"കര തേടണ കടലിന്ന് ചിരിപ്പൂ' കമോൺട്രാ ഏലിയൻ ഗാനത്തിന്റെ ടീസർ
Thursday, February 20, 2025 3:20 PM IST
പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ നന്ദകുമാർ സംവിധാനം ചെയ്യുന്ന കമോൺട്രാ ഏലിയൻ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസർ റിലീസായി. കര തേടണ കടലിന്ന് ചിരിപ്പൂ..." എന്നാരംഭിക്കുന്ന ഗാനത്തിന്റെ ടീസറാണ് റിലീസായത്.
അന്യഗ്രഹ ജീവികളുടെ കഥ പറയുന്ന ഈ സിനിമയിൽ എന്ത് കൊണ്ട് ഭൂമിയെ തേടി അന്യഗ്രഹ ജീവികൾ വരുന്നുതെന്നതും ഇവിടെ എത്തുന്ന അവരെ മലയാളികൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളത് നർമ്മത്തിൽ ചാലിച്ച് ദശൃവൽക്കരിക്കുന്ന ചിത്രമാണിത്.
അമേരിക്ക, കേരളം, ബംഗളൂരു എന്നിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും.പി ആർ ഒ-എ.എസ്. ദിനേശ്.