"പ്രാവിൻ കൂട് ഷാപ്പ്' വീഡിയോ ഗാനം
Monday, January 13, 2025 7:30 PM IST
സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പ്രാവിൻ കൂട് ഷാപ്പ്' എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
വിനായക് ശശികുമാർ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകർന്ന് അപർണ ഹരികുമാർ, പത്മജ ശശികുമാർ, ഇന്ദു സനാഥ്, വിഷ്ണു വിജയ് എന്നിവർ ആലപിച്ച ചെത്ത് ഗാനമാണ് റിലീസായത്.
ജനുവരി പതിനാറിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ചാന്ദ്നf ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ, നിയാസ് ബക്കർ, രേവതി,വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ്. തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
അൻവർ റഷീദ് എന്റര്ടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദാണ്. ഡാര്‍ക്ക് ഹ്യൂമര്‍ ശൈലിയിൽ ഒരുക്കുന്ന ഈ ചിത്രത്തിനു വേണ്ടി വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു. ഗാനരചന - മുഹ്സിൻ പരാരി.
എഡിറ്റർ - ഷഫീഖ് മുഹമ്മദ് അലി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എ.ആര്. അന്‍സാർ, പ്രൊഡക്ഷന്‍ കണ്ട്രോളർ - ബിജു തോമസ്, പ്രൊഡക്ഷന്‍ ഡിസൈനർ, ഗോകുല്‍ ദാസ്, കോസ്റ്റ്യൂംസ് - സമീറ സനീഷ്, മേക്കപ്പ് - റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ - വിഷ്ണു ഗോവിന്ദ്, ആക്ഷൻ - കലൈ കിംഗ് വൺ, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എകസ് - എഗ് വൈറ്റ്, ഡിജിറ്റൽ പ്രൊമോഷൻ - സ്നേക്ക് പ്ലാന്റ്, സ്റ്റില്‍സ് - രോഹിത് കെ. സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍സ് - യെല്ലോ ടൂത്ത്സ്, വിതരണം - എ ആന്റ് എ എന്റര്‍ടെയ്ൻമെന്റ്സ്, പിആർഒ -എ.എസ്. ദിനേശ്.