സംവിധാനം ഉദയനിധിയുടെ ഭാര്യ; ജയം രവി-നിത്യ മേനോൻ ചിത്രം ട്രെയിലര്‍
Wednesday, January 8, 2025 11:33 AM IST
ജയം രവിയെയും നിത്യ മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉദയനിധിയുടെ ഭാര്യ കിരുതിക സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാതലിക്ക നേരമില്ലൈ’ സിനിമയുടെ ട്രെയിലർ എത്തി.
വിനയ് റായി, യോഗി ബാബു, മനോ, ലക്ഷ്മി രാമകൃഷ്ണൻ, വിനോദിനി വൈദ്യനാഥൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
സംഗീതം എ.ആർ. റഹ്മാൻ. ചിത്രം നിർമിക്കുന്നത് റെഡ് ജയന്റിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിനാണ്. കിരുതിക സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ചിത്രം ജനുവരി 14ന് തിയറ്ററുകളിലെത്തും.