ജയിംസ് ആൻഡ് ആലീസ്: തിരിച്ചറിവുകളുടെ തിരിഞ്ഞുനോട്ടം
ജയിംസ് ആൻഡ് ആലീസ്: തിരിച്ചറിവുകളുടെ തിരിഞ്ഞുനോട്ടം
Thursday, May 12, 2016 9:01 PM IST
<ശ>സ്ഥലം കുടുംബകോടതിയിലെ കൗൺസലിംഗ് മുറി.<യൃ>ജയിംസും ആലീസും കൗൺസലറുടെ മുന്നിൽ.<യൃ>ആലീസ് പ്രശ്നങ്ങളുടെ കെട്ടഴിച്ചു:<യൃ><യൃ>‘ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാമെന്ന പ്രതീക്ഷയിലാണ് ഞാൻ ജയിംസിനൊപ്പം ഇറങ്ങിത്തിരിച്ചത്. പക്ഷേ, കുറച്ചുകാലം കഴിഞ്ഞപ്പോൾ എന്റെ ഇഷ്‌ടാനിഷ്‌ടങ്ങൾ ജയിംസിനു വിഷയമല്ലാതായി. ജയിംസിനു ജയിംസിന്റേതായ ലോകം. ഫ്രണ്ട്സ്, ഡിസ്കഷൻ, ഷൂട്ടിംഗ്, പെയിന്റിംഗ്... എനിക്കൊപ്പം ചെലവഴിക്കാൻ സമയമില്ലാതായി. എന്നോടും മോളോടും ഒന്നു മുഖത്തുനോക്കി സംസാരിക്കാൻ പോലും. അതെങ്ങനെ ഫുൾ ടൈം ഫോണിലല്ലേ! ഇന്ന് ഈ നിമിഷം വരെ ഞാൻ ജോലി ചെയ്യുന്ന ബാങ്കിൽ ഒന്നു വരികയോ ഫ്രണ്ട്സിനെ പരിചയപ്പെടുകയോ ചെയ്തിട്ടില്ല. ബാങ്കിൽ ചില ഫങ്ഷൻസ് നടക്കുമ്പോൾ എല്ലാവരും ഫാമിലിയായിട്ടാവും വരിക. പക്ഷേ, ഞാൻ മാത്രം ഒറ്റയ്ക്ക്.. മോളോടു ജയിംസിനു സ്നേഹമൊക്കെത്തന്നെയാ. പക്ഷേ, മോൾ ഏതു ക്ലാസിലാണു പഠിക്കുന്നതെന്നു സാറൊന്നു ചോദിച്ചു നോക്കിയേ.. അവൾക്കെത്രയാ ഫീസെന്നും ..എന്തിന് നാളെ ഞങ്ങളുടെ ജീവിതത്തിലെ പ്രത്യേകതയുള്ള ദിവസമാ. കുറച്ചുവർഷങ്ങളായി ജയിംസ് അതൊന്ന് ഓർത്തിട്ടുപോലുമില്ല...അദ്ദേഹത്തിന്റെ മനസിൽ പരസ്യവും മോഡൽസും വലിയ പദവിയുമൊക്കെ മാത്രമേയുള്ളൂ.. ഞങ്ങളുടെ കുഞ്ഞു കാര്യങ്ങൾ ശ്രദ്ധിക്കാൻ എവിടെയാ സമയം. എനിക്കു വേണ്ടത് എന്റെ ഭർത്താവിന്റെ പ്രസൻസാണ്, കെയറാണ്...’<യൃ><യൃ><ശ>കോടതിമുറ്റത്ത് ഇരുവരും വീണ്ടും മുഖാമുഖം.<യൃ>ജയിംസ് ആലീസിനോട് ഇങ്ങനെ പറഞ്ഞു:<യൃ><യൃ>‘മീഡിയം ഫോണ്ടിൽ ഡിറ്റിപി ചെയ്തെടുത്താൽ നാലു ഫുൾ പേജോളം വരും അകത്തു നീ എന്നെപ്പറ്റി പറഞ്ഞ കംപ്ലെയിന്റ്സ്. അതിൽ രണ്ടു വരിയെങ്കിലും ഒരുമിച്ചു ജീവിക്കുന്ന കാലത്ത് എന്നോടു നേരിട്ടു പറഞ്ഞിരുന്നെങ്കിൽ...’