നെല്ലിന് പ്രഥമ പരിഗണന; നാണ്യവിളകൾക്കു പാക്കേജ്
നെല്ലിന് പ്രഥമ പരിഗണന; നാണ്യവിളകൾക്കു പാക്കേജ്
Saturday, July 9, 2016 3:50 AM IST
<യ> കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാറുമായി കർഷകൻ എഡിറ്റർ ഇൻ ചാർജ് ടോം ജോർജ് നടത്തിയ അഭിമുഖം

കേരളത്തിലെ നെൽവയലുകൾ രൂപമാറ്റം വരുത്താ ൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ. നെൽവയൽ, നീർത്തട നിയമം ശക്‌തമായി നടപ്പാക്കും. നിയമം നടപ്പിലാക്കിയതിലെ അപാകതകൾ പരിഹരിക്കുക, ഡാറ്റാ ബാങ്കുണ്ടാക്കുക, നിയമത്തിൽ കഴിഞ്ഞ ഗവൺമെന്റു നടത്തിയ ഭേദഗതികൾ റദ്ദാക്കുക തുടങ്ങിയ ശക്‌തമായ നടപടികൾ ആറു മാസത്തിനുള്ളിൽ പൂർത്തീകരിക്കും.

നിലവിലെ കൃഷി സംരക്ഷിക്കുക, അവിടുത്തെ ഉത്പാദനം വർധിപ്പിക്കുക, കൃഷി ചെയ്യുന്ന തവണകൾ വർധിപ്പിക്കുക, തരിശു ഭൂമി തിരിച്ചു കൃഷിയിലേക്കു കൊണ്ടുവരിക, നെൽവയലുകൾക്കു പുറമേ കരനെൽകൃഷി പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയാണ് വകുപ്പിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. റബർ ഉൾപ്പെടെയുള്ള നാണ്യവിളകൾക്ക് സംസ്‌ഥാനം ഒരു പാക്കേജ് ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

പുതിയ സർക്കാരിന്റെ കാർഷിക നയങ്ങൾ എന്തൊക്കെ? പഴയ സർക്കാരിന്റെ പദ്ധതികളോടുള്ള സമീപനം?

സർക്കാർ എന്നനിലയിൽ പഴയ പദ്ധതികൾ തുടരേണ്ടിവരും. അതോടൊപ്പം തന്നെ ഈ സർക്കാരിന് ചില കാർഷിക നയങ്ങളുണ്ട്. അവ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്തൊരു ഉത്പാദന തകർച്ചയുണ്ടായിരുന്നു. ഉത്പാദനത്തിന്റെ കാര്യത്തിൽ 4.96 ശതമാനം നെഗറ്റീവ് വളർച്ചയാണുണ്ടായത്. ഇത് ഗൗരവമായി കാണുന്നു. കാർഷിക മേഖലയിലെ വളർച്ച പടിപടിയായി ഉയർത്താൻ മേഖലതിരിച്ചുള്ള ഇടപെടൽ ആവശ്യമാണ്. നെല്ല്, നാളികേരം, റബർ, നാണ്യവിളകൾ, പച്ചക്കറി തുടങ്ങി ഓരോ മേഖലയിലും പ്രശ്നങ്ങളുണ്ട്. പൊതു നയത്തോടൊപ്പം മേഖലതിരിച്ചുള്ള സമീപനങ്ങളും എടുക്കേണ്ടിവരും. നെൽവയൽ സംരക്ഷിക്കുന്ന നയമല്ലായിരുന്നു യുഡിഎഫ് സർക്കാരിന്റേത്. നെൽവയൽ സംരക്ഷിക്കാതെ നെല്ലുത്പാദനം വർധിപ്പിക്കാനാവില്ല.

അതുകൊണ്ടുതന്നെ നെൽവയലിന്റെ വിസ്തൃതി 2,40000– 2,65000 ഹെക്ടറിൽ നിന്ന് രണ്ടുലക്ഷത്തിനു താഴേക്കു പോയി. നെൽവയൽ, നീർത്തട സംരക്ഷണ നിയമം അപ്രസക്‌തമാക്കിയതാണ്പ്രധാന കാരണം. പാലക്കാടൊക്കെ നെൽവയൽ നികത്തി 600 ഓളം ഇഷ്‌ടികക്കളങ്ങളാണ് വന്ന ത്.കേരളത്തിലെ നെൽവയലുകൾ രൂപമാറ്റം വരുത്താൻ ഒരുകാരണവശാലും അനുവദിക്കില്ല. കേരളത്തിലെ നെൽവയൽ വിസ്തൃതി മൂന്നു ലക്ഷം ഹെക്ടറിലേക്ക് വർധിപ്പിക്കുന്നതിനുള്ള നടപടിയെടുക്കും. ഉത്പാദനം 10 ലക്ഷം ടണ്ണിലേക്കു വളർത്തിക്കൊണ്ടു വരാനാണുദ്ദേശിക്കുന്നത്.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ഖൗഹ്യ09ൗമ2.ഷുഴ മഹശഴി=ഹലളേ>

പ്രഥമ പരിഗണന ഏതുവിളയ്ക്കായിരിക്കും?

