’സ്പ്രിങ്ങ് ചെയിൻ’
’സ്പ്രിങ്ങ് ചെയിൻ’
Wednesday, March 2, 2016 3:38 AM IST
<യ> കാമ്പസ് ട്രെൻഡ്സ്/സീമ<യൃ><യൃ>ഒരു മാലയിട്ടിരുന്ന സ്‌ഥാനത്ത് രണ്ടുമാല.., അതും വളരെ നീളത്തിലുള്ളത്. അതാണു ന്യൂജൻ ട്രെൻഡ്. ടീനേജേഴ്സിനെ ലക്ഷ്യമിട്ട് ഇറങ്ങിയ ഡബിൾ സ്പ്രിങ്ങ് ചെയിനുകൾ വിപണി കീഴടക്കുകയാണ്.<യൃ><യൃ>അലുമിനിയം സ്പ്രിങ്ങിലാണ് നീളത്തിലുള്ള ഈ മാല നിർമിച്ചിരിക്കുന്നത്. രണ്ടു മാലകൾ ചേർത്തെടുത്തിട്ടു അതിന്റെ അടിഭാഗം ഒന്നിച്ചു കൂട്ടിക്കെട്ടിയിടുന്ന സ്റ്റൈലിലാണ് സ്പ്രിങ്ങ് ചെയിനുകൾ. രണ്ടു മാലകൾക്കും വ്യത്യസ്ത നിറങ്ങളായിരിക്കും. മാലകൾ ചേർന്നുവരുന്ന അടിഭാഗത്ത് സ്വർണനിറമുള്ള ചെറിയ മുത്തുകൾ പിടിപ്പിച്ചിട്ടുണ്ടാകും. ഈ മുത്തുകൾ ഒന്നുചേർന്നു കിടക്കുമ്പോൾ ലോക്കറ്റ് ആണെന്നേ തോന്നൂ. <യൃ><യൃ>ജീൻസ്, സാരി, ചുരിദാർ തുടങ്ങി ഏതു വസ്ത്രത്തോടൊപ്പവും ഈ മാല അണിയാമെന്നതുകൊണ്ട് ടീനേജേഴ്സിനും സ്പ്രിങ്ങ് ചെയിനോടുള്ള താൽപര്യവും ഏറെയാണ്. <യൃ><യൃ>മൾട്ടി കളർ ആയതിനാൽ ഡ്രസ് മാച്ച് അനുസരിച്ചു ധരിക്കാം. പിങ്കും ഗോൾഡനും, പിങ്കും വൈറ്റും, ഗോൾഡനും ബ്ലാക്കും, ഗോൾഡനും മഞ്ഞയും, ഗോൾഡനും റെഡും, ഗോൾഡനും ബ്ലൂവും. എന്നിങ്ങനെയുള്ള കളർ കോമ്പിനേഷനുകളാണ് ഫാസ്റ്റ് മൂവിങ്ങ്. 200 രൂപ മുതലാണ് ഇവയുടെ വില.<യൃ><യൃ>