തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ഹൻസിക മോട്വാണി. ബാലതാരമായി ബോളിവുഡ് സിനിമകളിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. എന്നാൽ ആദ്യമായി നായികയാവുന്നതും താരമായി മാറുന്നതും തെന്നിന്ത്യൻ സിനിമകളിലൂടെയാണ്.
തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഹൻസിക കൂടുതലും അഭിനയിച്ചിട്ടുള്ളത്. അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം ദേശമുദുരുവിലൂടെയാണ് ഹൻസിക ആദ്യമായി നായികയാവുന്നത്. ചിത്രത്തിൽ ഗംഭീര പ്രകടനം നടത്തിയ ഹൻസികയ്ക്ക് പിന്നീട് നിരവധി അവസരങ്ങളാണ് തെലുങ്കിൽ നിന്ന് ലഭിച്ചത്. എന്നാൽ തമിഴിൽ ആയിരുന്നു ഹൻസിക കൂടുതൽ സിനിമകൾ ചെയ്തത്.
കരിയറിൽ തുടർച്ചയായ വിജയങ്ങൾകൊണ്ട് തിളങ്ങിനിന്നിരുന്ന ഹൻസികയ്ക്ക് ഒരു ഘട്ടത്തിൽ ഒരു തെലുങ്ക് നായകൻ കാരണം ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഹൻസിക ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇൻഡസ്ട്രിയിലെ പലരെയും പോലെ തനിക്കും അപമാനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞു.
തന്റെ കരിയറിന്റെ തുടക്കത്തിൽ തെലുങ്കിലെ ഒരു നടൻ തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നാണ് ഹൻസിക പറഞ്ഞത്. എന്നും രാത്രി ഡേറ്റിംഗിന് പോകാൻ നിർബന്ധിക്കുമായിരുന്നു. പക്ഷേ, താൻ അതിനോട് ഉചിതമായ രീതിയിൽ പ്രതികരിച്ചെന്നും താരം പറഞ്ഞു. ആ നടന്റെ പേര് വെളിപ്പെടുത്താതെ ആയിരുന്നു ഹൻസികയുടെ പരാമർശം.
ഇതോടെ ആ നായകൻ ആരാണെന്നുള്ളത് പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. അതേസമയം, മറ്റു ഭാഷകളിൽ നിന്നൊന്നും താരത്തിന് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. തമിഴിലെ മിക്ക മുൻനിര നായകന്മാർക്കൊപ്പവും അഭിനയിച്ചിട്ടുള്ള ഹൻസികയ്ക്ക് അവിടെ അവിടെ വലിയ ആരാധക വൃന്ദമാണുള്ളത്. ഹാൻസികയ്ക്കായി ആരാധകർ അവിടെ ക്ഷേത്രം പണിതെന്ന വാർത്തപോലും മുന്പു പുറത്ത് വന്നിട്ടുണ്ട്.
നിരവധി വിവാദങ്ങളും നടിയുടെ പേരിൽ ഉണ്ടായിട്ടുണ്ട്. നയൻതാരയുമായി നടൻ ചിമ്പു ബ്രേക്കപ്പ് ആയ ശേഷം നടനുമായി ഹൻസിക പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന് വാർത്തകൾ ഉൾപ്പെടെ വന്നശേഷം അപ്രതീക്ഷിതമായി ഹൻസിക ആ ബന്ധം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
അതിനുശേഷം നിരവധി ഗോസിപ്പുകൾ ഹൻസികയുടെ പേരിൽ വന്നിരുന്നു. അടുത്തിടെയാണ് ഹൻസികയും ബിസിനസുകാരനായ സൊഹൈൽ കാട്ടൂരിയയും തമ്മിലുള്ള വിവാഹം നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.