ടാപ്പിംഗ് ഒരു ഹരം , വെറും വ്യായാമം മാത്രം... അതാണ് ഗോപാലാകൃഷ്ണൻ
ടാപ്പിംഗ് ഒരു ഹരം , വെറും  വ്യായാമം മാത്രം...  അതാണ് ഗോപാലാകൃഷ്ണൻ
Tuesday, September 21, 2021 1:47 PM IST
വ​ട​ക്ക​ഞ്ചേ​രി: അം​ഗീ​കാ​ര​ങ്ങ​ളും ആ​ദ​ര​വു​ക​ളും മാ​താ​പി​താ​ക്ക​ൾ​ക്ക് സ​മ​ർ​പ്പി​ച്ച് വിനയാന്വതനാകുയാണ് റ​ബ​ർ ടാ​പ്പ​ർ കം ​എ​ൻ​ജി​നി​യ​റാ​യ ഇരുപത്തേഴുകാരനായ ഗോ​പാ​ല​കൃ​ഷ്ണ​ൻ.

പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​യി മൂ​ന്നു സ്കൂ​ളു​ക​ൾ ഹൈ​ടെ​ക് ആ​ക്കു​ന്ന​തി​ന് 13 കോ​ടി രൂ​പ​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത് കി​ഴ​ക്ക​ഞ്ചേ​രി ക​ണി​ച്ചി പ​രു​ത സ്വ​ദേ​ശി​യാ​യ ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ്. പ​ത്തി​രി​പ്പാ​ല സ്കൂ​ളി​ൽ അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ കെ​ട്ടി​ട നി​ർമാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ഉ​ദ്ഘാ​ടനം ക​ഴി​ഞ്ഞ ദി​വ​സമാണ് നടന്നത്.

ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ എം​എ​ൽ​എ അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി, ഗോ​പാ​ല​കൃ​ഷ്ണ​നെ പ്ര​ത്യേ​ക ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങു​ന്പോ​ൾ ത​ന്‍റെ മ​ന​സ് നി​റ​യെ അ​ച്ഛ​നും അ​മ്മ​യു​മായിരുന്നുവെന്നും ത​ന്‍റെ മി​ക​വു​ക​ൾ​ക്കെ​ല്ലാം പി​ന്തു​ണ​യും പ്ര​ചോ​ദ​ന​വും അ​വ​രാ​ണെ​ന്നും ഗോ​പാ​ല​കൃ​ഷ​ണ​ൻ പ​റ​ഞ്ഞു.

കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​നു കീ​ഴി​ലു​ള്ള വാ​പ്പ്കോ​സി​ലെ എ​ൻ​ജി​നി​യ​റാ​ണ് യൂ​ത്ത്ഫ്ര​ണ്ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ. ക​ണി​ച്ചി​പ​രു​ത​ക്ക​ടു​ത്ത് പീ​ച്ചി കാ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കു​ന്നേ​ൽ എ​സ്റ്റേ​റ്റി​ലെ റ​ബ​ർ​ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളായ ആ​ന​ന്ദ​നും ഈ​ശ്വ​രി​യുമാണ് മാതാപിതാക്കൾ.

പ​ത്തു വ​യ​സു മു​ത​ൽ ഗോ​പാ​ല​കൃ​ഷ്ണ​നും ഈ ​തോ​ട്ട​ത്തി​ലെ ടാ​പ്പ​റാ​ണ്. ത​മി​ഴ്നാട് സ്വ​ദേ​ശി​ക​ളാ​യ ഈ ​കു​ടും​ബം ക​ഴി​ഞ്ഞ 23 വ​ർ​ഷ​മാ​യി ടാ​പ്പിം​ഗ് തൊ​ഴി​ലു​മാ​യി കു​ന്നേ​ൽ എ​സ്റ്റേ​റ്റി​ലു​ണ്ട്.

പു​ല​ർ​ച്ചെ മൂ​ന്നി​ന് ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഒ​രു ദി​വ​സം ആ​രം​ഭി​ക്കും. രാ​വി​ലെ എ​ട്ടു വ​രെ അ​ച്ഛ​നും അ​മ്മ​ക്കു​മൊ​പ്പമാണ് റ​ബ​ർ ടാ​പ്പിം​ഗ്. എ​സ്റ്റേ​റ്റി​ലെ നാ​ലാ​യി​ര​ത്തോ​ളം മ​ര​ങ്ങ​ളി​ൽ 300 മ​രം ഗോ​പാ​ല​കൃ​ഷ്ണ​ൻ വെ​ട്ടി പാ​ലെ​ടു​ക്കും. പി​ന്നെ സൈ​റ്റ് സൂ​പ്പ​ർ​വൈ​സ​റാ​യ എ​ൻ​ജി​നിയ​റു​ടെ കു​പ്പാ​യ​മ​ണി​യും. ഒ​ന്പ​തിന് സൈ​റ്റി​ലെ​ത്തും.

