്ടാം
Thursday, July 14, 2016 4:15 AM IST
<യ>രാജശ്രീ
കോളജ് ഓഫ് അഗ്രികൾച്ചർ, വെള്ളായണി, തിരുവനന്തപുരം

പാൽ നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒരവശ്യവസ്തുവാണ്. അതുപോലെ തന്നെ പശുവും. ഏറ്റവും ശാസ് ത്രീയവും ശ്രദ്ധയോടും പശുവിനെ തെരഞ്ഞെടുക്കുക എന്നതു പശുപരിപാലനത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഓരോ ഉരുവിൽ നിന്നും പരമാവധി ഉത്പാദനം ലഭിച്ചാൽ മാത്രമേ പശുവളർത്തൽ ലാഭകരമാവുകയുള്ളൂ. ഉരുവിന്റെ ജനിതകമൂല്യം പാലുത്പാദനത്തെ ബാധിക്കുന്ന ഒന്നായതിനാൽ ഉരുക്കളുടെ തെരഞ്ഞെടുപ്പ് അത്രമേൽ പ്രാധാന്യമർഹിക്കുന്നു. അതിനാൽ പശുക്കിടാങ്ങളെ തെരഞ്ഞെടുക്കേണ്ടതിന്റെ ശാസ്ത്രീയവശം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ജനനസമയത്ത് കൂടിയ ശരീരതൂക്കവും ആരോഗ്യവും പിന്നീട് ഉയർന്ന വളർച്ചാനിരക്കും ഉള്ള കിടാക്കളെയാണ് തെരഞ്ഞെടുക്കേണ്ടത്. അംഗവൈകല്യങ്ങളോ മറ്റ് അനാരോഗ്യലക്ഷണങ്ങൾ ഉള്ളതോ ആയ കിടാക്കളെ ഒഴിവാക്കുക. കറവപ്പശുവിനെ തെരഞ്ഞെടുക്കുമ്പോൾ ഏകദേശം 305 ദിവസത്തെ കറവക്കാലത്ത് 2000 കിലോഗ്രാമിൽ അധികം പാലുത്പാദിപ്പിക്കുന്ന പശുക്കളാണ് ഉത്തമം. ഏറ്റവും കൂടിയ പ്രതിദിന പാലുത്പാദനശേഷിയുള്ള (9–10 ലിറ്റർ) പശുക്കളാണ് ഈ ഇനത്തിൽപ്പെടുന്നത്.

പശുപരിപാലനത്തിൽ പാലുത്പാദനക്ഷമത കൂടാതെ പാലിലെ കൊഴുപ്പിന്റെയും മറ്റുഖര പദാർഥങ്ങളുടെയും ശരാശരി അനുപാതം എന്നിവ അറിഞ്ഞിരിക്കേണ്ടതാണ്. പ്രസവശേഷം വേണ്ടിവരുന്ന ബീജദാനങ്ങളുടെ എണ്ണം മുൻകാല വന്ധ്യതയുടെ വിവരങ്ങൾ എന്നിവയും അറിഞ്ഞിരിക്കുക.

കിടാരികളെ തെരഞ്ഞെടുക്കുമ്പോൾ അവയുടെ മാതാപിതാക്കളുടെ ജനിതകമേന്മ അറിഞ്ഞിരിക്കേണ്ടതാണ്. നല്ല കിടാങ്ങളിൽ രണ്ടു വയസിനുള്ളിൽ ഗർഭധാരണം നടക്കേണ്ടതാണ്. മൂരിക്കിടാവിനോടൊപ്പം ജനിക്കുന്ന കിടാക്കളിൽ വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലായതിനാൽ അങ്ങനെയുള്ളവയെ ഒഴിവാക്കുന്നതാണ് നല്ലത്.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ഖൗഹ്യ14ുമ3.ഷുഴ മഹശഴി=ഹലളേ>

ഓരോ പ്രസവം കഴിയുംതോറും കറവപ്പശുക്കളുടെ പാലുത്പാദനശേഷി ക്രമേണ വർധിച്ച് മൂന്നാമത്തെ പ്രസവം കഴിയുമ്പോഴേക്കും ഏറ്റവും കൂടിയ ഉത്പാദനശേഷി കൈവരുന്നു. പിന്നീട് ഉത്പാദനം കുറഞ്ഞുവരുന്നു. എട്ടു വയസാകുമ്പോഴേക്കും പാലുത്പാദനശേഷി തീരെ കുറയുന്നതിനാൽ കൂടുതൽ പ്രായമുള്ള പശുക്കളെ തെരഞ്ഞെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. പ്രസവശേഷം ഓരോ ദിനം കഴിയുന്തോറും പാലുത്പാദനം ക്രമേ ണ വർധിക്കും. അതിനുശേഷം നേരിയതോതിൽ കുറഞ്ഞുവരികയും 10–ാം മാസത്തോടെ വളരെ കുറഞ്ഞ ഉത്പാദനത്തിലേക്ക് എത്തുകയും ചെയ്യുന്നു.


