റബർ: നന്നായി ടാപ്പു ചെയ്താൽ ഉത്പാദനം വർധിക്കും
റബർ: നന്നായി ടാപ്പു ചെയ്താൽ ഉത്പാദനം വർധിക്കും
Monday, February 19, 2024 1:16 PM IST
ന​ന്നാ​യി ടാ​പ്പു ചെ​യ്യാ​ൻ ചി​ല കാ​ര്യ​ങ്ങ​ൾ അ​റി​ഞ്ഞി​രി​ക്ക​ണം.

1. തോ​ട്ട​ത്തി​ൽ ആ​ദ്യ​മാ​യി ടാ​പ്പിം​ഗ് തു​ട​ങ്ങാ​ൻ പ​റ്റി​യ​തു മാ​ർ​ച്ച്/​ഏ​പ്രി​ൽ മാ​സ​ങ്ങ​ളാ​ണ്.
2. മാ​ർ​ച്ചി​ൽ ടാ​പ്പിം​ഗ് ആ​രം​ഭി​ച്ച​പ്പോ​ൾ ആ​വ​ശ്യ​ത്തി​ന് വ​ണ്ണ​മെ​ത്താ​തി​രു​ന്ന​തു​കൊ​ണ്ട് ടാ​പ്പു ചെ​യ്യാ​തെ വി​ട്ട മ​ര​ങ്ങ​ൾ അ​ടു​ത്ത സെ​പ്റ്റം​ബ​റി​ൽ ആ​വ​ശ്യ​ത്തി​നു വ​ണ്ണ​മെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ടാ​പ്പു​ചെ​യ്തു തു​ട​ങ്ങാം.

3. ടാ​പ്പു ചെ​യ്യേ​ണ്ട​തു റ​ബ​ർ ടാ​പ്പിം​ഗി​ൽ വേ​ണ്ട​ത്ര പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ളാ​യി​രി​ക്ക​ണം.
4. ന​ല്ല മൂ​ർ​ച്ച​യു​ള്ള ക​ത്തി​കൊ​ണ്ടു വേ​ണം ടാ​പ്പു​ചെ​യ്യേ​ണ്ട​ത്.
5. റ​ബ​ർ ക​റ ശേ​ഖ​രി​ക്കാ​ൻ വ​യ്ക്കു​ന്ന പ്ലാ​സ്റ്റി​ക് ചി​ര​ട്ട​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം.

6. സ്വാ​ഭാ​വി​ക ഇ​ല​പൊ​ഴി​ച്ചി​ൽ (വി​ന്‍റ​റിം​ഗ്) കാ​ല​ത്ത് ലാ​ഭ​ക​ര​മാ​യ ആ​ദാ​യം ല​ഭി​ക്കു​മെ​ങ്കി​ൽ ടാ​പ്പിം​ഗ് തു​ട​ർ​ന്നും ന​ട​ത്തേണ്ട​താ​ണ്.
7. ഹെ​ഡ് ലൈ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നേ​രം വെ​ളു​ക്കു​ന്ന​തി​നു മു​ന്പു ത​ന്നെ ടാ​പ്പു ചെ​യ്താ​ൽ വ​ർ​ധി​ച്ച ഉ​ത്പാ​ദ​നം ല​ഭി​ക്കും.
8. ടാ​പ്പു ചെ​യ്യാ​ൻ ജ​ബോം​ഗ് എ​ന്ന ക​ത്തി​യാ​ണ് മി​ച്ചി​ഗോ​ല​ഡ്ജ് ക​ത്തി​യേ​ക്കാ​ൾ മെ​ച്ചം.

