ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി അ​നു​രാ​ജ് മ​നോ​ഹ​ർ ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്രം ന​രി​വേ​ട്ട​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ഇ​ന്ത്യ​ൻ സി​നി​മാ ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ ഇ​ന്ത്യ ജി​സി​സി ട്രേ​ഡ് അം​ബാ​സി​ഡ​ർ ഷി​യാ​സ് ഹ​സ​ൻ, യു​എ​ഇ​യി​ലെ ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ എ​ക്സ്പോ​ർ​ട്ട് ബി​സി​ന​സ് സം​രം​ഭ​ക​ൻ ടി​പ്പു ഷാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ന​രി​വേ​ട്ട നി​ർ​മി​ക്കു​ന്ന​ത്.

കേ​ന്ദ്ര സാ​ഹി​ത്യ ആ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് അ​ബി​ൻ ജോ​സ​ഫ് ആ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ താ​ന്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സി​നി​മ​യാ​ണി​തെ​ന്ന് പാ​ക്ക​പ്പ് വാ​ർ​ത്ത പ​ങ്കു​വ​ച്ച് ടൊ​വി​നോ കു​റി​ച്ചു.

ന​രി​വേ​ട്ട ഷൂ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​യി. കു​ട്ട​നാ​ട്ടി​ല്‍ മൂ​ന്നു​പാ​ടും കാ​യ​ലു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു തു​ട​ക്കം. കാ​വാ​ല​ത്തും പു​ളി​ങ്കു​ന്നി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും ആ​ദ്യ ഷെ​ഡ്യൂ​ള്‍. പി​ന്നെ ചു​രം ക​യ​റി വ​യ​നാ​ടെ​ത്തി. കൊ​തു​മ്പു​വ​ള്ള​ത്തി​ലും ബോ​ട്ടി​ലും ന​ട​ന്ന ക​ഥാ​പാ​ത്രം നേ​രെ കാ​ട്ടി​ല്‍, മ​ര​ങ്ങ​ള്‍​ക്കി​ട​യി​ലേ​ക്ക്.

പു​ല​ര്‍​ച്ചെ, കോ​ട​മ​ഞ്ഞി​റ​ങ്ങു​ന്ന ലൊ​ക്കേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്ര. നൂ​റു​ക​ണ​ക്കി​ന് ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്കൊ​പ്പ​മു​ള്ള ഷൂ​ട്ട്. രാ​ത്രി കൊ​ടും​ത​ണു​പ്പി​ലും ഫു​ള്‍ ഓ​ണാ​യി നി​ല്‍​ക്കു​ന്ന സെ​റ്റ്. എ​ടു​ത്തു​വെ​ക്കാ​ന്‍ ഒ​രു​പാ​ടു​ള്ള, ന​ല്ല അ​ധ്വാ​നം​വേ​ണ്ട സി​നി​മ​യാ​യി​രു​ന്നെ​ങ്കി​ലും അ​ത്ര​മേ​ല്‍ അ​ടു​പ്പം തോ​ന്നി​യ ക്രൂ​വി​നൊ​പ്പം ആ​യി​രു​ന്ന​തു​കൊ​ണ്ട്, 65 ദി​വ​സും ആ​സ്വ​ദി​ച്ചാ​ണ് വ​ര്‍​ക്ക് ചെ​യ്ത​ത്.

സു​ഖ​വും സ​ന്തോ​ഷ​വും തോ​ന്നു​ന്ന ഒ​രു​പാ​ട് ഓ​ര്‍​മ​ക​ള്‍ ഈ ​ഷൂ​ട്ടിം​ഗ് കാ​ലം എ​നി​ക്കു ത​ന്നു. മു​ന്‍​പ് ഒ​രു​മി​ച്ചു സി​നി​മ ചെ​യ്ത​വ​രും പു​തു​താ​യി സൗ​ഹൃ​ദ​ത്തി​ലേ​ക്കു വ​ന്ന​വ​രു​മാ​യ കു​റേ​പ്പേ​ര്‍​ക്കൊ​പ്പ​മു​ള്ള ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.

