സം​വി​ധാ​യ​ക​ൻ അ​നൂ​പ് സ​ത്യ​ന്‍റെ സു​ഹൃ​ത്ത് അ​നു​ര​ഞ്ജ​ൻ പ്രേം​ജി ത​ന്‍റെ പ​ത്താം വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​ത്തി​ല്‍ എ​ഴു​തി​യ കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന നി​മി​ഷ​ങ്ങ​ള​ട​ങ്ങി​യ ര​സ​ക​ര​മാ​യ കു​റി​പ്പി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്രം അ​നൂ​പ് സ​ത്യ​നാ​ണ്.

മാ​ഹി കു​ഞ്ഞി​പ്പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ത​ന്‍റെ വി​വാ​ഹ​ത്തി​ന് ഡ്രൈ​വ​റാ​യി സു​ഹൃ​ത്ത് അ​നൂ​പ് എ​ത്തു​ന്ന​തും തു​ട​ർ​ന്ന് ആ ​യാ​ത്ര​യി​ലു​ണ്ടാ​കു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളു​മാ​ണ് അ​നു​ര​ഞ്ജ​ൻ പ​റ​യു​ന്ന​ത്.

""10 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് തൃ​ശൂ​ർ, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ൾ മൊ​ത്ത​ത്തി​ൽ ക​ല്യാ​ണം ആ​ലോ​ചി​ച്ച എ​നി​ക്ക് അ​വ​സാ​നം കോ​ഴി​ക്കോ​ടി​ന്‍റെ അ​റ്റ​ത്തു, മാ​ഹി​യു​ടെ തൊ​ട്ടു അ​ടു​ത്ത് കു​ഞ്ഞി​പ്പ​ള്ളി​യി​ൽ നി​ന്നു ഒ​രാ​ളെ കി​ട്ടി...​ശ്രു​തി ഡെ​ന്‍റി​സ്റ്റ് ആ​ണ്.

ക​ല്യാ​ണ ദി​വ​സം ഇ​ത്ര​യും ദൂ​രം ഡ്രൈ​വ് ചെ​യ്യു​ന്ന​ത് ക​ല്യാ​ണ​ചെ​ക്ക​ന് ന​ല്ല​ത​ല്ല എ​ന്ന് സു​ഹൃ​ത്ത് അ​നൂ​പ് സ​ത്യ​ന്‍റെ ഉ​പ​ദേ​ശം. 180 കി.​മീ ഡ്രൈ​വിം​ഗ് ജോ​ലി അ​പ്പോ​ൾ ത​ന്നെ അ​നൂ​പി​നെ ഏ​ൽ​പ്പി​ച്ചു. ക​ല്യാ​ണ ദി​വ​സം ഒ​രു വൈ​റ്റ് ഷ​ർ​ട്ടു​മി​ട്ടു ഡ്രൈ​വ് ചെ​യ്യാ​ൻ വ​ന്ന അ​നൂ​പി​നെ ക​ണ്ടു, ബ​ന്ധു​ക്ക​ളെ​യും,നാ​ട്ടു​കാ​രെ​യും ത​ള്ളി നി​റ​ച്ച ടൂ​റി​സ്റ്റ് ബ​സി​ലെ ഡ്രൈ​വ​ർ ചേ​ട്ട​നു വ​രെ കു​ശു​മ്പ് വ​ന്നു. ക​റ​ക്റ്റ് ഒ​രു പ്ര​ഫ​ഷ​ന​ൽ ഡ്രൈ​വ​റു​ടെ ലു​ക്ക്.

