ചോക്ലേറ്റ് നൽകും വരുമാനത്തിന്റെ ഇരട്ടി മധുരം
ചോക്ലേറ്റ് നൽകും വരുമാനത്തിന്റെ ഇരട്ടി മധുരം
Tuesday, July 12, 2016 3:54 AM IST
<യ> നൊമിനിറ്റ ജോസ്

കരയുന്ന കുഞ്ഞിനു നേരെ ഒരു ചോക്ലേറ്റ് നീട്ടുമ്പോൾ കണ്ണീരിനിടയിലൂടെ വിരിയുന്ന ചിരി കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ആ ചിരി കാണാനായി കരയിക്കുകയും ആ ചിരിക്കുള്ള വകയായ ചോക്ലേറ്റിനു വേണ്ടി കരയുന്ന പലരുമുണ്ട്. ഇനി പ്രിയപ്പെട്ടവരോടുള്ള ഇഷ്‌ടം കൂടുമ്പോഴും.

ജീവിത്തിലെ അവിസ്മരണീയമായ ദിനങ്ങളെ അനുസ്മരിക്കുമ്പോഴും സന്തോഷത്തോടൊപ്പം മധുരം പകരാനായി ചോക്ലേറ്റും ഒപ്പം കൂടും. കരച്ചിലിനെ ചിരിയാക്കാനും, സന്തോഷങ്ങൾക്ക് അതി മധുരം പകരാനും ഇടയ്ക്കെത്തുന്ന ചോക്ലേറ്റിനെ വരുമാനത്തിന്റെ മധുരം പകരുന്ന ഉപാധിയാക്കിയാലോ. ഇരട്ടി മധുരമായി അതു മാറും എന്ന കാര്യത്തിൽ സംശയം വേണ്ട.

വീട്ടമ്മമാർക്കു ചെയ്യാവുന്ന മികച്ച സംരംഭങ്ങളിലൊന്നാണിത്. അധികം ആളോ, പണമോ ഇല്ലാതെ ചോക്ലേറ്റ് നിർമ്മാണത്തിലൂടെ ഒഴിവുവേളകളെ സമ്പാദനത്തിന്റെ മധുരം നുണയാൻ ഉപയോഗിക്കാം. തുടക്കത്തിൽ അധികം മുതൽ മുടക്കോ മെഷീനറികളോ ആവശ്യമായി വരുന്നില്ല എന്നതും ഹോംമെയ്ഡ് ചോക്ലേറ്റുകൾക്ക് വിപണിയിൽ നല്ല ഡിമാൻഡ് ഉണ്ടെന്നുള്ളതും കുടുതൽ നേട്ടമാകും. വിപണിയിൽ മികച്ച ഒരു ഇടം നേടിയതിനു ശേഷം മാത്രം സംരംഭത്തെ വലിയ മെഷീനറികളും കൂടുതൽ ഉത്പാദനവുമായി വിപുലപ്പെടുത്തിയാൽ മതി.

സ്വന്തമായി കൊക്കോ കൃഷി ഉള്ളവർക്ക് ഒന്നു കൂടി മികച്ചതാക്കാം സംരംഭത്തെ. അസംസ്കൃത വസ്തുവായ കൊക്കോയ്ക്കായി വേറെ ആരെയും ആശ്രയിക്കേണ്ടതായി വരുന്നില്ല എന്നതു തന്നെയാണ് പ്രധാന കാരണം. കല്യാണം, ജന്മദിനം തുടങ്ങിയ ആഘോഷങ്ങൾക്കു ഈവന്റ് മാനേജുമെന്റുകളുമായി ചേർന്ന് ചോക്ലേറ്റ് എത്തിച്ചു കൊടുക്കുന്നതാണ് നിലവിലെ ഹോംമെയ്ഡ് ചോക്ലേറ്റ് നിർമ്മാതാക്കളുടെ വിപണി. കേരളവും ആഘോഷങ്ങൾക്കു പിന്നിലല്ലാത്ത നാടായി മാറുമ്പോൾ ചോക്ലേറ്റിന്റെ വിപണി സാധ്യതയും ഉയരുന്നു. ശുദ്ധമായ ചോക്ലേറ്റാകുമ്പോൾ കുട്ടികൾക്കു ധൈര്യത്തോടെ നൽകാം എന്നുള്ള ഉറപ്പിൻമേൽ അത്തരത്തിലുള്ള വാങ്ങലുകാരുടെയും എണ്ണം കൂടും. അയൽപക്കങ്ങളിലും അടുത്തുള്ള കടകളിലും സൂപ്പർമാർക്കറ്റുകളിലും വിപണി കണ്ടെത്താം.

