കൊക്കോയ്ക്കു മികച്ച വിളവ് ലഭിക്കാന്‍ പരാഗണവും ആവശ്യം
കൊക്കോയ്ക്കു മികച്ച വിളവ് ലഭിക്കാന്‍ പരാഗണവും ആവശ്യം
Thursday, October 6, 2022 4:10 PM IST
കൊക്കോ കൃഷിയുടെ വിവിധ വശങ്ങളെക്കുറിച്ചു കഴിഞ്ഞ ലക്കം കര്‍ഷകനില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഉപകാരപ്രദമായിരുന്നു. എന്നാല്‍, കൊക്കോയുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ നല്ല പരിചരണം മാത്രം നല്‍കിയാല്‍ മതിയെന്ന കാഴ്ചപ്പാട് അത്ര ശരിയാണെന്നു തോന്നുന്നില്ല. കൊക്കോയ്ക്കു മികച്ച വിളവ് ലഭിക്കാന്‍ നല്ല പരാഗണവും നടക്കണം.

കൊക്കോ നമ്മുടെ ഒരു തനതു വിളയല്ല. ആമസോണ്‍ വനങ്ങളില്‍ ഉണ്ടായതാണ്. അതുകൊണ്ടു തന്നെ കൊക്കോയില്‍ പരാഗണം നടത്തുന്ന ജീവി നമ്മുടെ നാട്ടില്‍ കാണാന്‍ സാധ്യതയില്ല. പക്ഷേ, ഇവിടെ കൊക്കോ കായ്ക്കുന്നതുകൊണ്ട് ഇവിടെയുള്ള ഏതോ ഒരു ജീവി പരാഗണം നടത്തുന്നുണ്ട്.

കൊക്കോയിലെ കൃത്രിമ പരാഗണ ത്തെക്കുറിച്ച് ഒരു ലേഖനം നേരത്തെ കര്‍ഷകന്‍ മാസികയില്‍ (ജൂലൈ 2021) ഞാന്‍ എഴുതിയിരുന്നു. നമ്മുടെ നാട്ടിലെ കൊക്കോയില്‍ പരാഗണം നടത്തുന്നത് ഒരു തരം ചറു പ്രാണികള്‍ എന്നു പറയുന്നതല്ലാതെ ഏതു തരം ജീവിയാണെന്നു കണ്ടെത്താനിയിട്ടില്ലെന്നും അതില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കൊക്കോ ചെടിയില്‍ ഉണ്ടാകുന്ന മുഴുവന്‍ പൂക്കളും കായ ആയി മാറാവുന്നവയാണ്. എന്നാല്‍ കായ് ആയി തീരുന്നതു വളരെ കുറച്ചു മാത്രവും. അതുകൊണ്ട് ഉത്പാദനം വര്‍ധിപ്പിക്കാന്‍ കൃതത്രിമ പരാഗണം നല്ലതാണെന്ന നിര്‍ദേശവും മുന്നോട്ടു വച്ചിരുന്നു.

ചിത്രം ഒന്നില്‍ കാണുന്ന ചെടിയില്‍ കൃത്രിമ പരാഗണം നടത്തിയതാണ്. കഴിഞ്ഞ വര്‍ഷവും ഈ ചെടിയില്‍ തന്നെയാണ് കൃത്രിമ പരാഗണം നടത്തി കയ്കള്‍ പിടിപ്പിച്ചത്. കൃത്രിമ പരാഗണം നടത്തി വിളവ് കൂട്ടിയാല്‍ ചെടി നശിച്ചു പോകുമെന്ന ചില കൃഷി വിദധരുടെ നിലപാടുകള്‍ ശരിയല്ല എന്നതാണ് അനുഭവം. ഈ ചെടി യില്‍ തുടര്‍ച്ചയായി പരീക്ഷണം നടത്താന്‍ തന്നെയാണ് തീരുമാനം.