രാ​വി​ലെ കൃ​ത്യം ആ​റി​ന് വാ​ടാ​ന​പ്പ​ള്ളി​യി​ൽ നി​ന്ന് മാ​ഹി​യി​ലേ​ക്ക്. കാ​റി​ന്‍റെ മു​ൻ സീ​റ്റി​ൽ ഞെ​ളി​ഞ്ഞു ഇ​രു​ന്നു ഞാ​ൻ യാ​ത്ര തു​ട​ങ്ങി. പു​റ​കി​ൽ അ​മ്മ, ചേ​ച്ചി (ചേ​ട്ട​ന്‍റെ ഭാ​ര്യ), ചേ​ട്ട​ന്‍റെ മോ​ൾ. ആ ​യാ​ത്ര മ​ല​പ്പു​റം താ​നൂ​ർ എ​ത്തി​യ​പ്പോ​ൾ പു​റ​കി​ലെ സീ​റ്റി​ൽ നി​ന്നും അ​മ്മ എ​ന്നെ തോ​ണ്ടി വി​ളി​ക്കു​ന്നു. തി​രി​ഞ്ഞു നോ​ക്കി​യ​പ്പോ​ൾ അ​മ്മ​യു​ടെ മു​ഖ​ത്തു ഒ​രു പ്ര​ത്യേ​ക ത​രം മു​ഖ​ഭാ​വം..

ഉ​ട​ൻ കാ​ർ റോ​ഡ്സൈ​ഡി​ൽ ഒ​തു​ക്കു​ന്നു.. ഛർ​ദ്ദി​ക്കാ​ൻ വ​രു​ന്നു​ണ്ട് എ​ന്ന് അ​മ്മ കൈ ​കൊ​ണ്ട് കാ​ണി​ക്കു​ന്നു. ഡോ​ർ തു​റ​ന്നു അ​മ്മ പു​റ​ത്തേ​ക്കു ഇ​റ​ങ്ങി.​വെ​ള്ളം വാ​ങ്ങാ​ൻ അ​ടു​ത്ത ക​ട​യി​ലേ​ക്ക് ഞാ​ൻ ഓ​ടി. വെ​ള്ളം വാ​ങ്ങി തി​രി​ച്ചു വ​രു​മ്പോ​ൾ, ക​ല്യാ​ൺ സി​ൽ​ക്സി​ൽ നി​ന്നു നാ​ലു മ​ണി​ക്കൂ​ർ സ​മ​യം ചി​ല​വി​ട്ടു അ​മ്മ സെ​ല​ക്ട് ചെ​യ്ത​തും, ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ട് ബ്യു​ട്ടീ​ഷ​ൻ ബീ​ന ചേ​ച്ചി ഉ​ടു​പ്പി​ച്ചു കൊ​ടു​ത്ത​തും ആ​യ ന​ല്ല അ​സ​ല് പ​ട്ടു​സാ​രി​യും ഉ​ടു​ത്തു അ​മ്മ റോ​ഡ് സൈ​ഡി​ലെ മ​ണ്ണി​ൽ കി​ട​ക്കു​ന്നു. ബോ​ധം പോ​യ അ​മ്മ​യെ പൊ​ക്കി​യെ​ടു​ത്തു കാ​റി​ൽ ക​യ​റ്റി.. ഇ​ത് ക​ണ്ട് ഓ​ടി​വ​ന്ന മോ​ർ​ണിം​ഗ് വാ​ക്ക് ചേ​ട്ട​ൻ അ​ഞ്ചു മി​നി​റ്റ് ആ​ലോ​ചി​ച്ച​തി​നു ശേ​ഷം ഒ​ന്നും പ​റ​യാ​തെ നേ​രെ ന​ട​ന്നു പോ​യി.

