ശരത്കുമാർ നായകനാകുന്ന "ഏഴാം ഇരവിൽ' ; ഫസ്റ്റ് ലുക്ക്
Tuesday, January 14, 2025 3:18 PM IST
ശരത്കുമാറിനെ നായകനാക്കി അഖിൽ എം. ബോസ് സംവിധാനം ചെയ്യുന്ന ഏഴാം ഇരവിൽ എന്ന തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. കെ. പ്രസീത ജി., കെ.പ്രേംചന്ദ്, കെ.അർണവ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ അജയ് ഉണ്ണി കൃഷ്ണൻ എഴുതുന്നു.
നിഗൂത ഒളിപ്പിച്ചെത്തിയ പോസ്റ്ററിലൂടെ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന ഈ ചിത്രം ആർജിഎം വെൻഞ്ച്വോർസ് എൽഎൽപി അവതരിപ്പിക്കുന്നു. പ്രൊജക്ട് ഡിസൈനർ- രാംദാസ് കൃഷ്ണ, പ്രൊജക്ട് സൂപ്പർവൈസർ-ഡോക്ടർ ആർ. നന്ദഗോപൻ, പി ആർ ഒ-എ.എസ്. ദിനേശ്, വിവേക് വിനയരാജ്.