<യൃ><യൃ>പ്രമുഖ ഛായാഗ്രാഹകൻ സുജിത് വാസുദേവ് കഥയെഴുതി സംവിധാനം ചെയ്ത ആദ്യചിത്രം ‘ജയിംസ് ആൻഡ് ആലീസിലെ’ ഒരു സീനാണിത്. ‘ഇത് ഞങ്ങളുടെ വീട്ടിലും സംഭവിക്കാറുണ്ടെന്നു സിനിമ കണ്ടശേഷം പലരും പറയുന്നു. പ്രണയജീവിതവും വിവാഹജീവിതവും വ്യത്യസ്തമായിരിക്കും. വിവാഹശേഷമാണു റിയാലിറ്റിയിലേക്കു വരിക. റിയാലിറ്റിയിൽ സംഭവിക്കുന്നത് ഇരുവരും മനസിലാക്കുന്നതും എന്തുകൊണ്ട് അങ്ങനെ എന്ന തിരിച്ചറിവുമൊക്കെയാണ് കഥയുടെ അടിസ്‌ഥാനം. ഈ ചിത്രം കാണുന്നവരിൽ ഒരു വിഭാഗത്തിലെങ്കിലും ഇതു ചർച്ചയായി ഈ സിനിമ കൊണ്ട് ജീവിതത്തിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ അതായിരിക്കും ഈ സിനിമയുടെ വലിയ വിജയം... “തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ‘ജയിംസ് ആൻഡ് ആലീസിന്റെ’ സംവിധായകൻ <യൃ>സുജിത് വാസുദേവ് രാഷ്്ട്രദീപികയോടു സംസാരിക്കുന്നു..<യൃ><യൃ><യ>ജയിംസും ആലീസും തമ്മിൽ<യൃ><യൃ>ജയിംസിന്റെയും ആലീസിന്റെയും കുടുംബത്തിനുള്ളിലെ കഥയാണിത്. ആർട്ടിസ്റ്റാണ് ജയിംസ്. ആഡ് ഫിലിം നിർമാണമാണ് ഇപ്പോൾ ജയിംസിന്റെ മേഖല. ബാങ്കിൽ അസിസ്റ്റന്റ് മാനേജരാണ് ആലീസ്. അവരുടെ തിരക്കുകൾക്കിടയിൽ നഷ്‌ടമാകുന്ന പല ജീവിതചിത്രങ്ങളും കഥയിൽ വരുന്നു. വിവാഹിതരായ എല്ലാ യുവാക്കളുടെയും പ്രതിനിധിയാണു ജയിംസ്. അത്തരത്തിലുള്ള എല്ലാ യുവതികളുടെയും പ്രതിനിധിയാണ് ആലീസ്. <യൃ><യൃ> നമ്മുടെ ചുറ്റുപാടുമുള്ള ധാരാളം ജയിംസുമാരുടെയും ആലീസുമാരുടെയും ജീവിതത്തിൽ നിന്നാണ് ഈ സിനിമ. വഴക്കുകളും പലതരത്തിലുമുള്ള ഈഗോയുമൊക്കെ ഉണ്ടെങ്കിലും പ്രണയം നഷ്‌ടപ്പെടാറില്ലല്ലോ. എപ്പോഴും അത് ഉള്ളിലുണ്ടാവും. പക്ഷേ, പ്രണയം പുറത്തുകാണിക്കാൻ പരസ്പരമുള്ള ഈഗോ അനുവദിക്കാറില്ല. അതാണു കഥാ പശ്ചാത്തലം. ജയിംസായി പൃഥ്വിരാജും ആലീസായി വേദികയും. മികച്ച <യൃ><യൃ> അഭിനയ സാധ്യതയുള്ള വേഷമാണ് ഇരുവർക്കും. ഇവരുടെ മകൾ പിങ്കിയായി വേഷമിടുന്നതു ബാലതാരം എമിൻ സൽമാൻ. ദമ്പതികൾക്കിടയിലെ വഴക്കുകളും ഇണക്കത്തിലെത്താൻ ഇരുവരുടെയും ഈഗോ വരുത്തുന്ന കാലതാമസവും അതിനിടയിൽ തങ്ങിനിൽക്കുന്ന മൗനവുമെല്ലാം തികച്ചും സ്വാഭാവികം. കഥയുടെ സ്വാഭാവിക മൂഡ് അപ്പോൾ അതായതിനാൽ ആദ്യപകുതി സാവധാനമാണ്.