ഞാ​ൻ എ​ന്തെ​ങ്കി​ലും പ​റ​യേ​ണ്ട സ​മ​യം ആ​യി എ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി. ‘‘അ​നൂ​പേ.. ഹോ​സ്പി​റ്റ​ലി​നു മു​ന്നി​ൽ അ​ല്ലാ​തെ ഈ ​കാ​ർ നി​ൽ​ക്ക​രു​ത്, സ്പീ​ഡ് ഒ​രു വി​ഷ​യം അ​ല്ല’’

100-110 സ്പീ​ഡി​ൽ കാ​ർ മു​ര​ണ്ടു പാ​ഞ്ഞു. അ​തേ സ്പീ​ഡി​ൽ ഒ​രു ബ​സി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന അ​നൂ​പ്, തൊ​ട്ടു മു​ന്നി​ൽ ഒ​രു ക​ണ്ടെ​യ്ന​ർ ലോ​റി ഞ​ങ്ങ​ളു​ടെ കാ​റി​നെ ഇ​ടി​ക്കാ​ൻ റെ​ഡി എ​ന്നു പ​റ​ഞ്ഞു വ​രു​ന്നു. ആ ​സെ​ക്ക​ൻ​ഡി​ൽ എ​ന്‍റെ മ​ന​സി​ലൂ​ടെ ക​ല്യാ​ണം മു​ട​ങ്ങു​ന്ന​ത്, ക​ല്യാ​ണം പ്ര​മാ​ണി​ച്ചു ഒ​രാ​ഴ്ച്ച മു​ൻ​പ് വാ​ങ്ങി​യ സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് ബി​എം​ഡ​ബ്ല്യൂ കാ​ർ ഇ​ടി​ച്ചു പ​പ്പ​ടം ആ​കു​ന്ന​ത്, എ​ല്ലാം ക​ട​ന്നു വ​ന്നു.

അ​നൂ​പ് സ്റ്റി​യ​റിം​ഗ് കൊ​ണ്ട് ഇ​ട​ത്തോ​ട്ടും വ​ല​ത്തോ​ട്ടും ഒ​രു വെ​ട്ടി​ക്ക​ൽ !! ഒ​ന്നും സം​ഭ​വി​ക്കാ​തെ കാ​ർ മു​ന്നോ​ട്ട്. ഓ​ട്ടോ​മാ​റ്റി​ക് കാ​ർ ആ​ദ്യ​മാ​യാ​ണ് ഓ​ടി​ക്കു​ന്ന​തെ​ന്നു അ​നൂ​പ് തു​റ​ഞ്ഞു പ​റ​ഞ്ഞു. സ്പീ​ഡ് കു​റ​ച്ചു കു​റ​ക്കാം എ​ന്ന് ഞാ​നും തു​റ​ന്നു പ​റ​ഞ്ഞു.

കു​റേ ദൂ​രം പോ​യ​പ്പോ​ൾ പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ ഒ​രു ഹോ​സ്പി​റ്റ​ൽ ക​ണ്ടു.. ഉ​ട​ൻ ഹോ​സ്പി​റ്റ​ലി​ൽ ക​യ​റി.. പു​തി​യ​താ​യി ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞു രോ​ഗി​ക​ളെ കാ​ത്തി​രി​ക്കു​ന്ന ഒ​രു ഹോ​സ്പി​റ്റ​ൽ.. മ​റ്റു രോ​ഗി​ക​ൾ ആ​രു​മി​ല്ല.. ഹോ​സ്പി​റ്റ​ലി​ലെ മു​ഴു​വ​ൻ ന​ഴ്സു​മാ​രും കു​റെ ഡോ​ക്ട​ർ​മാ​രും വ​ന്നു അ​മ്മ​യെ നോ​ക്കു​ന്നു.. അ​മ്മ​യ്ക്ക് അ​പ്പോ​ഴേ​ക്കും ബോ​ധം വ​ന്നു..

