അഴകിലേക്കുള്ള വഴികൾ
അഴകിലേക്കുള്ള വഴികൾ
Thursday, May 19, 2016 2:45 AM IST
ആരോഗ്യകരമായ ആഹാരശീലങ്ങൾ, ജീവിതശൈലി...ഇതൊക്കെയാണു ചർമസൗന്ദര്യത്തിലേക്കുളള വഴികൾ. വ്യക്‌തിസൗന്ദര്യത്തെ രൂപപ്പെടുത്തുന്നതും ഇവയൊക്കെത്തന്നെ. സൗന്ദര്യം വ്യക്‌തിത്വത്തിന്റെ ഭാഗമായിത്തന്നെ കരുതപ്പെടുന്ന കാലമാണിത്. ആഹാരമെന്നാൽ ഇഷ്‌ടമുളളതു മാത്രം ഇഷ്‌ടംപോലെ കഴിക്കുക എന്നല്ല. എല്ലാത്തരത്തിലുമുളള ഭക്ഷണം മതിയായ അളവിൽ കഴിക്കണം. <യൃ><യൃ>പഴങ്ങളും പച്ചക്കറികളും <യൃ><യൃ> ചർമത്തിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യുന്ന പോഷകങ്ങൾ വ്യത്യസ്തതരം ഭക്ഷണത്തിലുണ്ട്. പല നിറങ്ങളിലുളള പഴങ്ങളും പച്ചക്കറികളും ശീലമാക്കുക. ഇവയിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ ചർമകോശങ്ങളുടെ നാശം തടയുന്നു.<യൃ><യൃ>ഒമേഗ 3 ഫാറ്റി ആസിഡുകൾ<യൃ> <യൃ>ഒമേഗ 3 ഫാറ്റി ആസിഡുകൾ ചർമത്തിന്റെ ആരോഗ്യത്തിനു ഗുണപ്രദം. അതു ചർമത്തിനു സംരക്ഷണം നല്കുന്നു. ഈർപ്പം നിലനിർത്തി ചർമം മൃദുലമാക്കുന്നു. ചർമം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല എന്ന പഴയ പരസ്യവാചകം ഓർമിപ്പിക്കുന്ന അവസ്‌ഥ! മത്തി, അയല, കടുക്, കാബേജ്, കോളിഫ്ളവർ, മീനെണ്ണ തുടങ്ങിയവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒമേഗ 3യ്ക്ക് ഗുണം പലതാണ്. കാൻസർ തടയാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും അതു സഹായിക്കുന്നു. ആഴ്ചയിൽ രണ്ടുതവണയെങ്കിലും മീൻ കഴിക്കുന്നതു ഗുണം ചെയ്യും. കഴിവതും കറിവച്ചു കഴിക്കുന്നതാണു നല്ലത്. അമിതകൊഴുപ്പ് ഒഴിവാക്കാൻ അതു സഹായിക്കും. അതുപോലെതന്നെ മത്തങ്ങ കഴിക്കുന്നതും ചർമസംരക്ഷണത്തിനു സഹായകം. മത്തങ്ങയിലെ ഒമേഗ 6 ഫാറ്റി ആസിഡാണു സഹായി. സോയാബീൻ, ചോളം, സൂര്യകാന്തി എണ്ണ എന്നിവയിലും ഒമേഗ 6 ഉണ്ട്. എന്നാൽ എണ്ണ അമിതമായി ഉപയോഗിക്കരുത്; അത് <യൃ><യൃ>ഏതുതരത്തിൽപ്പെട്ട എണ്ണ ആണെങ്കിലും! വിറ്റാമിൻ ഇ<യൃ> <യൃ>വിറ്റാമിൻ ഇ മികച്ച ആന്റി ഓക്സിഡന്റാണ്. വെയിലേല്ക്കുന്നതുമൂലമുളള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ചുളിവുകൾ കുറയ്ക്കുന്നു. ചർമത്തിൽ എണ്ണ അമിതമാകാതെ നോക്കുന്നു. പരിപ്പുകൾ, ബദാം പരിപ്പ്, തവിടുകളയാത്ത ധാന്യങ്ങൾ, ഇരുണ്ട പച്ച നിറമുളള