സി​ന​മ​യൊ​രു ഫു​ട്‌​ബോ​ള്‍ മാ​ച്ചു​പോ​ലെ​യാ​ണെ​ന്ന് എ​നി​ക്കു പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്. ഒ​രു ക​ളി​ക്കാ​ര​ന്‍ ഒ​റ്റ​യ്ക്കു വി​ചാ​രി​ച്ചാ​ല്‍ ടീം ​ജ​യി​ക്കി​ല്ല. ന​ല്ല ഗോ​ളി; പ​ഴു​ത​ട​ച്ച ഡി​ഫ​ന്‍​സ്; ത​ന്ത്ര​ങ്ങ​ളൊ​രു​ക്കു​ന്ന മി​ഡ്ഫീ​ല്‍​ഡ്; സു​ന്ദ​ര​മാ​യി ഫി​നി​ഷ് ചെ​യ്യു​ന്ന ഫോ​ര്‍​വേ​ഡ്: ഇ​തി​നെ​ല്ലാം അ​പ്പു​റം ഗ്രൗ​ണ്ടി​ലി​റ​ങ്ങു​ന്ന പ​തി​നൊ​ന്നു പേ​ര്‍ ത​മ്മി​ലു​ള്ള അ​പാ​ര​മാ​യ ഒ​ത്തി​ണ​ക്കം വേ​ണം.

മ​ഞ്ഞും മ​ഴ​യും വെ​യി​ലും കൊ​ണ്ട്, രാ​വി​ലെ മു​ത​ല്‍ രാ​ത്രി​വ​രെ സി​നി​മ​യൊ​രു​ക്കു​ന്ന സെ​റ്റി​ലും പ​ര​സ്പ​ര​സ്‌​നേ​ഹ​വും സ​ഹ​ക​ര​ണ​വും വേ​ണം. ന​രി​വേ​ട്ട​യി​ല്‍ ഒ​റ്റ​മ​ന​സോ​ടെ, ഒ​രു സ്വ​പ്‌​ന​ത്തി​നു​വേ​ണ്ടി ഒ​രു​കൂ​ട്ടം ആ​ളു​ക​ള്‍ മു​ന്നും പി​ന്നും നോ​ക്കാ​തെ ഓ​ടി​ന​ട​ന്നു. വ​ലി​യൊ​രു സി​നി​മ, തീ​രു​മാ​നി​ച്ച സ​മ​യ​ത്ത്, പ​ര​മാ​വ​ധി പൂ​ര്‍​ണ​ത​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ച്ച​ത്, എ​ല്ലാ​വ​രും സ്‌​നേ​ഹ​ത്തി​ലും ബ​ഹു​മാ​ന​ത്തി​ലും ജോ​ലി ചെ​യ്ത​തു​കൊ​ണ്ടാ​ണ്.

ന​രി​വേ​ട്ട ഒ​രു പൊ​ളി​റ്റി​ക്ക​ല്‍ ഡ്രാ​മ​യാ​ണ്. ധൈ​ര്യ​ത്തോ​ടെ പ​റ​യു​ക​യും ച​ര്‍​ച്ച​യാ​വു​ക​യും ചെ​യ്യേ​ണ്ട ഒ​രു വി​ഷ​യ​മാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. തി​യ​റ്റ​റി​ല്‍ നി​റ​ഞ്ഞ മ​ന​സോ​ടെ ആ​സ്വ​ദി​ക്കാ​നും തി​യ​റ്റ​ര്‍ വി​ട്ടി​റ​ങ്ങി​യാ​ല്‍ ചി​ന്തി​ക്കാ​നും പ്രേ​രി​പ്പി​ക്കു​ന്ന ഒ​രു സി​നി​മ​യാ​യി​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ദീ​ര്‍​ഘ​കാ​ല സു​ഹൃ​ത്താ​യ അ​നു​രാ​ജ് മ​നോ​ഹ​ര്‍ ഇ​ഷ്‌​കി​നു ശേ​ഷം സം​വി​ധാ​നം ചെ​യ്യു​ന്നു. കാ​ണെ​ക്കാ​ണെ​യ്ക്കു ശേ​ഷം, പ്രി​യ​പ്പെ​ട്ട സു​രാ​ജേ​ട്ട​നു​മാ​യി വീ​ണ്ടു​മൊ​രു സി​നി​മ കൂ​ടി. ന​ട​നാ​യും സം​വി​ധാ​യ​ക​നാ​യും ന​മ്മ​ളെ ഇ​ന്‍​സ്‌​പൈ​ര്‍ ചെ​യ്ത ചേ​ര​ന്‍ സ​ര്‍ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​ണ്.