9. വെ​ട്ടു​ചാ​ലും ചി​ല്ലും ത​മ്മി​ലു​ള്ള അ​ക​ലം ഏ​താ​ണ്ട് എ​ട്ടു സെ​ന്‍റീ​മീ​റ്റ​ർ ആ​കു​ന്പോ​ൾ ചി​ല്ല് താ​ഴോ​ട്ടി​റ​ക്കി പി​ടി​പ്പി​ക്കേ​ണ്ട​താ​ണ്.
10. അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള റ​ബ​റി​ന​ങ്ങ​ൾ മൂ​ന്നു ദി​വ​സ​ത്തി​ൽ ഒ​രി​ക്ക​ൽ എ​ന്ന രീ​തി​യി​ൽ ടാ​പ്പു​ചെ​യ്യു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ ഒ​രു വ​ർ​ഷം നൂ​റു ടാ​പ്പിം​ഗ് ദി​വ​സ​ങ്ങ​ളെ​ങ്കി​ലും കി​ട്ടാ​ൻ റെ​യി​ൻ ഗാ​ർ​ഡിം​ഗ് അ​ത്യാ​വ​ശ്യ​മാ​ണ്.

11. ഒ​ട്ടു മ​ര​ങ്ങ​ൾ ടാ​പ്പു ചെ​യ്തു തു​ട​ങ്ങ​ണ​മെ​ങ്കി​ൽ ഒ​ട്ടു ബ​ന്ധ​ത്തി​ൽ നി​ന്നു 125 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ 50 സെ​ന്‍റീ​മീ​റ്റ​ർ വ​ണ്ണം എ​ത്തി​യി​രി​ക്ക​ണം.
12. ബീ​ജ​മ​ര​ങ്ങ​ൾ​ക്ക് ത​ര നി​ര​പ്പി​ൽ നി​ന്നും 50 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ 55 സെ​ന്‍റീ​മീ​റ്റ​ർ വ​ണ്ണം എ​ത്തി​യി​രി​ക്ക​ണം.

13. ഒ​ട്ടു​മ​ര​ങ്ങ​ൾ 125 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നി​ന്നും ബീ​ജ​മ​ര​ങ്ങ​ൾ 50 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നി​ന്നു​മാ​ണ് ടാ​പ്പിം​ഗ് തു​ട​ങ്ങേ​ണ്ട​ത്.
14. ഒ​ട്ടു​മ​ര​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത്തെ വ​ശം ആ​താ​യ​ത് ബി-​പാ​ന​ൽ 125 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ത​ന്നെ​യാ​ണു ടാ​പ്പു​ചെ​യ്തു തു​ട​ങ്ങേ​ണ്ട​ത്. എ​ന്നാ​ൽ ബീ​ജ​മ​ര​ങ്ങ​ളു​ടെ ബി-​പാ​ന​ൽ 100 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നി​ന്നു​മാ​ണ് ടാ​പ്പു​ചെ​യ്തു തു​ട​ങ്ങേ​ണ്ട​ത്.


എ​ന്നാ​ൽ, ബി​ജ മ​ര​ങ്ങ​ളു​ടെ ബി- ​പാ​ന​ൽ 100 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ത​ന്നെ​യാ​ണു ടാ​പ്പ് ചെ​യ്തു തു​ട​ങ്ങേ​ണ്ട​ത്.

15. മ​ര​ങ്ങ​ൾ ടാ​പ്പ് ചെ​യ്യാ​നാ​യി വെ​ട്ടു ചാ​ലു​ക​ൾ നി​ർ​മി​ക്കു​ന്പോ​ൾ ഒ​ട്ടു​മ​ര​ങ്ങ​ൾ​ക്ക് 30 ഡി​ഗ്രി​യും ബീ​ജ മ​ര​ങ്ങ​ൾ​ക്ക് 25 ഡി​ഗ്രി​യും ച​രി​വു​ണ്ടാ​യി​രി​ക്ക​ണം.
16. വെ​ട്ടു​ചാ​ലു​ക​ൾ ഇ​ട​തു മു​ക​ളി​ൽ നി​ന്നും വ​ല​തു​താ​ഴേ​യ്ക്ക് ച​രി​ഞ്ഞി​രി​ക്ക​ത്ത​ക്ക​വ​ണ്ണം വേ​ണം നി​ർ​മി​ക്കേ​ണ്ട​ത്.

