അണിയാൻ സിംപിൾ; കാണുമ്പോൾ എലഗന്റ്
അണിയാൻ സിംപിൾ; കാണുമ്പോൾ എലഗന്റ്
Saturday, March 19, 2016 3:14 AM IST
ട്രെൻഡിയായ ആഭരണങ്ങളാൽ നിറഞ്ഞതാണ് ഇന്നത്തെ പെൺകുട്ടികളുടെയെല്ലാം ആഭരണപ്പെട്ടികൾ. അത് തനിസ്വർണത്തിൽ തീർത്തതു തന്നെയാകണമെന്ന ഒരു നിർബന്ധവും അവർക്കില്ല. ഇനാമൽ വർക്കോ, റോഡിയം, വൈറ്റ് ഗോൾഡ് അങ്ങനെ എന്തിൽ ചെയ്തതായാലും സിംപിൾ ആൻഡ് എലഗന്റ് ലുക്ക് നൽകണം. അത്തരം ആഭരണങ്ങളുടെ വലിയൊരു നിര തന്നെയൊരുക്കി പെൺമനം കവരുകയാണു പറക്കാട്ട് ജുവൽസ്. <യൃ><യൃ>ഹെവി ആഭരണങ്ങൾ അരങ്ങൊഴിഞ്ഞ് ലൈറ്റായ ആഭരണങ്ങൾ അരങ്ങു വാഴുന്ന കാലമാണിതെന്നു പറക്കാട്ട് ജുവൽസ് മാനേജിംഗ് പാർട്ണർ പ്രീതി പറയുന്നു. വള, കമ്മൽ, നെക്ലേസ് അങ്ങനെ ഏതിലും സിംപിളായവയെയാണ് പുത്തൻ കാലം തിരയുന്നത്. <യൃ><യൃ>കമനീയം ത്രീ ടോൺ ആഭരണങ്ങൾ<യൃ><യൃ>ത്രീ ടോൺ ആഭരണങ്ങൾക്ക് ഇന്ന് ആവശ്യക്കാരേറെയാണ്. ഓറഞ്ച്, പച്ച, മഞ്ഞ എന്നിങ്ങനെ മൂന്നു നിറങ്ങളുടെ കോമ്പിനേഷൻ വരുന്നവയാണിത്. വളരെ ലൈറ്റാണെന്നുള്ളത് കൂടുതൽ ആകർഷകമാക്കുന്നു. <യൃ><യൃ>ഡയമണ്ട് ആഭരണങ്ങൾ<യൃ><യൃ>അൺകട്ട് ഡയമണ്ട് ആഭരണ സെറ്റുകൾക്കും ആവശ്യക്കാരേറെയാണ്. മൂന്നു ലെയറുകളായി അതിൽ ചെറിയ ദൈവികരൂപങ്ങളും മറ്റും പിടിപ്പിച്ചിട്ടുള്ള മാലകൾ, കഥകളി രൂപങ്ങൾ, മയിൽ, രുദ്രാക്ഷം എന്നിവ ലോക്കറ്റായി വരുന്ന നെക്ലേസുകൾ എന്നിവയും മനം കവരുന്ന ഡിസൈനുകളാണ്. റോഡിയം, വൈറ്റ് ഗോൾഡ് എന്നിവയിൽ ഡയമണ്ട് പതിപ്പിച്ചിട്ടുള്ള വളകൾ, ബ്രേസ് ലെറ്റുകൾ എന്നിവയാണ് ആഭരണ ശ്രേണിയിലെ മറ്റു മിന്നും താരങ്ങൾ. ഒറിജിനൽ ഡയമണ്ടിന്റെ വില സാധാരണക്കാർക്ക് താങ്ങാനാവാത്തതായതിനാൽ അമേരിക്കൻ ഡയമണ്ട്, കൊറിയൻ ഡയമണ്ട് എന്നിവയാണ് ഇവർ ഉപയോഗിക്കുന്നത്. പറക്കാട്ട് ജുവൽസിൽ രണ്ടു വില ശ്രേണിയിലുള്ള ആഭരണങ്ങളാണുള്ളത്. <യൃ><യൃ><ശാഴ െൃര=/ളലമേൗൃല/്യീൗബ2016ാമൃരവ19ൂമ3.ഷുഴ മഹശഴി=ഹലളേ><യൃ><യൃ>പറക്കാട്ട് കല്യാണി ആഭരണങ്ങൾ<യൃ><യൃ>പറക്കാട്ട് കല്യാണി ശ്രേണിയിലുള്ള ആഭരണങ്ങൾ വാങ്ങിയാൽ അവ മാറ്റി മാറ്റി വാങ്ങാനുള്ള അവസരമുണ്ട്. ആദ്യമെടുത്ത ആഭരണം കടയിൽ കൊടുത്താൽ അതിനു പകരം മറ്റെന്തെങ്കിലും ആഭരണം എടുക്കാം. ആദ്യത്തെ തവണ ഈ മാറ്റം സൗജന്യമാണ്. രണ്ടാമത്തെ തവണമുതൽ 50 ശതമാനം വില നൽകണം. ഇതങ്ങനെ തുടർന്നു കൊണ്ടിരിക്കുന്ന