ഇനി എങ്ങനെ നിർമ്മിക്കാൻ പഠിക്കുമെന്നാണോ? അതിനെക്കുറിച്ചോർത്തും വിഷമിക്കേണ്ട. മൂന്നു ദിവസത്തെ പരിശീലനം കൊണ്ട് നല്ല ചോക്ലേറ്റ് നിർമ്മാതാവാകാം. പരിശീലനം നൽകാൻ വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രം, തിരുവല്ലയിലുള്ള മാക്ഫാസ്റ്റ് കോളേജ്, കാക്കനാടുള്ള ദി പേസ്ട്രീ സ്കൂൾ പോലെ നിരവധി പരിശീലകർ രംഗത്തുണ്ട്.

പരിശീലനം നേടിയതു കൊണ്ടു മാത്രമായില്ല പുതിയ പുതിയ വെറൈറ്റികൾ പരീക്ഷിക്കുന്നതിലാണ് വിജയം. പുത്തൻ രുചികൾ പരീക്ഷിക്കാൻ നല്ല തൽപരരാണ് എല്ലാവരും. അതിനാൽ ആരെയും കൊതിപ്പിക്കുന്ന രുചികൾ രംഗത്തിറക്കുക എന്നതു തന്നെയാണ് വിജയത്തിനുള്ള ഏറ്റവും നല്ല വഴി.

ഗുണമേന്മയിൽ വിട്ടു വീഴ്ച്ചകളൊന്നും ചെയ്യാതെ പുതു രുചികളിലൂടെ ഉപഭോക്‌താക്കളെ കയ്യിലെടുത്തുകഴിഞ്ഞാൽ തന്നെ വിപണിയുടെ കാര്യം പകുതി ശരിയാകും. ഇത്തവണ ചോക്ലേറ്റ് നിർമ്മാതാക്കാൾ, പരിശീലകർ, ആവശ്യമായ മെഷീനറികൾ എന്നിവയെല്ലാം ചേർത്ത് മികച്ച ഒരു ചേക്ലേറ്റ് സംരംഭകനാവശ്യമായ നിർദേശങ്ങളാണ് വായനക്കാരനു മുന്നിൽ അവതരിപ്പിക്കുന്നത്.

<ശാഴ െൃര=/ളലമേൗൃല/യറബ2016ഖൗഹ്യ12സയ3.ഷുഴ മഹശഴി=ഹലളേ>

<യ> ചോക്ലേറ്റ് നിർമ്മാണത്തിനു ആവശ്യമായ മെഷീനുകൾ

ചോക്ലേറ്റ് മെൽറ്റിംഗ്, ടെംപറിംഗ്, മോൾഡിംഗ് എന്നിങ്ങനെ നിരവധി പ്രക്രിയകൾക്കു മെഷീനുകൾ ലഭ്യമാണ്. അത്തരത്തിലുള്ള മെഷീനുകൾ ലഭ്യമാക്കുന്ന നിരവധി സ്‌ഥാപനങ്ങളുണ്ട്. അത്തരത്തിലൊരു സ്‌ഥാപനമാണ് ബെംഗളരുവിലുള്ള ആർ.ബി മൻറാം ഫുഡ്ലിമിറ്റഡ്സ്. ഇവർ ലഭ്യമാക്കുന്ന വിവിധ മെഷീനുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

