പൊ​തു​വേ​ദി​യി​ൽ ന​ടി​ക്കെ​തി​രെ അ​ശ്ലീ​ല​പ​രാ​മ​ർ​ശം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് സം​വി​ധാ​യ​ക​ൻ ത്രി​നാ​ഥ റാ​വു ന​ക്കി​ന. മ​റ്റൊ​ന്നും മ​ന​സ്സി​ൽ വ​ച്ച​ല്ല അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്നും ദ​യ​വു ചെ​യ്ത് ത​ന്നോ​ടു ക്ഷ​മി​ക്ക​ണ​മെ​ന്നും ത്രി​നാ​ഥ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

തെ​ലു​ങ്ക് ന​ടി അ​ന്‍​ഷു​വി​നെ​തി​രെ​യാ​ണ് സം​വി​ധാ​യ​ക​ന്‍ അ​ധി​ക്ഷേ​പ പ​ര​മാ​ര്‍​ശം ന​ട​ത്തി​യ​ത്. തെ​ലു​ങ്ക് സി​നി​മ​യി​ല്‍ ഇ​ത്ര​യും സൈ​സ് പോ​ര, ഇ​നി​യും വേ​ണം എ​ന്ന് താ​ന്‍ ന​ടി​യോ​ട് പ​റ​ഞ്ഞി​രു​ന്നു എ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞ​ത്.

ത്രി​നാ​ഥ റാ​വു സം​വി​ധാ​നം ചെ​യ്യു​ന്ന മ​സാ​ക്ക​യി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ അ​ന്‍​ഷു​വും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. സു​ന്ദീ​പ് കൃ​ഷ്ണ​നും റി​തു വ​ര്‍​മ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ര്‍ ലോ​ഞ്ചാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം. ടീ​സ​ര്‍ ലോ​ഞ്ചി​നി​ടെ​യാ​ണ് അ​ന്‍​ഷു​വി​നെ സി​നി​മ​യി​ലേ​ക്ക് കൊ​ണ്ടു വ​ന്ന​തി​നെ കു​റി​ച്ച് ത്രി​നാ​ഥ റാ​വു സം​സാ​രി​ച്ച​ത്.



നാ​ഗാ​ര്‍​ജു​ന​യു​ടെ മ​ന്‍​മ​ദു​ഡു എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ന്‍​ഷു അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ആ ​സി​നി​മ​യി​ലെ അ​ന്‍​ഷു​വി​ന്‍റെ ലു​ക്കി​നെ കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ചു കൊ​ണ്ടാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം. ‘‘അ​ന്‍​ഷു എ​ങ്ങ​നെ​യാ​ണ് ഇ​ത്ര സു​ന്ദ​രി​യാ​യ​ത് എ​ന്ന​ത് എ​ന്നെ അ​മ്പ​ര​പ്പി​ക്കാ​റു​ണ്ട്. ഇ​വ​ള്‍ എ​ങ്ങ​നെ​യാ​യി​രു​ന്നു കാ​ണാ​ന്‍ എ​ന്ന് അ​റി​യ​ണ​മെ​ങ്കി​ല്‍ മ​ന്‍​മ​ദു​ഡു ക​ണ്ടാ​ല്‍ മ​തി.

അ​ന്‍​ഷു​വി​ന് വേ​ണ്ടി മാ​ത്രം ഞാ​ന്‍ പ​ല​ത​വ​ണ മ​ന്‍​മ​ദു​ഡു ക​ണ്ടു. ഇ​പ്പോ​ള്‍ ആ ​സി​നി​മ​യി​ലേ​ത് പോ​ലെ​യാ​ണോ ഇ​രി​ക്കു​ന്ന​ത്. ഞാ​ന്‍ അ​വ​ളോ​ട് ഭ​ക്ഷ​ണം ക​ഴി​ച്ച് കു​റ​ച്ച് ഭാ​രം വെ​ക്കാ​ന്‍ പ​റ​ഞ്ഞു. തെ​ലു​ങ്ക് സി​നി​മ​യ്ക്ക് ഇ​ത് പോ​ര എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. സൈ​സ് കു​റ​ച്ചു​കൂ​ടി വ​ലു​താ​വ​ണം. ഇ​പ്പോ​ള്‍ ന​ല്ല രീ​തി​യി​ല്‍ അ​വ​ള്‍ മെ​ച്ച​പ്പെ​ട്ടു. ഇ​നി​യും മെ​ച്ച​പ്പെ​ടും”. ത്രി​നാ​ഥ റാ​വു ന​ക്കി​ന​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ​യാ​യി​രു​ന്നു.




വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ സം​വി​ധാ​യ​ക​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്. ന​ടി​മാ​രോ​ട് എ​ന്ത് വൃ​ത്തി​കേ​ടും പ​റ​യാം എ​ന്ന് ക​രു​ത​രു​ത് എ​ന്നാ​ണ് പ​ല​രും കു​റി​ക്കു​ന്ന​ത്. ഇ​ത് ആ​ദ്യ​മാ​യ​ല്ല സം​വി​ധാ​യ​ക​ന്‍ വി​വാ​ദ​ത്തി​ല്‍​പ്പെ​ടു​ന്ന​ത്. 2024ല്‍ ​ന​ടി പാ​യ​ല്‍ രാ​ധാ​കൃ​ഷ്ണ​നെ സം​വി​ധാ​യ​ക​ൻ ആ​ലിം​ഗ​നം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​തും വി​വാ​ദ​മാ​യി​രു​ന്നു.