പ്രക്രിയയാണ്. കല്യാണി ശ്രേണിയിലുള്ള ആഭരണങ്ങളുടെ തുടക്ക വില 60 രൂപയാണ്. <യൃ><യൃ>പറക്കാട്ട് ജുവൽസ് ആഭരണങ്ങൾ<യൃ><യൃ>പറക്കാട്ട് ജുവൽസ് ആഭരണങ്ങളാണ് രണ്ടാമത്തെ ശ്രേണി അവയുടെ വില 500 രൂപ മുതൽ 30000 വരെയാണ്. <യൃ><യൃ>വിവാഹവേളയിൽ ട്രെഡിഷണലാണ് എന്നാൽ അൽപ്പം മോഡേണും<യൃ><യൃ>ട്രെഡിഷണലിന്റെയും മോഡേണിന്റെയും ഒരു ഫ്യൂഷനാണ് വിവാഹ ആവശ്യക്കാരുടെ താൽപര്യം. പാലക്ക, നാഗപടം, കാശുമാല, ദശാവതാരം വള, രാമായണം വള, അഷ്‌ടലക്ഷ്മി വള, താലി, പൂത്താലി, മുല്ലമൊട്ടുമാല എന്നിവയ്ക്കെല്ലാം നല്ല ഡിമാൻഡാണ്. മുസ്ലിം വിവാഹങ്ങൾക്കും പരമ്പരാഗത ഡിസൈനുകളാവശ്യപ്പെട്ടു വരുന്നവരാണ് കൂടുതലും. ക്രിസ്ത്യൻ വിവാഹങ്ങൾക്ക് ഡയമണ്ട് അല്ലെങ്കിൽ സ്റ്റോൺ പതിപ്പിച്ച സിംപിളായ ആഭരണങ്ങൾക്കാണ് ആവശ്യക്കാർ. കുന്ദൻ വർക്ക് ചെയ്ത ആഭരണങ്ങൾ, പൊൾക്കി ഡിസൈൻ ആഭരണങ്ങൾ എന്നിവയെല്ലാം നല്ല രീതിയിൽ വിറ്റുപോകുന്ന ഡിസൈനുകളാണ്. ചെട്ടിനാട് കളക്ഷനും ആവശ്യക്കാർ ഏറെയുണ്ട്. പരമ്പരാഗതമായ കേരള ഡിസൈനുകൾ കേരളത്തിൽ തന്നെയുള്ളവരാണ് പണിയുന്നതും ഡിസൈനുകൾ ചെയ്തുകൊടുക്കുന്നതും. കൂടാതെ ഇറ്റാലിയൻ, കൊൽക്കത്ത, സിംഗപ്പൂർ, ബംഗാളി, ബോംബെ, ഹൈദരാബാദ് എന്നീ എക്സ്ക്ലൂസീവ് കളക്ഷനുകൾ ഇറക്കുതിചെയ്യുന്നുമുണ്ട്. അറബിക് ഡിസൈനിംഗ് കളക്ഷനുകൾ പ്രധാനമായും അറബ് രാജ്യങ്ങളെ ഉദ്ദേശിച്ചാണ്. സ്വർണാഭരണങ്ങളിൽ ഉപയോഗിക്കുന്ന അതെ ക്വാളിറ്റിയിലുള്ള കല്ലുകളും മറ്റുമാണ് ഇവരും ഉപയോഗിക്കുന്നത്. <യൃ><യൃ>നിത്യവും ഫാഷനബിളാകാം<യൃ><യൃ>അധ്യാപികമാർ, ബാങ്ക് ഉദ്യോഗസ്‌ഥമാർ എന്നിവരെല്ലാം നിത്യോപയോഗത്തിനാവശ്യമായ ആഭരണങ്ങളുടെ ആവശ്യക്കാരാണ്. പേൾ, മുത്ത് എന്നിവ കൊണ്ടുള്ള ചെറിയതും എന്നാൽ പ്രൗഢി തോന്നിക്കുന്നതുമായ ആഭരണങ്ങളാണ് അവർക്കാവശ്യം. മാറി മാറി ഉപയോഗിക്കാം എന്നും ഫാഷനബിളായും ട്രെൻഡിയായും സുരക്ഷിതമായും നടക്കാം എന്നതാണ് ഇത്തരം ആഭരണങ്ങളെ ജനപ്രിയമാക്കുന്നത്. <യൃ>റൂബി, എമിറാൾഡ് തുടങ്ങിയ പ്രഷ്യസ് സ്റ്റോണുകളും പറക്കാട്ട് ജുവൽസിൽ ലഭ്യമാണ്. സമ്മാനമായി നൽകാൻ ടെറാകോട്ടയിൽ തീർത്ത് സ്വർണം പൂശിയ ദൈവികരൂപങ്ങൾ, ആലിലയിൽ പതിപ്പിച്ച രൂപങ്ങൾ എന്നിവയും ഇവർ ഒരുക്കിയിട്ടുണ്ട്.<യൃ><യൃ>നൊമിനിറ്റ ജോസ്<യൃ><യൃ><ശാഴ െൃര=/ളലമേൗൃല/്യീൗബ2016ാമൃരവ19ൂമ4.ഷുഴ മഹശഴി=ഹലളേ><യൃ>