നടന് അജിത്ത് സിനിമയില്‍ നിന്ന് ചുരുങ്ങിയ കാലത്തേക്ക് ഇടവേളയെടുക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ലൈക പ്രൊഡക്ഷൻ നിർമിച്ച് വിഗ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൂർത്തിയാക്കിയതിന് ശേഷം ഒന്നര വർഷത്തോളം സിനിമയിൽ നിന്നും വിട്ടു നിൽക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബൈക്ക് റൈഡിംഗിൽ അതീവ തൽപരനായ താരം സുഹൃത്തുക്കൾക്കൊപ്പം പര്യടനം നടത്തനായാണ് ഇടവേളയെടുക്കുന്നതെന്നാണ് വാർത്തകൾ. ഏഴ് ഭൂഖണ്ഡങ്ങളിൽ ബൈക്കിൽ സന്ദർശനം നടത്തനാണ് അജിത്തിന്റെ തീരുമാനം.
ലോക സഞ്ചാരം ഇഷ്ടപെടുന്ന താരത്തിന് സിനിമാ തിരക്കുകള്‍ കാരണം ഇത്രയും കാലം അതു നടന്നില്ല. നീണ്ടുപോയ ആഗ്രഹം സഫലീകരിക്കാനൊരുങ്ങുയാണ് ആരാധകരുടെ പ്രിയപ്പെട്ട താരം.
അദ്ദേഹത്തിന്റെ 62-ാമത്തെ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുക്കും. 63-ാമത്തെ ചിത്രത്തിന് താരം ആര്‍ക്കും ഡേറ്റ് നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വലിമൈ എന്ന ചിത്രത്തിന് ശേഷം എച്ച് വിനോദുമായി ഒന്നിക്കുന്ന 'തുണിവാ'ണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.