ഡോ​ക്ട​ർ​മാ​ർ മാ​റി നി​ന്ന് ച​ർ​ച്ച ന​ട​ത്തു​ന്നു.. അ​വ​ർ എ​ന്‍റെ അ​ടു​ത്ത് വ​ന്നു. അ​മ്മ​യെ അ​വി​ടെ അ​ഡ്മി​റ്റ് ചെ​യ്യ​ണം എ​ന്ന് പ​റ​യു​ന്നു.. ക​ല്യാ​ണ​ത്തി​നു പോ​വാ​ണെ​ന്നും11.30 നു ​മാ​ഹി​യി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ ക​ല്യാ​ണം മു​ട​ങ്ങും എ​ന്നും വേ​ണ​മെ​ങ്കി​ൽ തി​രി​കെ വ​രു​മ്പോ​ൾ ഇ​വി​ടെ ക​യ​റി അ​ഡ്മി​റ്റ് ആ​വാ​മെ​ന്നും ഞാ​ൻ ഡോ​ക്ട​റോ​ട് പ​റ​ഞ്ഞു. രോ​ഗി​യെ വെ​റും ഡ്രി​പ്പ് മാ​ത്രം കൊ​ടു​ത്തു പ​റ​ഞ്ഞു വി​ടേ​ണ്ട വി​ഷ​മം ഡോ​ക്ട​റു​ടെ മു​ഖ​ത്തു തെ​ളി​ഞ്ഞു കാ​ണാം.

വീ​ണ്ടും 70 - 80 സ്പീ​ഡ്. 10.30നു ​മാ​ഹി കു​ഞ്ഞി​പ്പ​ള്ളി​യി​ൽ എ​ത്തേ​ണ്ട ഞ​ങ്ങ​ൾ കൃ​ത്യം 45 മി​നി​റ്റ് ലേ​റ്റ്. ശ്രു​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ഫോ​ൺ കോ​ളു​ക​ളു​ടെ പ്ര​വാ​ഹം,11.30 വ​രെ​യേ മു​ഹൂ​ർ​ത്തം ഉ​ള്ളു. അ​ത് ക​ഴി​ഞ്ഞാ​ൽ പി​ന്നെ ക​ല്യാ​ണം ന​ട​ക്കി​ല്ല. കൃ​ത്യം 11.10 നു ​ശ്രു​തി​യു​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തു എ​ത്തി.

പെ​ട്ടെ​ന്ന് ആ​യി​രു​ന്നു അ​ടു​ത്ത വി​ല്ല​ന്‍റെ വ​ര​വ്. വീ​ടി​ന്‍റെ അ​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ച്ച് കു​ഞ്ഞി​പ്പ​ള്ളി റെ​യി​ൽ​വേ​ഗേ​റ്റ് ക്ലോ​സ്ഡ്...​എ​ന്തു ചെ​യ്യ​ണം എ​ന്ന​റി​യാ​തെ പ​ക​ച്ചു ഇ​രി​ക്കു​ന്ന ഞാ​ൻ.. റെ​യി​ൽ​വേ ഗേ​റ്റി​ന്‍റെ അ​പ്പു​റ​ത്തെ സൈ​ഡി​ൽ നി​ന്നു ഒ​രാ​ൾ കൈ ​വീ​ശു​ന്നു, ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ൻ ആ​ണെ​ന്ന് ക​രു​തി ആ​ദ്യം ഞാ​ൻ മൈ​ൻ​ഡ് ചെ​യ്തി​ല്ല.. പി​ന്നീ​ട് ആ​ണ് കാ​ര്യം മ​ന​സി​ലാ​യ​ത്, ശ്രു​തി​യു​ടെ വീ​ട്ടു​കാ​ർ ഏ​ൽ​പി​ച്ച വ​ഴി​കാ​ട്ടി പെ​യ്ന്‍റ​ർ ബി​ജു ചേ​ട്ട​ൻ.