<യ> ചോക്കോ മാൻ 30 ചോക്ലേറ്റ് മെൽറ്റിംഗ്, ടെംപറിംഗ്, മോൾഡിംഗ് മെഷീൻ

എട്ടു മണിക്കൂറിനുളളിൽ 50–60 കിലോ ചോക്ലേറ്റ് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മെഷീനാണിത്. ചോക്ലേറ്റ് ബാറുകൾ, സ്ലാബ്, ഹോളോ ഫിഗർ,പ്രാലൈൻ ചോക്ലേറ്റുകൾ എന്നിങ്ങനെ ഏതു തരത്തിലുള്ള ചോക്ലേറ്റുകളും ഈ മെഷീൻ ഉപയോഗിച്ചു എളുപ്പത്തിൽ ഉണ്ടാക്കാം.

കട്ടിയുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചു നിർമ്മിച്ചിരിക്കുന്ന ചോക്കോ മാൻ 30 എന്ന പേരിലുള്ള ഈ മെഷീനിൽ മോട്ടോർ, ഗിയർ ബോക്സ്, എന്നിവയാണ് പ്രധാനഘടകങ്ങൾ. റിവോൾവിംഗ് വീലും ഇലകട്രോണിക് ടെംപറേച്ചർ കൺട്രോളർ കം ഇൻഡിക്കേറ്റർ എന്നിവയുള്ളതിനാൽ ചോക്ലേറ്റ് സ്‌ഥിരമായ ഒരു ചുടിലിരുന്ന് ടെംപർ ആകും. ആ സമയം ചോക്ലേറ്റിന്റെ ഡെക്കറേഷൻ തുടങ്ങിയ കാര്യങ്ങൾക്കായി ഉത്ുാദകന് ഉപയോഗിക്കാം. വൈബ്രേറ്ററി ഷെക്കർകൂടി ഉള്ളതിനാൽ എയർ ബബിൾസ് നീക്കം ചെയ്യാനും അതോടൊപ്പം അധികമായി വരുന്ന ചോക്ലേറ്റ് നീക്കം ചെയ്യാനും സഹായിക്കും.

<യ> ചോക്ലേറ്റ് മാൻ 15 ചോക്ലേറ്റ് മെൽറ്റിംഗ്, ടെംപറിഗ് മോൾഡിംഗ് മെഷീൻ

ഒരു ദിവസം 15–30 കിലോ ഗ്രം ചോക്ലേറ്റ് ഈ മെഷീൻ ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയും. ചോക്കോമാൻ 30 ന്റെ സവിശേഷതകൾ എല്ലാം തന്നെ ഈ കുഞ്ഞൻ മെഷീനിനുമുണ്ട്.

<യ> ചോക്കോമാൻ കോട്ട് 18

ഓവൽ ആകൃതിയിലും ഉരുണ്ടതുമായ ചോക്ലേറ്റുകളിൽ ചോക്ലേറ്റ് ആവരണം നൽകാൻ ഉപയോഗിക്കുന്ന മെഷീനാണിത്. സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചിട്ടുള്ള ചോക്കോമാൻ 18ലും ഉയർന്ന പ്രവർത്തന ക്ഷമതയുള്ള മോട്ടേറും ഗിയർ ബോക്സുമുണ്ട്.

<യ> ചോക്കോമാൻ എ്ൻറോബർ ജെഇസെഡ്ജെ08

ബഹു ഉപേയോഗമുള്ള ഒരു മെഷീനാണ്. ഗാനാച്ചെസ്, കുക്കീസ്, എന്നിങ്ങനെ ചോക്ലേറ്റുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളെല്ലാം എൻറോബ് ചെയ്യാൻ ഇതുപയോഗിക്കാം. എൻറോബിംഗ് ബെൽറ്റ് നീക്കം ചെയ്താൽ മോൾഡിംഗ് മെഷീനായും ഉപയോഗിക്കാം.