<യൃ><യൃ><യ>കഥ, കാമറ, സംവിധാനം: സുജിത് വാസുദേവ്<യൃ><യൃ>എന്റെ കഥയ്ക്കു തിരക്കഥയും സംഭാഷണവും ഒരുക്കിയതു ഡോ. എസ്. ജനാർദനൻ. കോളജ് കാലത്ത് അദ്ദേഹത്തിന്റെ നാടകങ്ങൾ ചെയ്തപ്പോൾ തുടങ്ങിയ അടുപ്പം ടെലിവിഷൻ സീരിയലുകളിൽ ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ ദൃഢമായി. ഈ കഥ പറഞ്ഞപ്പോൾ തിരക്കഥയെഴുതാൻ അദ്ദേഹം താത്പര്യപ്പെടുകയായിരുന്നു.<യൃ><യൃ>എന്റെ മനസിലുള്ള സിനിമ അതേ രീതിയിൽ കൃത്യമായി ചിത്രീകരിക്കാനായി എന്നതാണ് ഛായാഗ്രഹണത്തിൽ നിന്നു സംവിധാനത്തിലെത്തിയപ്പോൾ പോസിറ്റീവായി തോന്നിയ കാര്യം. പക്ഷേ, ഒരാളുടെ അഭിപ്രായം കൂടി ഉണ്ടാകേണ്ട ചില സ്‌ഥലങ്ങളിൽ എന്റെ അഭിപ്രായം മാത്രം എന്ന പരിമിതിയുണ്ടായി.<ശാഴ െൃര=/ളലമേൗൃല/ഖമാലബെഅഹശരല02.ഷുഴ മഹശഴി=ൃശഴവേ><യൃ> <യൃ>ഛായാഗ്രഹണവും സംവിധാനവും ഒരേ സമയം നോക്കണമെന്നതു വെല്ലുവിളിയായിരുന്നു. സൗണ്ട്, സ്റ്റുഡിയോ ഡബ്ബിംഗ് തുടങ്ങിയ മേഖലകളുമായി കൃത്യമായ ബന്ധം ഉണ്ടായിരുന്നില്ല. പക്ഷേ, സൗഹൃദത്തിന്റെ പിന്തുണയുള്ള ടീം വർക്കിലൂടെ അതു കടന്നു. <യൃ> <യൃ>സായികുമാർ, വിജയരാഘവൻ, സുധീർ കരമന, മഞ്ജുപിള്ള, ജോൺ സാമുവൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒരു അപ്രതീക്ഷിത അതിഥി താരവും ചിത്രത്തിന്റെ ക്ലൈമാക്സിനെ സമ്പന്നമാക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും ഗോപിസുന്ദർ. പാട്ടുകൾ ഹരിനാരായണനും മോചിതയും. കോസ്റ്റ്യൂം അരുൺ മനോഹർ, ആർട്ട് തെലുങ്കിലെ പ്രസിദ്ധ കലാസംവിധായകൻ രാജീവ്, എഡിറ്റിംഗ് സംജിത്. ഏറെ സപ്പോർട്ടീവായിരുന്നു നിർമാതാക്കളായ ഡോ.