സ്റ്റൈലാകാൻ മിഡ് റിംഗ്
സ്റ്റൈലാകാൻ മിഡ് റിംഗ്
Friday, June 24, 2016 4:34 AM IST
പെൺവിരലുകൾക്ക് അനിർവചനീയമായ സൗന്ദര്യം നല്കുവാൻ ഇതാ പലതരം മിഡ്റിംഗുകൾ. ഡൽഹി, മുംബൈ പോലുള്ള വൻ നഗരങ്ങളിൽ മാത്രം കണ്ടിരുന്ന മിഡ് റിംഗുകൾ ഇപ്പോൾ കേരളത്തിലേക്കും എത്തിയിരിക്കുകയാണ്. വിരലുകളുടെ മധ്യത്തിൽ അണിയുവാനായി ലഭിക്കുന്ന ഈ നടുമോതിരങ്ങൾ ഫാഷൻ ലോകത്തെ ലേറ്റസ്റ്റ് ട്രെൻഡാണ്. <യൃ><യൃ> പല ആകൃതികളിലും വലിപ്പത്തിലും ഇവ ലഭിക്കും. ഇലകൾ, പൂക്കൾ, അമ്പും വില്ലും, താക്കോൽ, കിരീടം, പരുന്ത്, ചിത്രശലഭം എന്നീ രൂപങ്ങൾ ഉള്ളവയും പിരികൾ ഉള്ളവയും ഇക്കൂട്ടത്തിലുണ്ട്. തീർന്നില്ല, ജീവിതത്തെയും പ്രണയത്തെയും പ്രതിഫലിപ്പിക്കുന്ന മിഡ് റിംഗുകളും യഥേഷ്‌ടമാണ്. ജീവിതത്തിന്റെ പ്രതീകമായ ത്രികോണമാതൃക, ഹൃദയത്തുടിപ്പുകൾ ഒപ്പുന്ന മാതിരിയുള്ള തരംഗമാതൃക എന്നിവയും ട്രെൻഡി തന്നെ. ഒരാൾ ജനിച്ച മാസവുമായി ബന്ധപ്പെട്ടു വരുന്ന സോഡിയാക് സൈനുകളുമായി ബന്ധപ്പെട്ടവയും വാങ്ങി ധരിക്കാം. ഇനി ഇത്തരം അലങ്കാരങ്ങളിലൊന്നും താത്പര്യമില്ലാത്തവർക്കുവേണ്ടി വെറും ഒറ്റ വളയത്തിൽ തീർത്ത മോതിരങ്ങളും ലഭിക്കും.<യൃ><യൃ>ഏഴോ എട്ടോ മോതിരങ്ങൾ അടങ്ങുന്ന പാക്കറ്റുകൾക്കു 200 മുതൽ 300 വരെയാണ് വില. എന്നാൽ വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ചവയ്ക്കും വെള്ളിമോതിരങ്ങൾക്കും എണ്ണൂറു രൂപവരെ വിലവരും.<യൃ><യൃ>ഡോ. അകിത ഗോപിനാഥ്<യൃ>ഫോട്ടോ– ടി.സി ഷിജുമോൻ<യൃ>മോഡൽ: ഡോ.അകിത ഗോപിനാഥ് <യൃ><യൃ><ശാഴ െൃര=/ളലമേൗൃല/്യീൗവേബ2016ഖൗില24ംമ2.ഷുഴ മഹശഴി=ഹലളേ>