നെല്ലിനു തന്നെയാണ് പ്രഥമ പരിഗണന. കൃഷി എന്ന രീതിയിൽ മാത്രമല്ല ഞാനിതിനെ കാണുക. ഭൂഗർഭജല സമ്പത്തും, മണ്ണും, കുടിവെള്ളവുമൊക്കെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് നെൽകൃഷിക്കുണ്ട്. നെൽവയലുകൾ ഇല്ലാതായാൽ കുടിവെള്ളപ്രശ്നവും രൂക്ഷമാകും. നെൽവയൽ, നീർത്തട നിയമം ശക്‌തമായി നടപ്പാക്കും. നിയമം നടപ്പിലാക്കിയതിലെ അപാകതകൾ പരിഹരിക്കുക, ഡാറ്റാ ബാങ്കുണ്ടാക്കുക, നിയമത്തിൽ കഴിഞ്ഞ ഗവൺമെന്റു നടത്തിയ ഭേതഗതികൾ റദ്ദാക്കുക തുടങ്ങിയ ശക്‌തമായ നടപടികൾ ആറു മാസത്തിനുള്ളിൽ പൂർത്തീകരിക്കും.

നെൽക്കർഷകർക്ക് സംരക്ഷണവും ആനുകൂല്യവും കൊടുത്ത് നെല്ലുത്പാദനം വർധിപ്പിക്കും. നിലവിലെ നിയമം പരിഷ്കരിക്കുക, ഉത്പാദനക്ഷമത വർധിപ്പിക്കുക എന്നിവ അടിയന്തിര പ്രാധാന്യമർഹിക്കുന്നു. ഇതിനായി ഒരു പ്രാവശ്യം കൃഷി ചെയ്യുന്ന പാടങ്ങളിൽ കൃഷി രണ്ടു പ്രാവശ്യമാക്കും. രണ്ടു തവണകൃഷി എന്നത് മൂന്നു തവണയാക്കും.

തരിശു നിലങ്ങൾ കൃഷി യോഗ്യമാക്കുമോ?

ഒരു ലക്ഷം ഹെക്ടർ തരിശു നിലങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. ഇവ കൃഷിയോഗ്യമാണ്. കൃഷിക്കുപയുക്തമായിട്ടും തരിശായിക്കിടക്കുന്നവയെ കണ്ടെത്തി, കൃഷിഭവനുകൾവഴി ആക്ഷൻപ്ലാനുണ്ടാക്കി കൃഷി ചെയ്യിപ്പിക്കും. തരിശില്ലാത്ത പഞ്ചായത്തുകളും മേഖലകളുമാക്കി മാറ്റുകയാണ് ലക്ഷ്യം. നിലവിലെ കൃഷി സംരക്ഷിക്കുക, അവിടുത്തെ ഉത്പാദനം വർധിപ്പിക്കുക, കൃഷി ചെയ്യുന്ന തവണകൾ വർധിപ്പിക്കുക, തരിശു ഭൂമി തിരിച്ചു കൃഷിയിലേക്കു കൊണ്ടുവരിക, നെൽവയലുകൾക്കു പുറമേ കരനെൽകൃഷി പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.


2600 ഹെക്ടർ കരനെൽകൃഷി പൈലറ്റ് പ്രോജക്ടായി ചെയ്യും. ഇതിനായി എല്ലാ മേഖലകളുടേയും സഹായം തേടും. തരിശുഭൂമി കൃഷിചെയ്യുന്നതിനും കരനെൽകൃഷിക്കും കുടുംബശ്രീകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, സഹകരണ പ്രസ്‌ഥാനങ്ങൾ, കർഷക സംഘടനകൾ, സ്കൂളുകൾ, പള്ളികൾ പോലുള്ള ആരാധനാലയങ്ങൾ, സർക്കാർ സ്‌ഥാപനങ്ങൾ തുടങ്ങി എല്ലാവരുടേയും സഹകരണത്തോടെ വലിയൊരു കാമ്പൈൻ അടുത്തവർഷം കൊണ്ടുവരും.