പ്രതിദിനപാലുത്പാദനം വേഗത്തിൽ അതിന്റെ സ്‌ഥായിയിലെത്തുകയും പിന്നീട് അതേ ഉത്പാദനം നിലനിർത്തുകയും ചെയ്യുന്ന പശുക്കളാണുത്തമം.

ശരീരം, കൊമ്പ്, പല്ല് എന്നിവയെ നോക്കി പശുക്കളുടെ പ്രായം നിശ്ചയിക്കാനാകും. കൊമ്പുകളിൽ കാണുന്ന വളയങ്ങൾ പശുവിന്റെ പ്രായത്തെ കാണിക്കുന്നു. ഇവ ഉരച്ചു മിനുക്കി എണ്ണ പുരട്ടുന്നതുകൊണ്ട് ഇത്തരത്തിലുള്ള പ്രായനിർണയം ശരിയാവണമെന്നില്ല. പ്രായം നിശ്ചയിക്കാനുള്ള മറ്റൊരു മാർഗം പല്ലുകളിൽ പ്രായത്തിനനുസരിച്ച് ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്.

താത്കാലിക പല്ലുകൾ വെളുത്തതും ചെറുതുമാണ്. ഇവ കൊഴിഞ്ഞതിനുശേഷം വരുന്ന സ്‌ഥിരം പല്ലുകൾ വലുതും മങ്ങിയനിറത്തോടുകൂടിയതുമാണ്. കീഴ്ത്താടികളിലെ നാലു ജോഡി ഉളിപ്പല്ലുകളാണ് പ്രായനിർണയത്തിന് ഉപയോഗിക്കുന്നത്. നാലുജോഡി താത്കാലിക പല്ലുകളാണുള്ളതെങ്കിൽ പ്രായം രണ്ടാഴ്ച മാത്രമായിരിക്കും. ഉളിപ്പല്ലിൽ നടുവിലത്തെ രണ്ടെണ്ണം കൊഴിഞ്ഞ് സ്‌ഥിരം പല്ല് വന്നിട്ടുണ്ടെങ്കിൽ പ്രായം രണ്ടു–മൂന്ന് വയസ് എത്തിയിട്ടുണ്ടാകും. നാലു സ്‌ഥിരം പല്ലുകളെങ്കിൽ നാലുവയസിനോടടുത്ത് പ്രായം എന്നാണർഥം. 4–5 വയസുവരെ പ്രായമായവയിൽ ആറ് സ്‌ഥിരം പല്ലുകളും എല്ലാം ഉളിപ്പല്ലുകളും സ്‌ഥിരമെങ്കിൽ ആറ് വയസിനോടടുത്തും പ്രായമാകും ഉണ്ടാകുക. പല്ലുകളുടെ തേയ്മാ നം നോക്കി ഉരുക്കളുടെ പ്രായം നിർണയിക്കാം. 10 വർഷത്തിനുമേൽ പ്രായമുള്ളതെങ്കിൽ അത് ആദായകരമായിരിക്കില്ല.

രണ്ടിലധികം തവണ പ്രസവിക്കാത്തതും പ്രായം കുറഞ്ഞതും ഇളം കറവയുള്ളതുമായതിനെവേണം തെരഞ്ഞെടുക്കാൻ. തൊഴി, കുത്ത്, തന്നത്താനുള്ള പാൽകുടി മുതലായ ദുശീലങ്ങളുള്ള ഉരുക്കളെ ഒഴിവാക്കേണ്ടതാണ്. ശാന്തസ്വഭാവമുള്ളതും ഇണക്കമുള്ളതും കറവയ്ക്ക് ബുദ്ധിമുട്ടില്ലാത്തതും ആയതിനെ തെരഞ്ഞെടുക്കുന്നതാവും നല്ലത്. ആദ്യ ചുരത്തലിൽ മുഴുവൻ പാലും തരുന്നതും തീറ്റ, കാലാവസ്‌ഥ, മറ്റു ചുറ്റുപാടുകൾ എന്നിവയുമായി പൊരുത്തപ്പെടുന്ന തരത്തിലുള്ളതും യഥേഷ്ടം ആഹാ രം കഴിക്കുന്നതുമായ പശുക്കളെയാവണം തെരഞ്ഞെടുക്കേണ്ടത്. ഇത്തരത്തിൽ ശ്രദ്ധയോടെ നീങ്ങിയാൽ പാലുത്പാദനം കൊണ്ടുമാത്രം നല്ലവരുമാനം സാധ്യമാക്കാം.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ഖൗഹ്യ14ുമ4.ഷുഴ മഹശഴി=ഹലളേ>