ആന്റിക് ആഭരണങ്ങൾ
ആന്റിക് ആഭരണങ്ങൾ
Thursday, June 2, 2016 4:41 AM IST
വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് യുവത്വം. അതുകൊണ്ടുതന്നെ കേരളസാരിക്കൊപ്പം പെൺകുട്ടികൾ ആന്റിക് ആഭരണങ്ങളും അണിഞ്ഞു തുടങ്ങിയിരിക്കുന്നു. വലംപിരി ശംഖിന്റെ ഡിസൈനിലുള്ള കമ്മലും അതേ പെൻഡന്റ് വരുന്ന മാലയും സാരിക്കൊപ്പം അണിയുന്നതും ട്രെൻഡാണ്.<യൃ><യൃ>ചുറ്റും സ്റ്റോൺ പതിച്ച് നേർത്ത ഡിസൈനിലുള്ള ആന്റിക് വളയാണ് മറ്റൊരു സ്റ്റൈൽ. കേരളസാരിക്ക് ഇത് നന്നായി ചേരും. ആന്റിക് കമ്മലും മാലയും വളയും മാത്രമല്ല മോതിരവുമുണ്ട്. കെമ്പു സ്റ്റോൺ പതിപ്പിച്ച മോതിരത്തിനും ആവശ്യക്കാരുണ്ട്. പച്ചയും ചുവപ്പുമാണ് സ്റ്റോണിലുള്ളത്. <യൃ><യൃ><യ> മുത്തിനും പ്രിയം <യൃ><യൃ>പേൾ ഇയർ റിങ്സും മുത്തു പതിച്ച പേൾ നെക്ലേസ് സെറ്റും കസവു സാരിക്ക് നന്നായി ഇണങ്ങും. വെള്ള നിറത്തിലുള്ള മുത്തുകൾക്കാണ് ഡിമാൻഡ്.<യൃ><യൃ><യ>–സീമ<യൃ>