17. ഒ​ട്ടു​മ​ര​ങ്ങ​ളി​ൽ 30 ഡി​ഗ്രി ച​രി​വു​ള്ള ടെം​പ്ലേ​റ്റും ബീ​ജ​മ​ര​ങ്ങ​ളി​ൽ 25 ഡി​ഗ്രി ച​രി​വു​ള്ള ടെം​പ്ലേ​റ്റും ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ട്ടു​ചാ​ലു​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ട​ത്.
18. പൊ​തു​വേ പ​റ​ഞ്ഞാ​ൽ ഒ​ട്ടു​മ​ര​ങ്ങ​ൾ പു​കു​തി ചു​റ്റ​ള​വി​ൽ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലും ബീ​ജ​മ​ര​ങ്ങ​ൾ പു​കു​തി ചു​റ്റ​ള​വി​ൽ മൂ​ന്നു ദി​വ​സ​ത്തി​ലൊ​രി​ക്ക​ലു​മാ​ണു ടാ​പ്പ് ചെ​യ്യേ​ണ്ട​ത്.

അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള ഒ​ട്ടു​മ​ര​ങ്ങ​ൾ പ​കു​തി ചു​റ്റ​ള​വി​ൽ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ടാ​പ്പു​ചെ​യ്യു​ന്പോ​ൾ കൂ​ടി​യ തോ​തി​ൽ പ​ട്ട മ​ര​വി​പ്പി​നു വി​ധേ​യ​മാ​കു​ന്ന​താ​യി​ക​ണ്ടാ​ൽ ടാ​പ്പിം​ഗി​ന്‍റെ കാ​ഠി​ന്യം കു​റ​യ്ക്കാ​ൻ പ​കു​തി ചു​റ്റ​ള​വി​ൽ മൂ​ന്നു ദി​വ​സ​ത്തി​ൽ ഒ​രി​ക്ക​ൽ ടാ​പ്പു​ചെ​യ്യാ​നാ​ണ് ശു​പാ​ർ​ശ.

19. ഓ​രോ ടാ​പ്പിം​ഗി​ലും ശ​രി​യാ​യ ക​റ​യൊ​ഴു​ക്കി​ന് ആ​വ​ശ്യ​മാ​യ​തി​ൽ കൂ​ടു​ത​ൽ പ​ട്ട അ​രി​ഞ്ഞു​ക​ള​യു​ന്ന​തും ശ​രി​യാ​യ ക​റ​യൊ​ഴു​ക്ക് ഉ​ണ്ടാ​കാ​തി​രി​ക്ക​ത്ത​ക്ക​വ​ണ്ണം വ​ള​രെ ക​നം കു​റ​ച്ചു​മാ​ത്രം പ​ട്ട അ​രി​യു​ന്ന​തും ന​ല്ല​ത​ല്ല.

ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പ​കു​തി ചു​റ്റ​ള​വി​ൽ ടാ​പ്പു​ചെ​യ്യു​ന്ന ഒ​രു മ​ര​ത്തി​ന് ഒ​രു വ​ർ​ഷം പ​ട്ട​യു​ടെ ഉ​പ​ഭോ​ഗം 22 മു​ത​ൽ 23 സെ​ന്‍റീ​മീ​റ്റ​ർ വ​രെ ആ​യി​രി​ക്ക​ണം.

20. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ദാ​യം ല​ഭി​ക്കാ​ൻ ത​ണ്ണി പ​ട്ട​യോ​ട് ഒ​രു മി​ല്ലി​മീ​റ്റ​ർ അ​ടു​ത്തു​വ​രെ​യു​ള്ള ആ​ഴ​ത്തി​ൽ ടാ​പ്പു​ചെ​യ്യേ​ണ്ട​താ​ണ്. ഇ​ത്ര​യും ആ​ഴ​ത്തി​ൽ ടാ​പ്പു​ചെ​യ്യു​ന്പോ​ൾ ത​ണ്ണി പ​ട്ട​യ്ക്ക് മു​റി​വ് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യും വേ​ണം. ത​ണ്ണി​പ​ട്ട​യ്ക്ക് മു​റി​വേ​റ്റാ​ൽ കാ​യം ഉ​ണ്ടാ​കും.

ഫോ​ണ്‍: 82814 36960

കെ. കെ. രാമചന്ദ്രൻപിള്ള
റബർബോർഡ് (റിട്ട.)