ക​ല്യാ​ശ്ശേ​രി തീ​സി​സി​ലൂ​ടെ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം നേ​ടി​യ അ​ബി​ന്‍ ജോ​സ​ഫാ​ണ് എ​ഴു​ത്ത്. ഇ​ന്ത്യ​ന്‍ സി​നി​മാ ക​മ്പ​നി​യു​ടെ ആ​ദ്യ സി​നി​മ​യാ​ണി​ത്. മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു ക​ട​ന്നു​വ​രു​ന്ന ടി​പ്പു​വി​നെ​യും ഷി​യാ​സ്‌​ക്ക​യെ​യും സ്‌​നേ​ഹ​ത്തോ​ടെ അ​ഭി​ന​ന്ദി​ക്കു​ന്നു. മെ​ക്‌​സി​ക്ക​ന്‍ അ​പാ​ര​ത​യി​ലും ഫോ​റ​ന്‍​സി​ക്കി​ലും എ​ആ​ര്‍​എ​മ്മി​ലും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന, അ​ടു​ത്ത സു​ഹൃ​ത്താ​യ ഷ​മീ​ര്‍ മു​ഹ​മ്മ​ദാ​ണ് എ​ഡി​റ്റ​ര്‍.

മി​ന്ന​ല്‍ മു​ര​ളി​യി​ല്‍ സ​മീ​ര്‍​ക്ക​യു​ടെ അ​സി​സ്റ്റ​ന്‍റ​യി​രു​ന്ന വി​ജ​യ്, ഇ​ര​ട്ട​യ്ക്കും ഗോ​ള​ത്തി​നും ശേ​ഷം കാ​മ​റാ​മാ​നാ​യി എ​ത്തു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​മു​ണ്ട്. അ​നു​ഭ​വ​സ​മ്പ​ന്ന​നാ​യ ബാ​വ​ക്ക​യാ​ണ് ആ​ര്‍​ട്, ര​തീ​ഷ് കു​മാ​റാ​ണ് ചീ​ഫ് അ​സോ. മ്യൂ​സി​ക് ഒ​രു​ക്കു​ന്ന ജെ​യ്ക്‌​സേ​ട്ട​നും ഫൈ​റ്റ് മാ​സ്റ്റ​റാ​യ ഫീ​നി​ക്‌​സ് പ്ര​ഭു​വി​നു​മൊ​പ്പം വീ​ണ്ടു​മൊ​രു സി​നി​മ ചെ​യ്യാ​നാ​യ​തി​ന്റെ സ​ന്തോ​ഷ​മു​ണ്ട്.

വൈ​കാ​രി​ക​മാ​യൊ​രു യാ​ത്ര​യാ​യി​രു​ന്നു ന​രി​വേ​ട്ട​യി​ലെ ക​ഥാ​പാ​ത്ര​ത്തി​നൊ​പ്പം ന​ട​ത്തി​യ​ത്. ജീ​വി​ത​ത്തി​ന്‍റെ ര​സ​വും ആ​ന​ന്ദ​വും പ്ര​തി​സ​ന്ധി​യും വേ​ദ​ന​യും അ​യാ​ള്‍​ക്കൊ​പ്പം ഞാ​നും അ​നു​ഭ​വി​ച്ചു. അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ ഞാ​ന്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സി​നി​മ​യാ​ണി​ത്. കാ​ര​ണം, മ​റ​വി​ക​ള്‍​ക്കെ​തി​രാ​യ ഓ​ര്‍​മ​യു​ടെ പോ​രാ​ട്ട​മാ​ണ്, ന​രി​വേ​ട്ട.
ടൊ​വി​നോ തോ​മ​സ് കു​റി​ച്ചു.