നെൽവയലുകൾ നഷ്‌ടത്തിലാണെന്ന് ചില മാഫിയകൾ പ്രചരണം നടത്തുന്നുണ്ട്. നെൽപ്പാടം വിലകുറച്ചു കിട്ടുന്നു എന്നുള്ളതിനാൽ വിൽപന നടക്കുന്നു. നെൽകൃഷി ലാഭകരമാണെന്നു വന്നുകഴിഞ്ഞാൽ ആരും വിൽക്കില്ല. നെൽപാടത്തിനു വിലകൂടിയാൽ ഭൂമാഫിയ ഇതു വാങ്ങുന്നതിൽ നിന്ന് പിന്തിരിയും. നെൽപാടം തരിശിട്ട് അവിടെ വേറെ പരിപാടികൾ നടത്താൻ അനുവദിക്കില്ല. കാർഷികേതര ആവശ്യങ്ങൾക്കായി കൃഷിഭൂമി കൈമാറ്റം ചെയ്യാൻ അനുവദിക്കില്ല. ഇത് ഉമ്മൻചാണ്ടി പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല.

പച്ചക്കറിയുടെ കാര്യത്തിലുള്ള സമീപനം?

50,000 ഹെക്ടറിലേക്ക് പച്ചക്കറി ഉത്പാദനം വർധിപ്പിക്കും. ജൈവകൃഷിയിലൂടെ ഇതു സാധ്യമാക്കും. ഇതിനായി കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല, അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സഹകരണത്തോടെ കന്നുകാലി സമ്പത്ത് വർധിപ്പിക്കുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യും. കന്നുകാലി സമ്പത്തു താഴെപ്പോയാൽ ജൈവകൃഷി നടക്കില്ല. ഇതനായി കൃഷിഭവനുകീഴിൽ കൃഷിക്കാരുടെ ക്ലസ്റ്റർ ഉണ്ടാക്കും. ഇതിന്റെ അടിസ്‌ഥാനത്തിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പച്ചക്കറി കർഷകരെ സംഘടിപ്പിക്കും. ഇവർ ഉത്പാദിപ്പിക്കുന്നവ വിൽപന നടത്താനുള്ള സംവിധാനം ഉണ്ടാക്കും. ഇടനിലക്കാരില്ലാത്ത സംവിധാനം വിപണിയിൽ കൊണ്ടുവരും. ഇത്തവണ ഓണത്തിന് വിഷരഹിതപച്ചക്കറി പദ്ധതി കൃഷിഭവൻ വഴി നടപ്പിലാക്കും. കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തുകളിൽ ഔട്ട്ലറ്റുകൾ ഉണ്ടാക്കി വിപണിയിലെത്തിക്കാനാണുദേശിക്കുന്നത്.

സെറിഫെഡ്, കോക്കനട്ട് ഡവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ ഭാവി?

നീരയുടെഉത്പാദനത്തിനെ ന്നപേരിൽ കോക്കനട്ട് ഡവലപ്മെന്റ് കോർപ്പറേഷനിൽ രണ്ടുപേരെ നിയമിച്ചു. 12 ലക്ഷം സർക്കാറിൽ നിന്നു വാങ്ങിച്ചതല്ലാതെ കഴിഞ്ഞ സർക്കാർ കോർപ്പറേഷന്റെ പ്രവർത്തനത്തിനായി ഒന്നും ചെയ്തിട്ടില്ല. പട്ടുനൂൽപുഴു, നീര എന്നിവയുടെ കാര്യത്തിൽ വിപണി സാധ്യതയുണ്ട്. ഇവയുടെ പ്രവർത്തനം ഊർജിതമാക്കും. പൂക്കൃഷിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും പദ്ധതി തയാറാക്കുന്നുണ്ട്.

റബർസബ്സിഡിക്ക് സംസ്‌ഥാനത്തിന്റെ സർക്കാരിന്റെ സഹായമുണ്ടാകുമോ?

റബർ ഉൾപ്പെടെയുള്ള നാണ്യവിളകൾക്ക് സംസ്‌ഥാനം ഒരു പാക്കേജ് ഉണ്ടാക്കുന്നുണ്ട്. കേന്ദ്രഗവൺമെന്റ്് നയമാണ് മറ്റൊരു പ്രധാന ഘടകം. ഇതിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഒരു നിവേദനം നൽകും. റബറിന്റെ കാര്യത്തിൽ നിലവിൽ നൽകികൊണ്ടിരിക്കുന്ന സഹായം ശക്‌തമാക്കുകയും അപാകതകൾ പരിഹരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്‌ഥാന ധനമന്ത്രിക്ക് കത്തുനൽകിയിട്ടുണ്ട്്. ഉതു സബന്ധിച്ച് എന്തു ചെയ്യാൻ സാധിക്കുമെന്ന് ആലോചിച്ചു വരികയാണ്.