പ്രശസ്ത കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ.നടേശന്(90) അന്തരിച്ചു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
കൊല്ലം മങ്ങാട് സ്വദേശിയാണ്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജില്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ അടക്കമുള്ള ഗുരുനാഥന്മാരില്‍നിന്ന് സംഗീതം അഭ്യസിച്ചു. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്കം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
2016-ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വാതി സംഗീത പുരസ്കാരം നല്കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി കലാരത്ന ഫെലോഷിപ്, സംഗീതകലാ ആചാര്യ പുരസ്കാരം, കേരള സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മങ്ങാട് നടേശനും സുധാവര്‍മയും ചേര്‍ന്നുള്ള ആകാശവാണിയിലെ കര്‍ണാടക സംഗീതപാഠം ഏറെ ജനപ്രിയമായിരുന്നു. സംസ്കാരം ഇന്ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.