പഴയമയും പുതുമയും ഒന്നിക്കുന്ന വിവാഹാഭരണങ്ങൾ
പഴയമയും പുതുമയും ഒന്നിക്കുന്ന വിവാഹാഭരണങ്ങൾ
Thursday, December 31, 2015 6:09 AM IST
ശരീരം മുഴുവൻ സ്വർണത്തിൽ പൊതിഞ്ഞ് കതിർമണ്ഡപത്തിലേക്ക് എത്തുന്ന വധു കേരളത്തിലെ വിവാഹവേദിയിലെ പണ്ടത്തെ കാഴ്ചയായിരുന്നു. ഇന്ന് ആ കാഴ്ചപ്പാടിന് മാറ്റം വന്നിരിക്കുന്നു. എന്തിനും ഏതിനും പുതുമ തേടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്വർണാഭരണങ്ങളുടെ കാര്യത്തിലും ഇതു വ്യത്യസ്തമല്ല. സിംപിൾ ആയ ന്യൂജനറേഷൻ ആഭരണങ്ങളാണ് വിവാഹദിനത്തിലേക്കായി യുവത്വം ഇഷ്‌ടപ്പെടുന്നത്. എങ്കിലും വിവാഹത്തിന്റെ കാര്യം വരുമ്പോൾ ബന്ധുക്കളുടെയും വീട്ടുകാരുടെയും താൽപര്യത്തിനാണ് പലരും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്..

മതവിഭാഗമനുസരിച്ച് ആഭരണങ്ങൾ<യൃ><യൃ>വ്യത്യസ്ത മതവിഭാഗങ്ങൾക്ക് വിവാഹച്ചടങ്ങുകളിലെന്നപോലെ ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതിലും ചില വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണു വസ്തുത. ഹൈന്ദവവിവാഹങ്ങളിൽ ഇപ്പോഴും പരമ്പരാഗതമായ ഡിസൈനുകൾക്കാണ് മുൻതൂക്കം. പുതിയതരം സ്വർണാഭരണങ്ങളാണ് ക്രൈസ്തവർക്കിടയിൽ ട്രെൻഡ്. ഡയമണ്ടും കല്ലുവച്ച ആഭരണങ്ങളുമെല്ലാം വിവാഹത്തിനു കൂടുതലായി ഉപയോഗിക്കുന്നതും ക്രൈസ്തവർ തന്നെ.

സങ്കീർണമായ ഡിസൈനുകളിലുള്ളതും കാഴ്ചക്കാരുടെ കണ്ണു മഞ്ഞളിപ്പിക്കുന്നതുമായ ആഭരണങ്ങൾക്കാണത്രേ മുസ്്ലിം വിഭാഗത്തിനിടയിൽ പ്രിയം. തർക്കിഷ്–അറബിക് ശൈലിയിലുള്ള വിദേശ ഡിസൈനുകളും മുസ്്ലിം മതവിഭാഗം വിവാഹദിവസത്തിനായി തെരഞ്ഞെടുക്കുന്നു. വിവാഹദിവസം ഉപയോഗിക്കുന്ന ആഭരണങ്ങളുടെ എണ്ണത്തിൽ ആരും മോശമല്ലെങ്കിലും പൊതുവെ ഹിന്ദുവിഭാഗക്കാരാണ് ഏറ്റവുമധികം ആഭരണങ്ങളണിഞ്ഞ് വിവാഹത്തിനെത്തുന്നത്. പണ്ട് വധു മാത്രമാണ് സ്വർണാഭരണങ്ങളിഞ്ഞ് ഒരുങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ വിവാഹ പാർട്ടിക്കെത്തുന്ന ചിലരും വധുവിനെ കടത്തിവെട്ടുന്ന തരത്തിൽ പൊന്നിൽ കുളിച്ചെത്താൻ ആഗ്രഹം കാണിക്കുന്നു.<യൃ><യൃ>കല്യാണം കൂടാൻ അപൂർവയും സെനീനയും<യൃ><യൃ>കാതിൽ അലുക്കുപോലെ തൂങ്ങിക്കിടന്ന് നടക്കുമ്പോൾ ചെറുതായി ഇളകിയാടുന്ന ജിമിക്കി കമ്മലുകളെ യുവത്വം നെഞ്ചിലേറ്റിയ ഒരു കാലമുണ്ടായിരുന്നു. ന്യൂജനറേഷൻ ആഭരണങ്ങളുടെ വരവിൽ അല്പം നിറം മങ്ങിയെങ്കിലും ജിമിക്കി പോലുള്ള ആഭരണങ്ങൾക്ക് ഇപ്പോഴും ആരാധകർ ഉണ്ട്. മുഖം മിനുക്കിയ പരമ്പഗരാഗത ആഭരണങ്ങൾ ഇപ്പോൾ പ്രത്യേക ബ്രാൻഡുകൾ ആയി വിപണിയിലെത്തുന്നു.