എ​സ്റ്റേ​റ്റി​ൽ നി​ന്നും നാ​ല് കി​ലോ​മീ​റ്റ​റോ​ളം ദു​ർ​ഘ​ട​മാ​യ കാ​ട്ടു​വ​ഴി താ​ണ്ടി വേ​ണം ടാ​ർ റോ​ഡി​ലെ​ത്താ​ൻ. വൈ​കീ​ട്ട് ജോ​ലി സ​മ​യം ക​ഴി​ഞ്ഞ് പി​ടി ടീ​ച്ച​റു​ടെ വേ​ഷ​വും അ​ണി​യും. തി​രി​ച്ച് വീ​ട്ടി​ലെ​ത്തു​ന്പോ​ൾ രാ​ത്രി എട്ടു മ​ണി​യാ​കും. കു​ളി ക​ഴി​ഞ്ഞ് സു​ഹൃ​ദ്ബ​ന്ധ​ങ്ങ​ളെ​ല്ലാം പു​തു​ക്കി കു​റച്ചു സ​മ​യം വി​ശ്ര​മം. പി​ന്നെ നാ​ലോ അ​ഞ്ചോ മ​ണി​ക്കൂ​ർ ഉ​റ​ക്കം.


ഗോ​പാ​ല​കൃ​ഷ്ണ​ന് ടാ​പ്പിം​ഗ് ഒ​രു ഹ​ര​മാ​ണ്. ജോ​ലി​ക്കു മു​ന്പു​ള്ള വ്യാ​യാ​മം. ഏ​ഴാം ക്ലാ​സു മു​ത​ൽ ഹെ​ഡ് ലൈ​റ്റ് വെ​ച്ച് ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന വി​ദ​ഗ്ദ്ധ ടാ​പ്പ​റാ​യി ഗോ​പാ​ല​കൃ​ഷ്ണ​ൻ മാ​റി​യി​രു​ന്നു.

ചി​റ്റി​ല​ഞ്ചേ​രി സ്കൂ​ളി​ലാ​യി​രു​ന്നു ഹൈ​സ്കൂ​ൾ പഠനം. സ്കൂ​ൾ പ​ഠ​ന​കാ​ലം ഗോ​പാ​ല​കൃ​ഷ്ണ​നു അ​ത്യ​ധി​കം ക​ഷ്ട​പ്പാ​ടു നി​റ​ഞ്ഞ​താ​യി​രു​ന്നെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. ടാ​പ്പിം​ഗ് ക​ഴി​ഞ്ഞ് നാ​ല് കി​ലോ​മീ​റ്റ​ർ കാ​ട്ടു​പാ​ത​ക​ളി​ലൂ​ടെ ന​ട​ന്നു വേ​ണം ബ​സ് എ​ത്തു​ന്ന പ​നം​കു​റ്റി​യി​ലെ​ത്താ​ൻ. സ്കൂ​ൾ വി​ട്ട് തി​രി​ച്ചെ​ത്തു​ന്പോ​ൾ രാ​ത്രി​യാ​കും. വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലാ​യി​രു​ന്നു സി​വി​ൽ എ​ൻ​ജീ​നി​യ​റിം​ഗ് പ​ഠ​നം.

വേ​ഗ​ത​യേ​റി​യ ഓ​ട്ട​ക്കാ​ര​നാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ. 400,800 മീ​റ്റ​റാ​ണ് ഇ​ഷ്ട​പ്പെ​ട്ട ഇ​നം. ഇ​തി​ൽ സം​സ്ഥാ​ന, ദേ​ശീ​യ​ത​ലം വ​രെ​യെ​ത്തി നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ ജോ​ലി കി​ട്ടി​യ​പ്പോ​ൾ ഗോ​പാ​ല​കൃ​ഷ്ണ​ൻ ബൈ​ക്ക് വാ​ങ്ങി. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദ്ദേ​ശ​ത്ത് കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. ആ​ന മു​ന്നി​ൽ​പ്പെ​ട്ടാ​ൽ ഉ​റ​ക്കെ ഒന്നു നിലവിളച്ചാൽ പോ​ലും ആ​രും കേ​ൾ​ക്കാ​നി​ല്ലാ​ത്ത വ​ഴി​ക​ളാ​ണ് ഇ​വ​ർ​ക്ക് പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള​ത്.

പ​ല ദി​വ​സ​വും ആ​ന​ക്ക് മു​ന്നി​ൽ​പ്പെ​ട്ട് ആ​രു​ടെ​യൊ​ക്കെ​യോ പ്രാ​ർ​ഥന​യു​ടെ ബ​ല​ത്തി​ലാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് ഓ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം നേ​ടി​യ​ത് ഇ​പ്പോ​ൾ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യ​ക​മാ​കു​ന്നു​ണ്ടെ​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​യു​ന്നു.

ഫ്രാൻസിസ് തയ്യൂർ