പുതിയ ബ്ലൂടൂത്ത് ഇയർഫോണുമായി സീബ്രോണിക്സ്
പുതിയ ബ്ലൂടൂത്ത് ഇയർഫോണുമായി സീബ്രോണിക്സ്
Monday, July 4, 2016 3:53 AM IST
സീബ്രോണിക്സ് പുതിയ സ്പോർട്ടി ബ്ലൂടൂത്ത് ഇയർഫോണായ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ദഋആആഒ330 അവതരിപ്പിച്ചു. ആകർഷകമായ ഡിസൈനിലും ഫീച്ചറുകളിലും ലഭ്യമാകുന്ന ഇതിന് തീരെക്കുറഞ്ഞ ഭാരമാണുള്ളത്.

ശബ്ദബാഹുല്യമില്ലാത്ത ഇൻഇയർ ഡിസൈൻ, ബ്ലൂടൂത്ത് 4.0 വയർലെസ് ടെക്നോളജി, ബിൽറ്റ്ഇൻ ബാറ്ററി, 5 മണിക്കൂർ ഓഡിയോയും കോളും വരെ, ബിൽറ്റ്ഇൻ മൈക്ക് തുടങ്ങിയവയാണ് ഇതിന്റെ സവിശേഷതകൾ.

യാത്രാസമയത്ത് സംഗീതം ആസ്വദിക്കുന്നവർക്കു വേണ്ടി പ്രത്യേകമായി ഡിസൈൻ ചെയ്തിട്ടുള്ളതാണ് ഈ ഇയർഫോൺ. ശബ്ദബാഹുല്യമുള്ള ചുറ്റുപാടിൽ ഇൻഇയർ ഡിസൈൻ മികച്ച ശബ്ദവ്യക്‌തത നൽകുന്നു. ഇയർബഡ്ഡുകൾക്ക് ഇടയിലുള്ള കേബിൾ പരസ്പരം കുരുങ്ങാത്തതും ഈടുനിൽക്കുന്നതുമാണ്. ഓഡിയോ പ്ലേബാക്കിനും കോളുകൾക്കുമായി 5 മണിക്കൂർ വരെ ബാക്കപ്പ് നൽകുന്ന ബിൽറ്റ് ഇൻ ബാറ്ററിയാണ് ഇതിലുള്ളത്. ഒരു വർഷത്തെ വാറന്റിയോടെ ലഭിക്കുന്ന ഇയർഫോണിന്റെ വില 1,599 രൂപ.