തെന്നിന്ത്യൻ താരസുന്ദരി വരലക്ഷ്മി ശരത്കുമാർ പുതിയൊരു പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹിതയായേക്കുമെന്നും റിപ്പോർട്ടുകൾ. വിജയ് ടിവിയിലെ ഒരു സെലിബ്രിറ്റിയുമായി പ്രണയത്തിലാണെന്ന വാർത്തകളാണു പുറത്തുവരുന്നത്.
എപ്പോള്‍ വേണമെങ്കിലും വരലക്ഷ്മിയുടെ വിവാഹം കുടുംബാംഗങ്ങള്‍തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല വരലക്ഷ്മിയുടെ വരനെ ചുറ്റിപ്പറ്റിയും ചില വിവരങ്ങള്‍ വന്നിരിക്കുകയാണ്. വിജയ് ടിവിയിലെ കുക്ക് വിത്ത് കോമാളി എന്ന പരിപാടിയിലൂടെ പ്രശസ്തനായ സന്തോഷ് പ്രതാപാണ് വരന്.
നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രതാപ് വരലക്ഷ്മിയോടൊപ്പം എനൈത് കൊണ്ടാല്‍ പാവം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായതെന്നാണ് വിവരം. ഇപ്പോള്‍ താരങ്ങള്‍ ഒരുമിച്ചാണ് യാത്രകളെന്നും എവിടെ പോയാലും ഒരുമിച്ചായിരിക്കുമെന്നും പപ്പരാസികൾ പറയുന്നു. ഇത് കൂടാതെ ഷൂട്ടിംഗ് കഴിഞ്ഞാലും കാത്തുനിന്ന് വരലക്ഷ്മിയെ കൂട്ടിക്കൊണ്ട് പോകുന്നതും ഗോസിപ്പുകള്‍ക്ക് കാരണമായിരിക്കുകയാണ്.
ഈ ബന്ധം തീര്‍ച്ചയായും വിവാഹത്തില്‍ അവസാനിക്കുമെന്നാണ് ആരാധകരും കരുതുന്നത്. നിലവില്‍ വരലക്ഷ്മിക്ക് 38 വയസായി. അതുകൊണ്ട് മകളുടെ വിവാഹം വൈകാതെ തന്നെ നടത്തണമെന്നു നടൻ ശരത്കുമാറും ആഗ്രഹിക്കുന്നുണ്ട്. വരലക്ഷ്മി പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തു വന്നതിനാല്‍ കാര്യങ്ങളൊക്കെ വിചാരിച്ചതുപോലെ നടന്നേക്കുമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ നടൻ വിശാലുമായി വരലക്ഷ്മി പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. വിശാലുമായിട്ടുള്ള പ്രണയപരാജയം വരലക്ഷ്മിയുടെ ജീവിതത്തെ വല്ലാതെ ബാധിച്ചു എന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. വിവാഹമെന്ന സങ്കല്പ്പത്തോടുപോലും നടി അതൃപ്തി കാണിച്ചതിന് കാരണം വിശാലാണെന്നും പ്രചരിച്ചിരുന്നു.
ശരത്കുമാറിന്റെ ആദ്യ വിവാഹത്തില്‍ ജനിച്ച മകളായ വരലക്ഷ്മി പിതാവിന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തുകയായിരുന്നു. 2012 മുതല്‍ അഭിനയ രംഗത്തുള്ള താരപുത്രി ആദ്യം വില്ലത്തി വേഷങ്ങളിലും പിന്നീട് പോലീസ് കഥാപാത്രങ്ങളും വളരെ മനോഹരമായി അവതരിപ്പിച്ച് തുടങ്ങി. പിന്നീട് നായികയായി കൈനിറയെ സിനിമകളാണ് വരലക്ഷ്മിയെ തേടി എത്തിയത്.
2023ൽ ഇതിനകം അഞ്ചോളം സിനിമകളാണ് നടിയുടേതായി പുറത്ത് വന്നത്. തെലുങ്കില്‍ മൂന്ന് ഹിറ്റ് ചിത്രങ്ങളും രണ്ടെണ്ണം തമിഴിലുമാണ്. ഇനി തെലുങ്കിലൊരുക്കുന്ന ഹനുമാന് എന്ന ചിത്രമാണ് വരലക്ഷ്മിയുടേതായി ഉടന്‍ പുറത്തു വരാനിരിക്കുന്ന സിനിമ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.