കാ​റി​ൽ നി​ന്ന് താ​ലി​മാ​ല​യും കൊ​ണ്ട് പു​റ​ത്തു ഇ​റ​ങ്ങി മു​ണ്ട് വ​ള​ച്ചു കു​ത്തി റെ​യി​ൽ​വേ​ഗേ​റ്റ് എ​ടു​ത്തു ചാ​ടി, ബി​ജു ചേ​ട്ട​ന്‍റെ അ​ടു​ത്തെ​ത്തി.. ചി​റ​യി​ൽ പീ​ടി​ക​യി​ലെ ചാ​യ​പീ​ടി​ക​യു​ടെ സൈ​ഡി​ൽ കൂ​ടി​യു​ള്ള ഇ​ട​വ​ഴി​യി​ലൂ​ടെ പോ​യാ​ൽ എ​ളു​പ്പം ശ്രു​തി​യു​ടെ വീ​ട്ടി​ൽ എ​ത്താ​മെ​ന്ന് ബി​ജു ചേ​ട്ട​ൻ പ​റ​ഞ്ഞു.. ഒ​ന്നും നോ​ക്കാ​തെ ഓ​ടി..​വ​ഴി​കാ​ട്ടി ബി​ജു ചേ​ട്ട​ൻ മു​ന്നി​ലും, പു​റ​കി​ൽ താ​ലി മാ​ല പി​ടി​ച്ചു ഞാ​നും, കൃ​ത്യം 10 മി​നി​റ്റ് ബാ​ക്കി ഉ​ള്ള​പ്പോ​ൾ ഞാ​ൻ ക​ല്യാ​ണ വീ​ടി​ന്‍റെ സൈ​ഡി​ൽ എ​ത്തി..

പ​ന്ത​ലു നി​റ​യെ ആ​ളു​ക​ൾ..​എ​ല്ലാ​വ​രും മെ​യി​ൻ വ​ഴി​യി​ലേ​ക്ക് ക​ല്യാ​ണ ചെ​ക്ക​നേ​യും നോ​ക്കി നി​ൽ​ക്കു​ന്നു..​വി​യ​ർ​ത്തു കു​ളി​ച്ചു നി​ന്ന ഞാ​ൻ എ​ല്ലാ​വ​രെ​യും നോ​ക്കി മാ​റി മാ​റി ചി​രി​ച്ചു..​പ​ക്ഷേ ആ​രും എ​ന്നെ നോ​ക്കി ചി​രി​ക്കു​ന്നി​ല്ല..​ഞാ​ൻ ആ​ണ് ക​ല്യാ​ണ​ചെ​ക്ക​ൻ എ​ന്ന സ​ത്യം ആ​ർ​ക്കും മ​ന​സി​ലാ​യി​ല്ല.

കൂ​ടെ മു​ന്നി​ൽ ഓ​ടി​യി​രു​ന്ന പെ​യി​ന്‍റ​ർ ബി​ജു​ചേ​ട്ട​നെ ഞാ​ൻ ആ​ളു​ക​ൾ​ക്കി​ട​യി​ൽ ത​പ്പി, ആ​ളെ​യും കാ​ണു​ന്നി​ല്ല.​അ​പ്പോ​ൾ ത​ന്നെ പ​ന്ത​ലി​ൽ ത​ടി​ച്ചു കൂ​ടി നി​ന്നി​രു​ന്ന ആ​ളു​ക​ൾ മു​ഴു​വ​ൻ മെ​യി​ൻ വ​ഴി​യി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്നു. റെ​യി​ൽ​വേ​ഗേ​റ്റ് തു​റ​ന്നു മെ​യി​ൻ വ​ഴി​യി​ലൂ​ടെ ക​ല്യാ​ണ കാ​ർ വ​രു​ന്നു. അ​ടു​ത്ത് നി​ന്ന് ആ​രൊ​ക്കെ​യോ പ​റ​യു​ന്ന​ത് ഞാ​ൻ കേ​ട്ടു, ക​ല്യാ​ണ​ചെ​ക്ക​ൻ വ​ന്നു.

