ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ് 23ന് തീയറ്ററുകളിൽ
Monday, January 13, 2025 8:05 PM IST
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ് എന്ന ചിത്രം ജനുവരി 23ന് തീയറ്ററുകളിൽ എത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ആറാമത്തെ സിനിമയാണ്. ചിത്രത്തിന്റെ ട്രെയിലർ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.
നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്നാണ് അണിയറ സംസാരം. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടി വ്യത്യസ്ത വേഷത്തിലെത്തുന്ന ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഡൊമിനിക് എന്ന പ്രൈവറ്റ് ഡിറ്റക്ടീവിന്റെ വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചന. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. വിഷ്ണു ദേവാണ് ഛായാഗ്രാഹകൻ. എഡിറ്റർ - ആന്റണി.
ചിത്രത്തിന് സംഗീതം പകരുന്നത് ദർബുക ശിവയാണ്. എക്സികുട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ - പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, സൗണ്ട് മിക്സിംഗ് - തപസ് നായക്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അരിഷ് അസ്ലം, മേക്കപ്പ് - ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, സ്റ്റിൽസ് - അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ - എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ - വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻപാർട്ണർ - ട്രൂത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ, പിആർഒ - ശബരി.