ധ്യാൻ ശ്രീനിവാസന്റെ തിരക്കഥ; ആപ് കൈസേ ഹോ...ഫെബ്രുവരി 28-ന്
Wednesday, February 12, 2025 1:21 PM IST
നർമവും ഉദ്വേഗവും കൂട്ടിയിണക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആപ് കൈസേ ഹോ. അജൂസ് എബൗ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ അംജത്ത് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
മികച്ച വിജയം നേടിയ ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിനു ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന്റെ പ്രാധാന്യം ഏറെ വലുതാണ്. ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ തികഞ്ഞ നർമ്മമൂഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ഒരു വിവാഹത്തലേന്നു നടക്കുന്ന ആഘോഷവും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഈ സംഭവങ്ങൾ പൂർണമായും തികഞ്ഞ നർമ്മ മുഹൂർത്ത ങ്ങളിലൂടെയും ഒപ്പം ത്രില്ലറായും അവതരിപ്പിക്കുന്നു.
ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജു കുറുപ്പ്, ദിവ്യദർശൻ, തൻവി റാം, സുരഭി സന്തേഷ്,
ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി,സുധീഷ്, ഇടവേള ബാബു, ജീവ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സ്വാതി ദാസിന്റെ ഗാനങ്ങൾക്ക് ഡോൺ വിൻസന്റ് സംഗീതവും പശ്ചാത്തല സംഗീതവും പകരുന്നു.
അഖിൽ ജോർജ് ഛായാഗ്രഹണവും ഒരെതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്.
മേക്കപ്പ്- വിപിൻ ഓമശേരി, കോസ്റ്റ്യും - ഡിസൈൻ-ഷാജി ചാലക്കുടി. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ - അനൂപ് അരവിന്ദൻ, സഹ സംവിധാനം - ഡാരിൻ ചാക്കോ, ഹെഡ്വിൻ, ജീൻസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജൂലിയസ് ആംസ്ട്രോംഗ്(പവി കടവൂർ), പ്രൊഡക്ഷൻ എക്സി ക്കുട്ടീവ് - സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ(സജീവ് ചന്തിരൂർ). പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - സന്തോഷ് പട്ടാമ്പി.