<യൃ><യൃ>ചെട്ടിനാട് ആഭരണങ്ങളോടു പ്രിയം കൂടി<യൃ><യൃ>ചെട്ടിനാട് ഉൾപ്പെടെയുള്ള പുരാതനവും പരമ്പരാഗതവുമായ ആഭരണങ്ങൾ അപൂർവ, വേദ എന്നീ ബ്രാൻഡുകളാക്കിയാണ് ്വല്ലറി ഗ്രൂപ്പായ ജോയ് ആലൂക്കാസ് വിപണിയിലെത്തിക്കുന്നത്. ഹൈന്ദവക്ഷേത്രങ്ങളുടെ രൂപകൽപനയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ചിരിക്കുന്ന ആഭരങ്ങളാണ് വേദ. കാഴ്ചയിൽ രാജകീയ പ്രൗഢിയുള്ള ഇവയ്ക്ക് വിലയും കൂടുതലാണ്.<യൃ><യൃ>തുർക്കി, ഇറ്റലി, ബഹ്റിൻ, ദുബായ് എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങൾ ഒരേസമയം ലളിതവും അത്യാകർഷകവുമാണ്. സെനീന എന്ന ബ്രാൻഡിലെത്തുന്ന ഇത്തരം ആഭരണങ്ങൾ ചെറുപ്പക്കാർ കൂടുതലായി തെരഞ്ഞെടുക്കുന്നു.<യൃ><യൃ><യ> ഡയമണ്ട്...സ്പെഷൽ ആഗ്രഹിക്കുന്നവർക്ക് <യൃ><യൃ>‘ഇത് പൊന്നിൽ തീർത്ത ബന്ധം’ ജോയ് ആലൂക്കാസിന്റെ പരസ്യവാചകം പോലെ വൈവാഹികബന്ധം പൊന്നിലാണ് തീർക്കുന്നതെന്ന് വിശ്വസിക്കുന്നവരാണ് മലയാളികളിലേറെയും. എന്നാൽ അടുത്തകാലത്ത് ഡയമണ്ട് ആഭരണങ്ങളോടും വിവാഹപാർട്ടികൾക്കു പ്രിയമേറിവരുന്നതായി ആഭരണ വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. വിവാഹത്തിനു തിളക്കം കൂട്ടാൻ സ്പെഷൽ ആയി എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഡയമണ്ടിൽ ഒരു കൈനോക്കുന്നത്. അതിസമ്പന്നർ മാത്രം വിവാഹാഭരണമാക്കിയിരുന്ന വജ്രാഭരണങ്ങൾ ഇപ്പോൾ സാധാരണക്കാരും തെരഞ്ഞെടുക്കുന്നതിനു പിറകിലെ രഹസ്യം ഡയമണ്ടിന്റെ റീസെയിൽ വാല്യു സംബന്ധിച്ച ആശങ്കകൾ ഗണ്യമായി കുറഞ്ഞുവെന്നതാണ്.<യൃ>ഉപഭോക്‌താവിന്റെ ബജറ്റിന് അനുസരിച്ച് മിനുക്കുപണികൾ ചെയ്തതും ചെയ്യാത്തതുമായ ഡയമണ്ട് ആഭരണങ്ങൾ ഇപ്പോൾ ലഭ്യമാണ്. പോളിഷ് ചെയ്ത ഡയമണ്ട് ആഭരണങ്ങൾക്ക് അൺകട്ട് ആഭരണങ്ങളെക്കാൾ തിളക്കവും ആകർഷണീയതയും കൂടുതലായിരിക്കും. പോളിഷ് ചെയ്ത ആഭരണങ്ങൾക്ക് കാരറ്റിന് എഴുപതിനായിരത്തിനു മുകളിൽ വിലവരുമ്പോൾ അൺകട്ട് ആഭരണങ്ങൾ 6000 രൂപ മുതൽ ലഭ്യമാണ്. വെറൈറ്റികൾക്കനുസരിച്ച് പ്രൈഡ്, എലഗാൻസ, മാഗ്നസ്, ബൊക്കെ തുടങ്ങിയ ബ്രാൻഡുകളിലായി വജ്രാഭരണങ്ങൾ വിപണിയിലെത്തുന്നു.<യൃ><യൃ>റീസെയിൽ വാല്യു, ആശങ്ക വേണ്ടേ വേണ്ട...<യൃ><യൃ>ഗുണമേൻമ ഉറപ്പാക്കിയ വജ്രാഭരണങ്ങളുടെ റീസെയിൽ വാല്യു ഒരിക്കലും കുറയുന്നില്ലെന്ന് പ്രമുഖ ആഭരണ വ്യാപാരികൾ ഉറപ്പുതരുന്നു. വിൽക്കേണ്ടിവരുമ്പോഴോ മാറ്റിയെടുക്കുമ്പോഴോ സ്വർണത്തിനെന്നപോലെ പണിക്കൂലി മാത്രമാണ് ഉപഭോക്‌താവിന് നഷ്‌ടമാകുന്നത്. അണിഞ്ഞു നടക്കുമ്പോഴുള്ള പ്രൗഢി കണക്കാക്കുമ്പോൾ ഇത് ഒരു നഷ്‌ടമായി കണക്കാക്കേണ്ട കാര്യമേയില്ലത്രേ.<യൃ><യൃ><യ> –അജിൽ നാരായണൻ<യൃ>ഫോട്ടോ, ഗസൂൺജി<യൃ>വിവരങ്ങൾക്ക് കടപ്പാട്: ജോയ് ആലൂക്കാസ് ജ്വല്ലറി, തൃശൂർ