കൊറിയന്‍ യുവനടി വീട്ടിൽ മരിച്ചനിലയില്‍
Tuesday, February 18, 2025 12:03 PM IST
ഇന്ത്യയിലടക്കം ആരാധകരുള്ള കൊറിയന്‍ സീരിസുകളിലെ പ്രശസ്തനടി കിം സെയ്-റോണിനെ (24) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കിമ്മിനെ കാണാനെത്തിയ സുഹൃത്താണു നടിയെ മരിച്ചനിലയില്‍ കണ്ടത്.
വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കയറിയതിന്റെയോ ശരീരത്തിൽ മർദനമേറ്റതിന്റെയോ ലക്ഷണമില്ലെന്നും മരണകാരണം ആത്മഹത്യയാകാമെന്നുമാണു പോലീസ് പറയുന്നത്.
2022 മേയിൽ കിം മദ്യപിച്ച് വാഹനമോടിച്ചതു വലിയ ചർച്ചയായിരുന്നു. കേസായതോടെ കിം പരസ്യമായി മാപ്പ് പറഞ്ഞ് അഭിനയരംഗത്തുനിന്നു പിന്മാറി. നാടകത്തിലൂടെ അഭിനയത്തിലേക്കു തിരിച്ചുവരാന്‍ ശ്രമിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം ഉപേക്ഷിച്ചു.
നടി സാമ്പത്തികപ്രയാസത്തിലായിരുന്നതിനാൽ പാർട്ട്ടൈം ജോലികൾ ചെയ്തിരുന്നതായാണു വിവരം. ലിസൻ ടു മൈ ഹാര്‍ട്ട്, ദ ക്വീൻസ് ക്ലാസ് റൂം, ഹായ്! സ്കൂൾ-ലവ് ഓൺ തുടങ്ങിയ കെ-ഡ്രാമകളിലൂടെയാണ് കിം പ്രശസ്തയായത്. 2023ലെ ബ്ലഡ്ഹൗണ്ട്സ് ആണ് കിമ്മിന്റെ അവസാന ചിത്രം.