വിവിധതരത്തിലുള്ള ചോക്ലേറ്റുകളുടെ എൻറോബിംഗിനും മോൾഡിംഗിനും ഉപയോഗിക്കാംസ്റ്റെയിൻലെസ് സ്റ്റീലിലാണ് നിർമ്മിച്ചിരിക്കുന്നത്. ഫുഡ് ഗ്രേഡ് റിവോൾവിംഗ് വീലുണ്ട്. കൃത്യമായ ചൂട് നിലനിർത്താൻ ജപ്പാൻ സാങ്കേതിക വിദ്യയുമുണ്ട്.ഒരു മിനിട്ടിൽ 70 എണ്ണം വരെ കോട്ടിംഗ് നടത്തി എടുക്കാം.


<യ> ചോക്കോമാൻ റിഫൈനർ കൊഞ്ചെ 40

ചോക്ലേറ്റിന്റെ പ്രഷർ കൈകൊണ്ട് നിയന്ത്രിക്കാവുന്ന തരത്തിലുള്ള മെഷീനാണ് ചോക്കോമാൻ റിഫൈനർ കൊഞ്ചെ 40. ഏറ്റവും ഗുണമേൻമയുള്ള ചോക്ലേറ്റ് നിർമ്മിക്കാൻ മികച്ച ഉപകരണമാണിത്

<യ> ചോക്കോമാൻ മെൽറ്റിംഗ് ടാങ്ക്സ് ബിഡബ്ല്യുജി സീരീസ്

ചോക്ലേറ്റിനെ മെൽറ്റ് ചെയ്ത് ദ്രാവക രൂപത്തിൽ സൂക്ഷിക്കാൻ സാധിക്കുന്ന മെഷീനാണിത്. സ്‌ഥിരമായ ഒരു താപനില നിലനിർത്താനുള്ള സൗകര്യവുമുണ്ട്. സ്റ്റെയിൻലെസ് സ്റ്റീലിലാണ് മെഷീൻ നിർമ്മിച്ചിരിക്കുന്നത്. ചൂടിനെ നിയന്ത്രിക്കാൻ ഓമറോൺ ഇലകട്രോണിക് ടെപംറേച്ചർ കൺട്രോളറുമുണ്ട്. 100, 200 ലിറ്ററുകളുടെ മെഷീനുകൾ ലഭ്യമാണ്

<യ> ചോക്കോമാൻ 5 ചോക്ലേറ്റ് മെൽറ്റർ

മേശപ്പുറത്തു വെച്ച് ഉപയോഗിക്കാവുന്ന തരത്തിലുള്ള ഈ മെഷീൻ ഉപയോഗിച്ച് എട്ട്–പത്ത് കിലോ ഗ്രാം ചോക്ലേറ്റ് മെൽറ്റ് ചെയ്യാൻ സാധിക്കും. ഇലകട്രോണിക് ടെംപറേച്ചർ കൺട്രോളർ കം ഇൻഡിക്കേറ്ററോടു കൂടിയ ചോക്കോ മാൻ 5 ബേക്കറികൾ, പേസ്ട്രീ കടകൾ, സ്റ്റാർ ഹോട്ടലുകൾ, ചെറുകിട സംരംഭകർ എന്നിവർക്ക് ഏറ്റവും അനുയോജ്യമായ ഉപകരണമാണ്.

<യ> ചോക്കോമാൻ വൈബ്രേറ്റിംഗ് ടേബിൾ വിടി–03

ചോക്ലേറ്റ് മോൾഡിംഗ് മെഷീനാണിത്.ഈ മെഷീൻ ഉപയോഗിച്ച് മോൾഡിൽ ചോക്ലേറ്റ് ഫിൽ ചെയ്യുമ്പോഴുണ്ടാകുന്ന എയർ ഹോൾസ് ഇല്ലാതാക്കാൻ സാധിക്കും. മൂന്നു മോൾഡുകളാണ് ഇതിലുള്ളത് രണ്ടെണ്ണം ടേബിൾ ടോപ്പിലും ഒരെണ്ണം ഗ്രില്ലിനോടു ചേർന്നുമാണ്.