എസ്. സജികുമാറും കൃഷ്ണൻ സേതുകുമാറും. <യൃ><യൃ><യ>പൃഥ്വിരാജും ഞാനും തമ്മിൽ<യൃ><യൃ> പൃഥ്വിരാജ് നല്ല നടനായതുകൊണ്ടാണ് ജയിംസായി അദ്ദേഹത്തെ നിശ്ചയിച്ചത്. ഏറെ അഭിനയ മുഹൂർത്തങ്ങളുള്ള കഥയായതിനാൽ എനിക്കുവേണ്ട കാര്യങ്ങൾ എന്തെന്നു കൃത്യമായി <യൃ><യൃ>ആശയവിനിമയം ചെയ്യാൻ പറ്റിയ ആൾ പൃഥ്വിരാജാണെന്നു തോന്നി. പൃഥ്വിയുമായി ഏറെ അടുത്ത സൗഹൃദമാണുള്ളത്. സുഹൃത്ത് എന്ന നിലയിലായിരുന്നു ലൊക്കേഷനിൽ അദ്ദേഹത്തിന്റെ പെരുമാറ്റം. ഏതു കാര്യവും എപ്പോഴും പറയാം. എന്തുകാര്യവും ചർച്ചചെയ്യാം; സീനുകൾ പരസ്പരം മാറ്റണമെങ്കിൽ അതുൾപ്പെടെ. <യൃ> <യൃ>പൃഥ്വിരാജ് നന്നായി വായിക്കും, പല ഭാഷകൾ നന്നായി ഉപയോഗിക്കും. പലപ്പോഴും എന്റെ ചിന്തകൾ ക്കപ്പുറം കഥാപാത്രത്തിന്റെ സ്‌ഥാനത്തേക്ക് പൃഥ്വിക്ക് ഉയരാനാകുന്നത് ഭാഷാ പ്രയോഗ ത്തിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം മൂലമാണ്. ആ അറിവും ഭാഷയും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ഒരുപാടു സ്‌ഥലത്ത് അദ്ദേഹത്തിന്റെ തിരുത്തലുകൾ ഉണ്ടായിട്ടുണ്ട്. രാജു ഈ സിനിമയിൽ ചില ഡയലോഗുകൾ എഴുതിയിട്ടുണ്ട്. എന്നിലുള്ള വിശ്വാസവും അദ്ദേഹത്തിന്റെ സൗഹൃദവും കൊണ്ടാണ് പൃഥ്വി അതിനു സ്വാതന്ത്ര്യമെടുക്കുന്നത്. അദ്ദേഹം തിരക്കഥ തിരുത്തി എന്ന മട്ടിലാവും പലപ്പോഴും വാർത്തകൾ. ആ തിരുത്തലുകളെല്ലാം എന്റെ മനസറിഞ്ഞിട്ടാണ്. സൗഹൃദത്തിന്റെ ഭാഗമായുള്ള തിരുത്തലുകളാണ് എല്ലാം. പൃഥ്വി ഒരു പ്രശ്നക്കാരനായി ഈ നിമിഷംവരെ ഫീൽ ചെയ്തിട്ടില്ല.<യൃ><യൃ><യ>ഇനി നാദിർഷയ്ക്കൊപ്പം<യൃ> <യൃ>ഛായാഗ്രഹണം ഏറെ സന്തോഷകരം. ഒരു ഡയറക്ടറുടെ ആശയങ്ങളും എന്റെ ആശയങ്ങളും സമന്വയിപ്പിച്ചു പുതിയ ഒന്നായി എടുക്കുക എന്നതിൽ ക്രിയേറ്റിവിറ്റിയുണ്ട്. അതു ഞാൻ എപ്പോഴും എൻജോയ് ചെയ്യുന്നു. ആളുകൾ എന്നെ അറിഞ്ഞുതുടങ്ങിയതു ദൃശ്യത്തിന്റെ കാമറാമാൻ എന്ന പേരിലാണ്. അതിനു മുമ്പും ഞാൻ കുറച്ചു നല്ല സിനിമകൾ അദ്ധ്വാനിച്ചു ചെയ്തിരുന്നു. അപ്പോഴൊന്നും നാട്ടുകാരറിഞ്ഞില്ല. പിന്നീടു പാപനാശത്തിലും അവസരംകിട്ടി. കമലഹാസനൊപ്പം ഒരു പടം ചെയ്യുക എന്നത് എക്കാലത്തെയും സ്വപ്നമായിരുന്നു. ദൃശ്യം കാരണമാണ് അതു സംഭവിച്ചത്.