മ​ണ്ട​ന്മാ​ർ അ​വി​ടെ പോ​യി ച​മ്മ​ട്ടെ എ​ന്ന് ഞാ​നും ക​രു​തി. പ​ന്ത​ലി​ലെ ഒ​രു ക​സേ​ര​യി​ൽ ഞാ​ൻ ഇ​രു​ന്നു. കാ​മ​റ​യി​ൽ നി​ന്നു വ​രു​ന്ന ക്ലി​ക്ക് ക്ലി​ക്ക് ശ​ബ്ദം കേ​ട്ടു അ​തു എ​ന്താ​ണെ​ന്നു മ​ന​സി​ലാ​വാ​തെ, പ​ന്ത​ലി​ന്റെ സൈ​ഡി​ൽ കെ​ട്ടി​യി​ട്ടു​ള്ള തു​ണി​യു​ടെ മു​ക​ളി​ലൂ​ടെ ഞാ​ൻ ഏ​ന്തി നോ​ക്കി, കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന അ​നൂ​പ്, കാ​ർ നി​ർ​ത്തി​യ​തി​ന്‍റെ താ​ഴെ മ​ണ്ണി​ൽ മ​ല​ർ​ന്നു കി​ട​ന്നു അ​നൂ​പി​ന്‍റെ ഫോ​ട്ടോ എ​ടു​ക്കു​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ..​വൈ​റ്റ്ഷ​ർ​ട്ട് ഇ​ട്ടു വ​ന്ന അ​നൂ​പ് ക​ല്യാ​ണ​ചെ​ക്ക​ൻ ആ​യി.

താ​ൻ അ​ല്ല ക​ല്യാ​ണ​ചെ​ക്ക​ൻ എ​ന്ന് വാ​യ തു​റ​ന്നു കൃ​ത്യ​മാ​യി പ​റ​യാ​തെ, കൈ ​കൊ​ണ്ട് വെ​റു​തെ എ​ന്തൊ​ക്കെ​യോ കാ​ണി​ച്ചു​കൊ​ണ്ട് അ​നൂ​പ് ന​ട​ന്നു വ​രു​ന്നു..​പു​റ​കി​ൽ ചി​രി​ച്ചു കൊ​ണ്ട് എ​ന്‍റെ അ​ച്ഛ​ൻ, അ​മ്മ, മ​റ്റു ബ​ന്ധു​ക്ക​ൾ. പ​ന്ത​ലി​ൽ നി​ന്ന് ഞാ​നാ​ണ് ക​ല്യാ​ണ​ചെ​ക്ക​ൻ എ​ന്ന് ഉ​റ​ക്കെ വി​ളി​ച്ചു പ​റ​യാ​ൻ തോ​ന്നി.

പ​ക്ഷേ അ​തി​ന്‍റെ ആ​വ​ശ്യം വ​ന്നി​ല്ല. കാ​ര്യം മ​ന​സി​ലാ​ക്കി എ​ല്ലാ​വ​രും തി​രി​ച്ചു വ​ന്നു എ​ന്നെ നോ​ക്കി പു​ഞ്ചി​രി​ച്ചു..2015 ജ​നു​വ​രി 11 നു ​കൃ​ത്യം 11.30 നു ​ഞ​ങ്ങ​ളു​ടെ ക​ല്യാ​ണം ന​ട​ന്നു.

ക​ല്യാ​ണം ക​ഴി​ഞ്ഞു ആ​ഴ്ച​ക​ൾ​ക്ക​കം എ​നി​ക്ക് മ​ന​സി​ലാ​യി.. അ​ന്ന് ക​ല്യാ​ണ പ​ന്ത​ലി​ൽ എ​ന്നെ മ​ന​സി​ലാ​വാ​തെ തു​റ​പ്പി​ച്ചു നോ​ക്കി​യി​രു​ന്ന പ​ല​രും ശ്രു​തി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ ആ​ണെ​ന്ന്. ഈ ​ഒ​രു സം​ഭ​വ​ത്തി​നു ശേ​ഷം ഇ​ന്നു​വ​രെ അ​നൂ​പ് സ​ത്യ​ന് ക​ല്യാ​ണം ക​ഴി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.’’​അ​നു​ര​ഞ്ജ​ൻ പ്രേം​ജി കു​റി​ച്ചു.