മെഷീനുകൾ കൂടാതെ വിവിധ ഡിസൈനിലുള്ള മോൾഡുകളും ഇവർ ലഭ്യമാക്കുന്നുണ്ട്.


<യ> പരിശീലനം എവിടെയൊക്കെ

ന്തമായി കൊക്കോ കൃഷിയുണ്ടായിട്ടും അതെങ്ങനെ ഉത്പന്നമാക്കി മാറ്റാം എന്നറിയാതെ വിഷമിക്കുന്ന നിരവധി പേരുണ്ട്. ചോക്ലേറ്റ് നിർമ്മാണം തുടങ്ങണം എന്ന് ആഗ്രഹിച്ചിട്ടും പരിശീലനത്തിന്റെ അഭാവം മൂലം വേണ്ട എന്നു വെക്കുന്നവരും നിരവധിയാണ്. ചോക്ലേറ്റ് നിർമ്മാണം പഠിപ്പിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു സ്‌ഥാപനങ്ങളാണ് വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രവും, തിരുവല്ലയിലെ മാക്ഫാസ്റ്റ് കോളേജും.

<യ> വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രം

കൊക്കോ കൃഷി ചെയ്യുന്നവരുണ്ടോ? അതിനെ ചോക്ലേറ്റാക്കി മാറ്റാൻ ആഗ്രഹിക്കുന്നവരുണ്ടോ? ഉണ്ടെങ്കിൽ അത്തരമൊരു സംരംഭകനാകാൻ ഇനി കാത്തിരിക്കേണ്ടതില്ല. കാരണം തൃശൂർ വെള്ളാനിക്കരയിലുള്ള ഇന്ത്യയിലെ തന്നെ ഏക കൊക്കോ ഗവേഷണ കേന്ദ്രം കൊക്കോ കർഷകർക്കു കൂട്ടായുണ്ട്.

വർഷങ്ങളായി കൊക്കോ കൃഷി മുതൽ ഹോം മെയ്ഡ് ചോക്ലേറ്റ് നിർമ്മാണം വരെ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചു കൃത്യമായ മാർഗനിർദേശങ്ങളും പരിശീലനവും ഇവർ നൽകിവരുന്നു.

ഹോം മെയിഡ് ചോക്ലേറ്റ് എന്നു പറഞ്ഞ് പലപ്പോഴും കടകളിൽ നിന്നു വാങ്ങിക്കുന്ന കുറെ അസംസ്കൃത വസ്തുക്കൾ മെൽറ്റ് ചെയ്ത് മോൾഡ് ചെയ്തെടുക്കുന്നതല്ല ശുദ്ധമായ ചോക്ലേറ്റ.് കൊക്കോ ബീൻസുപയോഗിച്ചു വീട്ടിൽ തന്നെയുണ്ടാക്കുന്നതാണത്. എന്നാണ് വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രം അധികൃതർ പറയുന്നത്. കടകളിൽ നിന്നു വാങ്ങുന്ന മറ്റു ചോക്ലേറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഹോം മെയ്ഡ് ചോക്ലേറ്റ് വ്യത്യസ്തമാകുന്നത് അതിന്റെ ശുദ്ധത കൊണ്ടാണ്. അതു നിലനിർത്തുന്നു എങ്കിൽ മാത്രമേ അത്തരം ചോക്ലേറ്റ് എന്നു പറയുന്നതു കൊണ്ട് അർത്ഥമുള്ളു.

അതിനാൽ തന്നെ കൊക്കോ കർഷകരെ മികച്ച സംരംഭകരാക്കി മാറ്റാനുള്ള സഹായഹസ്തമാണ് ഗവേഷണ കേന്ദ്രം നൽകുന്നത്. ഹോം മെയ്ഡ് ചോക്ലേറ്റ് നിർമ്മാണത്തിനായുള്ള മെഷീനുകൾക്കും ഇവർ രൂപം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം 75 പേരോളമാണ് ഇവിടെ നിന്നും പരിശീലനം നേടിയത്. തീർത്തും സൗജന്യമായായിരുന്നു ഇതുവരെയുള്ള പരിശീലനം.