രണ്ടാമത്തെ ചിത്രത്തി ലുള്ള ചെടി ഒന്നാമത്തെ ചിത്രത്തിലുളളതിന്റെ അതേ ഇനത്തില്‍ പെട്ടതും കൃത്രിമ പരാഗണം ചെയ്യാത്ത തുമാണ്. മൂന്നാമത്തെ ചിത്രത്തിലെ ചെടി സ്വഭാവികമായി കായിച്ച ഒരു പ്രത്യേക ഇനമാണ്. ഈ ഇനം എല്ലാ വര്‍ഷവും സമാന്യത്തിലധികം കായ് ക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിരുന്നെ ങ്കിലും കാരണം അറിയില്ലായിരുന്നു.




ഇതുവരെ ഒരു പ്രാണിയും കൊക്കോ യില്‍ പരാഗണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ചാണകം വളമായി ഉപയോഗിക്കുമ്പോള്‍ വിളവ് കൂടുന്നതായി പലര്‍ക്കും അനുഭവമുണ്ട്. ഒരു ശതമാനത്തില്‍ താഴെ മാത്രമാണു ചാണകത്തിലെ എന്‍പികെ അളവ്. അങ്ങനെ വരുമ്പോള്‍ വളത്തിന്റെ സ്വാധീനം കൊണ്ടല്ല വിളവ് കൂടിയത് എന്ന് അനുമാനിക്കാനാകും.

പിന്നെ, ചാണകവും ഇലകളും കൂടി ചീയു മ്പോള്‍ അതില്‍ ഉണ്ടാകുന്ന ഏതോ ഒരു പ്രാണി പരാഗണത്തെ സഹായി ക്കുന്നുണ്ടെന്നു വേണം കരുതാന്‍. ഘാനയിലെ കര്‍ഷകര്‍ വാഴത്തട ചെറുകഷണങ്ങളായി മുറിച്ചു തോട്ട ത്തില്‍ വിതറാറുണ്ട്. ഇതുവഴി മികച്ച വിളവ് അവര്‍ക്കു കിട്ടുകയും ചെയ്യുന്നു. വാഴത്തട ചീയുമ്പോള്‍ അതില്‍ മുട്ടയിട്ടു വിരിയുന്ന ഒരു തരം പ്രാണി പരാഗണം നടത്തുന്നുവെന്നു പില്‍ക്കാലത്ത് കണ്ടെത്തുകയുണ്ടായി.

എല്ലാ വര്‍ഷവും അസാധാരണമായി കായ്ക്കുന്ന ചില ചെടികള്‍ നമ്മുടെ തോട്ടങ്ങളില്‍ കാണും. അവയ്ക്ക് പരാ ഗണശേഷി ഉണ്ടെങ്കില്‍ ബഡിംഗിലൂടെ ആ ചെടികളുടെ എണ്ണം കൂട്ടി ഉത്പാ ദനം വര്‍ധിപ്പിക്കാന്‍ കഴിയും. കര്‍ഷകനായ ജോയിയുടെ 40% ചെടികളും അങ്ങിനെ വന്നതാണ്.

നമ്മുടെ നാട്ടിലെ ദൂരിഭാഗം വിളകളും വിദേശിയാണ്. കുരുമുളകും ഏലവും മാത്രമേ നമ്മുടെ തനതു വിളകളെന്നു പറയാന്‍ കഴിയൂ. ഏല ത്തോട്ടത്തില്‍ തേനീച്ച വളര്‍ത്തുന്നതുവഴി ഉത്പാദനം കൂടുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കിയില്‍ രാത്രി മഞ്ഞ് കുറവായതുകൊണ്ടാവാം കുരുമുകിന്റെ ഉത്പാദനം കുറയുന്നത്. കുരുമുളക് ചെടികള്‍ക്ക് രാത്രിയില്‍ മിസ്റ്റ് ഇറി ഗേഷന്‍ നടത്തിയാല്‍ വിളവ് കൂടുമോ എന്നു പരീക്ഷിക്കേണ്ടിയിരിക്കുന്നു.

തേങ്ങയുടെ ഉത്പാദത്തിലും മറ്റും പിന്നോക്കം പാകുന്നതു പരാഗണത്തിന്റെ പ്രശ്‌നങ്ങള്‍കൊണ്ടാണോ എന്നും അന്വേഷിക്കണം. ഫോണ്‍: 8281924174, 9747435538

അഡ്വ. ടി. ബി. ബാബു