ഇലക്കറികൾ തുടങ്ങിയവയിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു. എന്നാൽ വിറ്റാമിൻ ഇ രക്‌തം കട്ട പിടിക്കുന്ന പ്രവർത്തനത്തിന്റെ വേഗം കുറയ്ക്കുന്നു. അതിനാൽ വിറ്റാമിൻ ഇ ഭക്ഷണം അമിതമാകാനും പാടില്ല. <യൃ><യൃ>വിറ്റാമിൻ എ <യൃ><യൃ>വിറ്റാമിൻ ഇ മാത്രമല്ല വിറ്റാമിൻ എ, സി എന്നിവയും ചർമത്തിന്റെ ആരോഗ്യത്തിനു സഹായകം. വരണ്ട ചർമമുളളവരിൽ വിറ്റാമിൻ എയുടെ കുറവ് കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിൻ എ ചർമത്തിനു ഗുണകരം. മീൻ, മൃഗങ്ങളുടെ കരൾ, കോഡ് ലിവർ ഓയിൽ, പപ്പായ എന്നിവയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു. കാരറ്റ്, മധുരക്കിഴങ്ങ്, ചീര തുടങ്ങിയവയിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ എന്ന പോഷകത്തെ കരൾ വിറ്റാമിൻ എ ആയി മാറ്റുന്നുമുണ്ട്. കൂടാതെ പാലിലും പാലുത്പന്നമായ തൈരിലും വിറ്റാമിൻ എ ഉണ്ട്. എന്നാൽ വിറ്റാമിൻ എ ചർമത്തിനു നല്ലതാണെന്നു കരുതി അമിതമായി ശരീരത്തിലെത്തിയാലും കുഴപ്പമാണ്. അധികമായാൽ അമൃതും വിഷമെന്നു കേട്ടിട്ടില്ലേ..<യൃ><യൃ>വിറ്റാമിൻ സി <യൃ> <യൃ>ഫ്രീ റാഡിക്കൽ എന്നറിയപ്പെടുന്ന തന്മാത്രകളാണു ത്വക്കിന്റെ വഴക്കം കുറയ്ക്കുന്നത്്. പുകവലി, മദ്യപാനം, അമിതമായി വെയിലേല്ക്കൽ എന്നിവ ഫ്രീ റാഡിക്കൽ ഉണ്ടാകുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ്.<യൃ><യൃ> ചർമത്തിനു ദോഷകരമായ ഫ്രീ റാഡിക്കലുകൾക്കെതിരേ വിറ്റാമിൻ സി പ്രവർത്തിക്കുന്നു. കാൻസറിനെ തടയുന്നു. വിറ്റാമിൻ ഇ, എ എന്നിവയുമായി ചേർന്ന് വിറ്റാമിൻ സിയും പ്രായമാകുന്നതിനെ ചെറുക്കുന്നു. ചർമഭംഗി നിലനിർത്തുന്നു. <യൃ> <യൃ>പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിൻ സി സമൃദ്ധമായി അടങ്ങിയിരിക്കുന്നു. നെല്ലിക്ക, പപ്പായ, കാന്താരിമുളക്്, പേരയ്ക്ക, ഓറഞ്ച്, തക്കാളി, നാരങ്ങാനീര്, കാബേജ്, കൈതച്ചക്ക, ചീര, തണ്ണിമത്തങ്ങ, നാരങ്ങ, മുന്തിരിങ്ങ തുടങ്ങിയവയിൽ വിറ്റാമിൻ സി സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ആരോഗ്യവും ആയുസും കൂട്ടുന്നതിന് വിറ്റാമിൻ സി ഗുണപ്രദം. വേവിക്കാതെ കഴിച്ചാൽ നല്ലത്. വിറ്റാമിൻ സി നഷ്‌ടമാവില്ല.<യൃ><യൃ>തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്<യൃ>