<യ> മാക്ഫാസ്റ്റ് കോളേജ്

തിരുവല്ലയിലെ മാർ അത്തനേഷ്യസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് കൊക്കോ കർഷകരായിട്ടുള്ളവർക്കും അല്ലാത്തവർക്കും ചോക്ലേറ്റ് നിർമ്മാണത്തിനുള്ള പരിശീലനം നൽകുന്നുണ്ട്. കൊക്കോ ബീൻസ്, കൊക്കോ പൗഡർ, ഡാർക്ക് ചോക്ലേറ്റ് എന്നിവ ഉപയോഗിച്ചുള്ള ചോക്ലേറ്റ് നിർമ്മാണത്തിനായാണ് പരിശീലനം നൽകുന്നത്.

മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് നൽകിയിട്ടുള്ള ഫുഡ് പ്രോസസിംഗ് പൈലറ്റ് പ്ലാന്റ് ആൻഡ് ഇൻകുബേഷൻ സൗകര്യവും ഇവിടെയുണ്ട്. ഈ സൗകര്യത്തിലാണ് പരിശീലനം നേടാൻ കഴിയുന്നത്. കഴിഞ്ഞ വർഷം അമ്പതോളം പേർ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയ ഏജൻസികൾ വഴിയായും അല്ലാതെയും പരിശീലനത്തിന് എത്തുന്നവരുണ്ട്.

എപ്പോൾ വേണമെങ്കിലും ആർക്കും പരിശീലനത്തിനായി സ്‌ഥാപനത്തെ സമീപിക്കാവുന്നതാണ്. ഒരാളെ ഉള്ളു എങ്കിലും പരിശീലനം നൽകുമെന്ന് സ്കൂൾ ഓഫ് ബയോ സയൻസസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ചോക്ലേറ്റ് ബേക്കറി നിർമ്മാണത്തിന്റെ പരിശീലനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്യുന്ന പിഞ്ചു എലിസബത്ത് തോമസ് പറഞ്ഞു.

കൂടാതെ ഇവിടുത്തെ വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്ന സമയങ്ങളിൽ താൽപര്യമുള്ളവർക്കു പരിശീലനത്തിൽ പങ്കെടുക്കാം. പൈലറ്റ് പ്ലാന്റും മറ്റും പരിശീലകർക്കു ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്.

ചെറുകിട സംരംഭങ്ങൾ തുടങ്ങാനുള്ള ആശയങ്ങളുമായി എത്തുന്നവരുടെ ആശയങ്ങളെ പ്രവർത്തനക്ഷമമാക്കാനുള്ള സഹായങ്ങളും സ്‌ഥാപനം ചെയ്തു നൽകുന്നുണ്ട്. ഓരോരുത്തരും ആവശഷ്യപ്പെടുന്നതിനനുസരിച്ചാണ് പരിശീലന കാലയളവ്. ഒരു ദിവസത്തേക്ക് 2000 രൂപയാണ് ഫീസ് വരുന്നത്.

<യ> അസംസ്കൃത വസ്തുക്കൾ എവിടെ ലഭിക്കും

ഉത്പാദനപ്രക്രിയയിലെ അവശ്യ ഘടകമാണ് അസംസ്കൃത വസ്തുക്കൾ. അവയുടെ ലഭ്യതക്ക് നല്ല പ്രാധാന്യമുണ്ട്. ചോക്ലേറ്റ് നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളായ കൊക്കോ പൗഡർ, കൊക്കോ വാട്ടർ, ഡാർക്ക് ചോക്ലേറ്റ്, പഞ്ചസാര എന്നിവ പ്രാദേശികമായി തന്നെ ലഭ്യമാണ്. എറണാകുളം പോലുള്ള നഗരങ്ങളിൽ എല്ലാ അസംസ്കൃതവസ്തുക്കളും ലഭ്യമാണ്.