ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ട്രെയിലർ റിലീസ് ചെയ്തു.
തീർത്തുമൊരു ഫാമിലി എന്റർടെയ്നർ തന്നെയായിരിക്കും ചിത്രമെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച വിദ്യാസഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മേയ് പത്തിന് ചിത്രം റിലീസിനെത്തും.
ദുബായി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും പ്ലേ ഫിലിംസും ചേർന്നാണ് ലോകമെമ്പാടുമുള്ള ഓവർസീസ് റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലിം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി ഫൺ എന്റർടെയിനറായ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേർന്നാണ്.
പ്രമോദ് മോഹന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. വിനായക് ശശികുമാറിന്റേതാണ് വരികൾ. ശ്യാമപ്രകാശ് എം.എസ്. ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി.വിയും അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്.
ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രവീൺ, കോ -ഡയറക്ടർ: പ്രമോദ് മോഹൻ, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ,
മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: റിസണൻസ് ഓഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്ടർ: ശരൺ എസ്.എസ്., പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ്: റിഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി: ഹൈപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.