<യൃ> <യൃ>ഡയറക്ടറായിക്കഴിഞ്ഞാൽ സിനിമാറ്റോഗ്രഫി ചെയ്യാൻ പറ്റില്ല, പാടില്ല എന്നിങ്ങനെയൊന്നുമില്ല. സിനിമാറ്റോഗ്രഫി ഒരു ഡയറക്ടറുടെ കീഴിൽ നിന്നു ചെയ്യേണ്ട ജോലിയാണ്. ഡയറക്ടറെയും ആ കഥയെയും ഉൾക്കൊള്ളാനായാൽ പിന്നെ എന്തുകൊണ്ട് സിനിമാറ്റോഗ്രഫി ചെയ്യാൻ പാടില്ല? ഞാൻ അടുത്തു ചെയ്യുന്നതും ഛായാഗ്രഹണമാണ് – നാദിർഷയുടെ പുതിയ ചിത്രം ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ.’<യൃ> <യൃ>ഞാൻ മറ്റു ഡയറക്ടർമാരുടെ സിനിമകൾ ചെയ്യുമ്പോൾ എന്റെ മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ അവരുമായി പങ്കിടാറുണ്ട്. അവസാന വാക്ക് ഡയറക്ടറുടേതാണ്. അതിനാൽ സ്വീകരിച്ചില്ലെങ്കിൽ വലിയ വിഷമമോ സ്വീകരിച്ചാൽ അതിയായ സന്തോഷമോ തോന്നാറില്ല. പകരം എൻഗേജ് ചെയ്തു വർക്ക് ചെയ്യുന്നതിന്റെ ഒരു സുഖം – ടീം വർക്കിന്റെ ഒരു സുഖം – കിട്ടാറുണ്ട്. അത്തരം വർക്കുകളാണു കൂടുതലും സ്വീകരിക്കുന്നത്. എന്റെ രീതി ഇഷ്‌ടപ്പെടുന്നവരാണ് കാമറ ചെയ്യാൻ വിളിക്കുന്നത്. വെറും സൗഹൃദത്തിന്റെ പേരിൽ ആരും വിളിക്കാറില്ല. <യൃ><യൃ><യ>കാഴ്ചകൾ, കാഴ്ചപ്പാടുകൾ<യൃ> <യൃ>എന്റെ കാഴ്ചപ്പാടിൽ എനിക്ക് ശരി എന്നു തോന്നുന്ന കാര്യങ്ങളാണു ചെയ്യുന്നത്; ജീവിതത്തിലും സിനിമയിലും. പെർഫക്ഷനിൽ ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു. പലരുമായി സംസാരിച്ചു പരസ്പരമുള്ള അറിവുകൾ പങ്കിടുമ്പോഴാണ് സിനിമ മറ്റൊരു തലത്തിലേക്ക് ഉയരുന്നത്. മനസിൽ ഇനിയും ചില പ്രോജക്ടുകളുണ്ട്. എടുത്തുചാടി ചെയ്യുന്നില്ല. ഹിന്ദി ചിത്രങ്ങൾക്കു കാമറ ചെയ്യണമെന്നുണ്ട്,.<യൃ><യൃ>കുടുംബത്തിന്റെ ആത്മാർഥ പിന്തുണയില്ലെങ്കിൽ സ്വസ്‌ഥമായി ജോലി ചെയ്യാനാവില്ല. ഭാര്യ മഞ്ജുപിള്ള സിനിമയിൽ തന്നെ ഉള്ള ആളായതിനാൽ ഞങ്ങൾ പരസ്പരം മനസിലാക്കുന്നു. ആ സപ്പോർട്ടിന്റെ ബലത്തിലാണ്് ഈ സിനിമ ചെയ്യാനായത്. മകൾ ദയ ഒമ്പതിലേക്ക്. തിരുവനന്തപുരത്താണു താമസം.<യൃ><യൃ><ശാഴ െൃര=/ളലമേൗൃല/ഖമാലബെഅഹശരല03.ഷുഴ മഹശഴി=ഹലളേ><യൃ><യൃ><യ>തയാറാക്കിയത്: ടി.ജി. ബൈജുനാഥ്